മറ്റു അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിൽ ഇടപെടരുത് ; പിണറായിക്കെതിരായ കേസിൽ ED ക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി
സിഎംആർഎൽ- എക്സാലോജിക്ക് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പങ്കുവെച്ച വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. നിയമം നിങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള പരിധികൾ ലംഘിക്കരുതെന്നും മറ്റ് അന്വേഷണം ഏജൻസികളുടെ കാര്യത്തിൽ അനാവശ്യമായ ഇടപെടൽ പാടില്ല എന്നുമാണ് ഹർജി പരിഗണിക്കവേ സുപ്രീം കോടതി ഇഡിയോട് പറഞ്ഞത്.സിൽ ഉൾപ്പെട്ടിട്ടുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പൂർണ്ണ അധികാരം ഉണ്ടെങ്കിൽ പോലും അതിനുശേഷം സംസ്ഥാന പോലീസ് ഇക്കാര്യത്തിൽ.................

Ed, Supreme Court
ന്യൂഡൽഹി: പിണറായി വിജയന്റെ കേസ് പരിഗണിക്കവേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. മറ്റ് അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നതിൽ ഇഡി ഇടപെടരുത് എന്നാണ് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയത്. പ്രതിപക്ഷനേതാവ് പിണറായി വിജയൻ മകൾ വീണ മരുമകൻ പി എ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർ സമർപ്പിച്ച സിഎംആർഎൽ- എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പങ്കുവെച്ച വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് സിഎംആർഎൽ- എക്സാലോജിക്ക് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ് നൽകിയത്. നിയമം നിങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള പരിധികൾ ലംഘിക്കരുതെന്നും മറ്റ് അന്വേഷണം ഏജൻസികളുടെ കാര്യത്തിൽ അനാവശ്യമായ ഇടപെടൽ പാടില്ല എന്നുമാണ് ഹർജി പരിഗണിക്കവേ സുപ്രീം കോടതി ഇഡിയോട് പറഞ്ഞത്. കൂടാതെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെയും ഹൈക്കോടതി ഉത്തരവിനെയും ഇഡി അഭിഭാഷകൻ പിന്തുണയ്ക്കുകയും ചെയ്തതോടെ സുപ്രീംകോടതി ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുകയായിരുന്നു.
ALSO READ:മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനും ആശ്വാസം, ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
നിയമനടപടികളുമായി നിങ്ങൾക്ക് മുന്നോട്ട് പോകാം…
പിഎംഎൽഎ പ്രകാരം വിഷയത്തിൽ അന്വേഷണം തുടരാൻ സാധിക്കുമെങ്കിലും മറ്റ് ഏജൻസികളുടെ അധികാരപരിധിയിൽ ഇടപെടാൻ സാധിക്കില്ല എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. നിയമനടപടികളുമായി നിങ്ങൾക്ക് മുന്നോട്ട് പോകാം എന്നും നിയമം നിങ്ങൾക്ക് അനുവദിച്ചു നൽകിയിട്ടുള്ള പരിധികൾ ലംഘിക്കാനുള്ള നീക്കം ഉണ്ടാവരുത് എന്നും കോടതി താക്കീത് ചെയ്തു. മറ്റു സ്ഥാപനങ്ങളുടെ നിയമപരമായ അധികാരപരിധിയിൽ ഇടപെടുന്നതിനായി നിങ്ങൾക്ക് ലഭിച്ചിട്ടുള്ള നിയമപരമായ അധികാരങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നാണ് കോടതി നൽകിയ നിർദ്ദേശം.
മാത്രമല്ല നിങ്ങളും ഹൈക്കോടതിയും ചെയ്തത് എന്താണെന്ന് ഞങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആർ നിലനിർത്തുക തന്നെ ചെയ്യും. എന്നാൽ അപ്പീൽ അതോറിറ്റി ഈ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നവരെ അന്വേഷണം നടത്താൻ പാടില്ല എന്നും ജസ്റ്റിസ് ഉറപ്പിച്ചു പറഞ്ഞു. അതായത് കേസിൽ ഉൾപ്പെട്ടിട്ടുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പൂർണ്ണ അധികാരം ഉണ്ടെങ്കിൽ പോലും അതിനുശേഷം സംസ്ഥാന പോലീസ് ഇക്കാര്യത്തിൽ എന്ത് ചെയ്യണം എന്ന് നിർദ്ദേശിക്കാനുള്ള അധികാരം ലഭിക്കില്ല എന്നാണ് കോടതി ഇതിലൂടെ വ്യക്തമാക്കുന്നത്.
ENGLISH SUMMARY
While considering the case involving Pinarayi Vijayan, the Supreme Court issued a warning to the Enforcement Directorate (ED). The Court cautioned the ED against interfering in decisions regarding how other investigative agencies should function. This warning was issued in connection with a petition—filed by Leader of the Opposition Pinarayi Vijayan, his daughter Veena, and his son-in-law P.A. Mohamed Riyas, MLA—pertaining to the CMRL-Exalogic transactions.