SIR Third Phase: എസ്ഐആർ മൂന്നാംഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; 16 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടും

SIR Third Phase Starting:അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മരണപ്പെട്ടവരോ താമസം മാറിയോ പട്ടികയിൽ ഒഴിവാക്കുകയും ചെയ്യുമെന്ന് കമ്മീഷൻ അറിയിച്ചു. അസം, ബംഗാൾ, കേരളം യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പാക്കിയിരുന്നു...സെൻസസ് കാലാവസ്ഥ എന്നിവ പരിഗണിച്ചുകൊണ്ട് ഹിമാചൽപ്രദേശ് ലഡാക്ക് കാശ്മീർ എന്നിവിടങ്ങളിലെ എസ്ഐആർ പിന്നീട് പ്രഖ്യാപിക്കുന്നത് ആയിരിക്കും.

SIR Third Phase: എസ്ഐആർ മൂന്നാംഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; 16 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടും

പ്രതീകാത്മക ചിത്രം

Updated On: 

14 May 2026 | 05:38 PM

ന്യൂഡൽഹി: 16 സംസ്ഥാനങ്ങളെയും 3 കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് മൂന്നാംഘട്ട സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ( എസ് ഐ ആർ ) നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, ലഡാക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സെൻസസ് കാലാവസ്ഥ എന്നിവ പരിഗണിച്ചുകൊണ്ട് ഹിമാചൽപ്രദേശ് ലഡാക്ക് കാശ്മീർ എന്നിവിടങ്ങളിലെ എസ്ഐആർ പിന്നീട് പ്രഖ്യാപിക്കുന്നത് ആയിരിക്കും.

ഈ മൂന്ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സെൻസസിന്റെ ഘട്ടം-II പൂർത്തിയാക്കിയതും ഉയർന്ന പ്രദേശങ്ങളിലെ/മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലെ കാലാവസ്ഥയും പരിഗണിച്ച ശേഷം, ഈ മൂന്ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള SIR ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാക്കിയത്. ഭാഗമായി 3.94 ലക്ഷം ബൂത്ത്‌ ലെവൽ ഓഫീസർമാർ ഭാഗമാകും എന്നും റിപ്പോർട്ട്. 36.73 പോടി വോട്ടർമാരെ ബന്ധപ്പെട്ട അധികൃതർ സന്ദർശിക്കും. കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടികൾ നിയമിക്കുന്ന 3.4 2 ലക്ഷം ബൂത്ത് ലെവൽ ഏജന്റ് മാരുടെ സഹായവും ഉറപ്പാക്കും.

അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മരണപ്പെട്ടവരോ താമസം മാറിയോ പട്ടികയിൽ ഒഴിവാക്കുകയും ചെയ്യുമെന്ന് കമ്മീഷൻ അറിയിച്ചു. അസം, ബംഗാൾ, കേരളം യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പാക്കിയിരുന്നു.

ALSO READ:കേരളത്തിലെ വിദ്യാർത്ഥികൾക്കും നീറ്റ് ചോദ്യപേപ്പർ ലഭിച്ചോ?; സിബിഐ അന്വേഷണം സംസ്ഥാനത്തേക്ക്

എന്താണ് എസ്ഐആർ?

വോട്ടർ പട്ടികയിലെ പേരുകളുടെ കൂട്ടിച്ചേർക്കലുകൾ ഒഴിവാക്കലുകൾ തിരുത്തലുകൾ സ്ഥലം മാറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുക എന്നതാണ് എസ്ഐആർ ലക്ഷ്യം വെക്കുന്നത്.2002ലെ വോട്ടർ പട്ടിക അടിസ്ഥാനപ്പെടുത്തി കൊണ്ടാണ് എസ്ഐആർ തയ്യാറാക്കുന്നത്. പുതിയ പേരുകൾ ഇടയ്ക്ക് കൂട്ടിച്ചേർക്കുന്നുണ്ടെങ്കിലും മരണപ്പെട്ടവർ വരെ ഈ പട്ടികയിൽ തുടരുന്നതായാണ് നിരീക്ഷിച്ചത്.

മാത്രമല്ല ഒരു വ്യക്തിക്ക് ഒന്നിലധികം സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ടാവുന്നതും പലപ്പോഴും വിവാദങ്ങൾക്ക് കാരണമാകുന്നു. അത്തരത്തിലുള്ള എല്ലാ അപാകതകളും പരിഹരിച്ച് പട്ടിക ശുദ്ധീകരിക്കുക എന്നതാണ് എസ്ഐആറിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ഇന്ത്യൻ പൗരന്മാരായ 18 വയസ്സ് പൂർത്തിയായ മണ്ഡലത്തിൽ സ്ഥിരമായി താമസിക്കുന്നവരെയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക. എന്നാൽ 2002ലെ പട്ടികയിൽ ഉള്ളവർക്കും അവരുടെ മക്കൾക്കും പൗരത്വം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതില്ല. 2002ലെ പട്ടികയിൽ ബന്ധുക്കൾ ഉള്ളവർക്കും ഇളവു നൽകുമെന്ന് പരാമർശമുണ്ടെങ്കിലും, അതിൽ വ്യക്തതയില്ല.

ENGLISH SUMMARY

The Election Commission on Thursday announced that it will conduct the third phase of Special Intensive Revision (SIR) covering 16 states and 3 Union Territories.It has been clarified that Himachal Pradesh, Jammu and Kashmir and Ladakh are not included in this. The SIR for Himachal Pradesh, Ladakh and Kashmir will be announced later, taking into account the census and weather conditions.

Follow Us
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്