AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Masapadi Case: മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനും ആശ്വാസം, ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

Masappadi Case Supreme Court Update: സിഎംആർഎൽ എക്സലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു. മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. അതോടൊപ്പം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ പിണറായി വിജയന് അനുമതി നൽകുകയും ചെയ്തു.

Masapadi Case: മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനും ആശ്വാസം, ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
Pinarayi Vijayan, Supreme CourtImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 21 Oct 2026 | 01:08 PM

ന്യൂഡൽഹി: മാസപ്പട കേസിലെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ പിണറായി വിജയന് ആശ്വാസം. സിഎംആർഎൽ എക്സലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു. മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. അതോടൊപ്പം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ പിണറായി വിജയന് അനുമതി നൽകുകയും ചെയ്തു.

പിണറായി വിജയന് അപ്പീൽ നൽകുന്നതിനായി ഒരാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി വാദം കേട്ട് ഉത്തരവ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടേക്കും. അതേസമയം, ഇഡി എടുത്ത കേസിന്റെ നിയമസാധുതയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മാസപ്പടി ഇടപാടിൽ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് തുടരന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്.

ALSO READ: മാസപ്പടി കേസ് സുപ്രീം കോടതിയിൽ; ഹർജിയിൽ ഇന്ന് വാദം തുടങ്ങും

അതേസമയം, ഇഡി എടുത്ത കേസിന്റെ നിയമസാധുതയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണ ഏജൻസികളുടെയും ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഏത് അന്വേഷണവും കൃത്യമായ നിയമക്രമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് മാത്രമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പരവിരുദ്ധമായ നിരവധി കാര്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. ആരോപണവിധേയരെ നേരിട്ട് കേൾക്കാതെ പുറപ്പെടുവിച്ച ഉത്തരവിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് പരമോന്നത കോടതി വ്യക്തമാക്കി. കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) നീക്കങ്ങൾക്കെതിരെ സുപ്രീം കോടതി ശക്തമായി മുന്നറിയിപ്പ് നൽകി. ഭരണഘടനാപരമായ സ്വന്തം അധികാരപരിധി കടന്ന് പ്രവർത്തിക്കരുത് എന്ന് ഇഡിയോട് കോടതി കർശനമായി ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് പിണറായി

വിജിലൻസ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ദസ്റ അവധിയായിരുന്നിട്ടും സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

English Summary:

Supreme Court today stayed the Vigilance probe and set aside the High Court order On Masappadi Case. A special vacation bench headed by Justice Joymalya Bagchi granted permission to file an appeal before the High Court Division Bench.

Follow Us