AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

TVK Vijay: ഡിഎംകെ, എഐഎഡിഎംകെ പോലെ..; TVK യ്ക്കും സ്വന്തം ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

TVK Vijay announces Trade Union:സാധാരണയായി ട്രേഡ് യൂണിയനുകൾ ശമ്പള വർദ്ധനവ്, സ്ഥിരം തൊഴിൽ, സുരക്ഷാ സൗകര്യങ്ങൾ, പെൻഷനുകൾ, ജോലി സമയ ഇളവുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ കാര്യങ്ങൾക്ക് വേണ്ടിയാണ് സർക്കാരിനെ സമീപിക്കുന്നത്. അത്തരത്തിൽ തൊഴിലാളികളുടെ ശബ്ദത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്നതിനും ആണ് ടിവികെയും പുതിയ സംഘടന............

TVK Vijay: ഡിഎംകെ, എഐഎഡിഎംകെ പോലെ..; TVK യ്ക്കും സ്വന്തം ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്
Joseph C VijayImage Credit source: Social Media
Ashli C
Ashli C | Published: 11 Jun 2026 | 09:24 AM

ചെന്നൈ: ഡിഎംകെ, എഐഎഡിഎംകെ പോലെ തമിഴക വെട്രി കഴകത്തിനും( TVK) സ്വന്തമായി ട്രേഡ് യൂണിയൻ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് സി വിജയ്. തമിഴ്നാട്ടിൽ തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്നതിനും തൊഴിലാളികളുടെ പ്രശ്നത്തിന് വേണ്ടി ശബ്ദമുയർത്തുന്നതിന് വേണ്ടിയാണ് ടിവികെയും ട്രേഡ് യൂണിയൻ രൂപീകരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.

ദ്രാവിഡ മുന്നേറ്റ കഴകത്തിന് (DMK) ടി.എം.യു.എസ്. (തൊഴിലാളി പുരോഗതി അസോസിയേഷൻ) വളരെക്കാലമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴക( AIADMK)ത്തിലെ പ്രധാന ട്രേഡ് യൂണിയൻ സംഘടനയാണ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം. കൂടാതെ, ഇടതുപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച്, എ.ഐ.ടി.യു.സി., സി.ഐ.ടി.യു. ഉൾപ്പെടെയുള്ള വിവിധ ട്രേഡ് യൂണിയനുകളും തൊഴിലാളികളുടെ അവകാശങ്ങൾക്കായി നിരന്തരം പ്രവർത്തിച്ചു വരികയാണ്. ഇവർക്കിടയിലേക്കാണ് പുതിയ ആശയവും പ്രവർത്തനങ്ങളുമായി ടിവികെയുടെ ട്രേഡ് യൂണിയനും കടന്നുവരുന്ന ഒരുങ്ങുന്നത്.

ALSO READ:സോണിയ ഗാന്ധിയുടെ ക്ഷണം, മമത ബാർജി കോൺഗ്രസിലേക്ക്? പ്രതികരിച്ച് ജയറാം രമേശ്

ട്രേഡ് യൂണിയനുകൾ

സാധാരണയായി ട്രേഡ് യൂണിയനുകൾ ശമ്പള വർദ്ധനവ്, സ്ഥിരം തൊഴിൽ, സുരക്ഷാ സൗകര്യങ്ങൾ, പെൻഷനുകൾ, ജോലി സമയ ഇളവുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ കാര്യങ്ങൾക്ക് വേണ്ടിയാണ് സർക്കാരിനെ സമീപിക്കുന്നത്. അത്തരത്തിൽ തൊഴിലാളികളുടെ ശബ്ദത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്നതിനും ആണ് ടിവികെയും പുതിയ സംഘടന രൂപീകരിച്ച എത്തുന്നത്.

“തമിഴ്‌നാട് വിക്ടറി യൂണിയൻ കോൺഗ്രസ്”

“തമിഴ്‌നാട് വിക്ടറി യൂണിയൻ കോൺഗ്രസ്” എന്ന പേരിൽ ആയിരിക്കും മുഖ്യമന്ത്രി ജോസഫ് സി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന്റെ ട്രേഡ് യൂണിയൻ അറിയപ്പെടുക എന്നാണ് റിപ്പോർട്ട്.ഇതിന്റെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായതായും പറയപ്പെടുന്നു. തൊഴിലാളി ക്ഷേമം, ഫാക്ടറി തൊഴിലാളി പ്രശ്നങ്ങൾ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ആവശ്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഈ സംഘടന പ്രവർത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.തമിഴ്‌നാട് തമിഴക വെട്രി കഴകം പ്രസിഡന്റും മുഖ്യമന്ത്രിയുമായ വിജയ് ഉടൻ തന്നെ ഈ ട്രേഡ് യൂണിയൻ കൺവെൻഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന, ജില്ലാ, യൂണിയൻ തല എക്സിക്യൂട്ടീവുകളുടെ പട്ടിക പുറത്തിറക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം ആഴ്ച്ചകൾക്ക് മുൻപ് കമലകണ്ണൻ ഉൾപ്പെടെയുള്ള ട്രേഡ് യൂണിയൻ കൗൺസിലിന്റെ നേതാക്കൾ ടിവികെ പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിലൂടെ തന്നെ തൊഴിലാളി സംഘടനകളിലും ടിവികെക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുവാൻ ശ്രമിക്കുകയാണെന്ന് സൂചനകൾ ലഭിച്ചിരുന്നു.

ENGLISH SUMMARY

Chief Minister Joseph C Vijay has announced that the Tamil Vetri Kazhagam (TVK) will form its own trade union like the DMK AIADMK. He clarified that the TVK is also forming a trade union to stand up for the workers in Tamil Nadu and raise its voice for the problems of the workers.

Follow Us