CM Vijay: മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി, കാരണം ഇങ്ങനെ

CM Vijay Election Win Of Trichy East: ഡിഎംകെ സ്ഥാനാർത്ഥിയാണ് ഹർജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് നൽകിയില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്. സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്. ഹർജിയിൽ തീർപ്പാകും വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെടുന്നുണ്ട്.

CM Vijay: മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി, കാരണം ഇങ്ങനെ

Cm Vijay

Published: 

17 Jun 2026 | 07:32 AM

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. വിജയുടെ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജയം റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഎംകെ സ്ഥാനാർത്ഥിയാണ് ഹർജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് നൽകിയില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്. സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്. ഹർജിയിൽ തീർപ്പാകും വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെടുന്നുണ്ട്.

തമിഴ് ചരത്രത്തിലെ വൻ അട്ടിമറി വിജയം

2026 ഏപ്രിൽ 23-ന് നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം മെയ് നാലിനാണ് പുറത്തുവന്നത്. ഫല പ്രഖ്യാപന ദിവസം തമിഴക രാഷ്ട്രീയത്തിൽ ചരിത്രപരമായ അട്ടിമറിയാണ് ദൃശ്യമായത്. നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴഗ വെട്രി കഴകം (ടിവികെ) ചരിത്ര വിജയം നേടിയെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ തികയ്ക്കാനാകാത്തത് വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിതുറന്നിരുന്നു. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ കേവല ഭൂരിപക്ഷം നേടി തനിച്ച് സർക്കാർ രൂപീകരിക്കാൻ ഒരു പാർട്ടിക്ക് 118 സീറ്റുകളാണ് വേണ്ടത്. എന്നാൽ ടിവികെയ്ക്ക് 10 സീറ്റുകളുടെ കുറവാണ് ഉണ്ടായിരുന്നത്.

ALSO READ: ഡിഎംകെ, എഐഎഡിഎംകെ പോലെ..; TVK യ്ക്കും സ്വന്തം ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കുറവായിരുന്ന ടിവികെ ഒടുവിൽ രാഷ്ട്രീയ നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജയ്‌ ഭരണത്തിലേക്ക് എത്തി. ഭൂരിപക്ഷം തികയ്ക്കാനായി മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായി ടിവികെ നേതൃത്വം നടത്തിയ ചർച്ചകൾ വിജയകരമായത് ഭരണത്തിലേക്ക് എത്താനുള്ള വഴിതുറന്നു. ഡിഎംകെ മുന്നണിയിലുണ്ടായിരുന്ന പ്രധാന കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ടിവികെ ഗവർണർക്ക് മുന്നിൽ അവകാശവാദമുന്നയിച്ചു. ഭരണകക്ഷിയായിരുന്ന ഡിഎംകെയെ ഞെട്ടിച്ചുകൊണ്ടാണ് തങ്ങളുടെ പഴയ സഖ്യകക്ഷികളെ ഒപ്പം നിർത്തി വിജയ് ഈ നീക്കം നടത്തിയത്.

ജോസഫ് വിജയ് മത്സരിച്ച ട്രിച്ചി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്. എന്നാൽ, നിയമസഭാ ചട്ടങ്ങൾ പാലിക്കുന്നതിനായി ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. പെരമ്പൂർ മണ്ഡലം നിലനിർത്താനായുള്ള മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തെത്തുടർന്ന്, ട്രിച്ചി ഈസ്റ്റിൽ വരും മാസങ്ങളിൽ ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.

വിജയ് മത്സരിച്ച് ജയിച്ച ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ ഗുരുതരമായ നിയമപരമായ പിഴവുകളും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ഈ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥി ഇ്പപോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. വിജയ്‍യുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിലും സത്യവാങ്മൂലം തയാറാക്കിയതിലും ഗുരുതരമായ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജിയിൽ മദ്രാസ് ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് തമിഴക രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമാകും.

English Summary:

Tamil Nadu CM Joseph Vijay’s election victory from the Trichy East constituency has been challenged in the Madras High Court by DMK candidate. He alleging corruption and affidavit flaws in election.

Loading...
Unable to load recommendations.
Follow Us
Related Stories
അമൃതസറിലെ സൈനിക താവളങ്ങൾ ഭീകരരുടെ റഡാറിൽ! പഞ്ചാബിൽ അതീവ ജാഗ്രത
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം