TVK Vijay: നിങ്ങളുടെ സത്യപ്രതിജ്ഞയിൽ ഭാര്യയും കുട്ടികളും പങ്കെടുത്തോ ? മുഖ്യമന്ത്രി വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ
TVK Vijay slams by DMK:സ്ത്രീകളെ സംരക്ഷിക്കുമെന്നാണ് വിജയ് പറഞ്ഞത് എന്നാൽ ആദ്യം നിങ്ങളുടെ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കു എന്നായിരുന്നു പരാമർശം.ഭാര്യയ്ക്കും കുട്ടിക്കും മറുപടി നൽകുക. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളുടെ ഭാര്യയോ കുട്ടിയോ പങ്കെടുത്തിരുന്നോ? എന്നും തുറന്നടിച്ചു....അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖറും എസ്എ ചന്ദ്രശേഖറും..

Cm Vijay
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ കടന്നാക്രമിച്ച് ഡിഎംകെ എംഎൽഎ. നിങ്ങളുടെ മുഖ്യമന്ത്രിയായിട്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിൽ ഭാര്യയും മക്കളും പങ്കെടുത്തോ എന്നാണ് ഡിഎംകെ എംഎൽഎ ആയ അനിത രാധാകൃഷ്ണൻ ചോദിച്ചത്. തിരുച്ചെന്തൂരിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.
സ്ത്രീകളെ സംരക്ഷിക്കുമെന്നാണ് വിജയ് പറഞ്ഞത് എന്നാൽ ആദ്യം നിങ്ങളുടെ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കു എന്നായിരുന്നു പരാമർശം.ഭാര്യയ്ക്കും കുട്ടിക്കും മറുപടി നൽകുക. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളുടെ ഭാര്യയോ കുട്ടിയോ പങ്കെടുത്തിരുന്നോ? എന്നും തുറന്നടിച്ചു.2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയെ തോൽപ്പിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി നടൻ വിജയ് അധ്യക്ഷനായ ടി വി കെ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയത്.
ALSO READ:എഐഎഡിഎംകെയെ സർക്കാരിൽ ഉൾപ്പെടുത്തരുത്, അത് വിജയ്‌യുടെ പ്രതിച്ഛായയെ ബാധിക്കും: എതിർപ്പുമായി കോൺഗ്രസ്
അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖറും എസ്എ ചന്ദ്രശേഖറും അടുത്ത സുഹൃത്തുക്കൾ, പാർട്ടി നേതാക്കൾ, അനുയായികൾ എന്നിവർ പങ്കെടുത്തിരുന്നു. ഒപ്പം നടി തൃഷ കൂടി പങ്കെടുത്തതോടെ സത്യപ്രതിജ്ഞ ചടങ്ങും ഒരു വിവാദത്തിൽ എത്തി. ഇതിനോടകം തന്നെ നടൻ വിജയവുമായി തൃഷ അടുപ്പത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു മാത്രമല്ല വിജയുടെ ഭാര്യ സംഗീത വിജയ് ഒരു തമിഴ് നടിയുമായി ബന്ധം സ്ഥാപിക്കുന്നുണ്ട് എന്ന് പറഞ്ഞ് വിവാഹമോചനത്തിനു വേണ്ടി കേസും ഫയൽ ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ആയിരുന്നു തൃഷ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തിയത്. ഒപ്പം വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ ലിംഗത്തിന്റെയും അവരുടെ രണ്ട് കുട്ടികളുടെയും അസാന്നിധ്യം ശ്രദ്ധേയമായി. 27 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ആണ് വിവാഹമോചനത്തിന് സംഗീത സ്വർണ ലിംഗം കേസ് നൽകിയത്.
ആറുമാസത്തിനുള്ളിൽ തകരും
കൂടാതെ വിജയ് നേതൃത്വം നൽകുന്ന ടിവി കെ സർക്കാർ ആറുമാസത്തിനുള്ളിൽ താഴെ വീഴും എന്നും അനിതാ രാധാകൃഷ്ണൻ വിമർശിച്ചു.ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിൻ “നാലോ ആറോ മാസത്തിനുള്ളിൽ” മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.തമിഴ്‌നാട് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളിൽ ഒന്നായിരുന്നു ടിവികെയുടെ വിജയം. ദ്രാവിഡ ഭീമന്മാരായ ഡിഎംകെയും എഐഎഡിഎംകെയും ദീർഘകാലം ആധിപത്യം പുലർത്തിയിരുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി പാർട്ടി 34.92 ശതമാനം വോട്ടോടെ 108 സീറ്റുകൾ നേടി.
English Summary
DMK MLA attacks Tamil Nadu CM Vijayar. DMK MLA Anitha Radhakrishnan asked if his wife and children attended the swearing-in ceremony of your CM. addressing party workers in Tiruchendur.Vijay said he would protect women, but the reference was to protect your wife and children first.