Fact Check: ജൂലൈ 1 മുതൽ 10, 20, 50, 100 രൂപ നോട്ടുകൾ നിരോധിക്കുന്നോ? സത്യമിതാണ്!

Fact Check on Pre-2005 Mahatma Gandhi Series Notes Discontinued: വാർത്തകൾ വൻ തോതിൽ പ്രചരിച്ചതോടെ നിരവധി പേരാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അത്തരം എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ നെട്ടോട്ടമോടിയത്. സന്ദേശത്തിൽ 'ബാങ്ക് ഓഫ് മഹാരാഷ്ട്ര'യുടെ ഔദ്യോഗിക ലോഗോ ഉണ്ടായിരുന്നതും ആശയക്കുഴപ്പത്തിന് കാരണമായി.

Fact Check: ജൂലൈ 1 മുതൽ 10, 20, 50, 100 രൂപ നോട്ടുകൾ നിരോധിക്കുന്നോ? സത്യമിതാണ്!

പ്രതീകാത്മക ചിത്രം

Updated On: 

30 Jun 2026 | 01:58 PM

പഴയ 10, 20, 50, 100 രൂപ നോട്ടുകൾ ജൂലൈ 1 മുതൽ അസാധുവാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തിക്കും ആശയക്കുഴപ്പത്തിനും കാരണമായിരിക്കുകയാണ്. എന്നാൽ ഈ വാർത്ത സത്യമാണോ? വാർത്തകൾ വൻ തോതിൽ പ്രചരിച്ചതോടെ നിരവധി പേരാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അത്തരം എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ നെട്ടോട്ടമോടിയത്. സന്ദേശത്തിൽ ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര’യുടെ ഔദ്യോഗിക ലോഗോ ഉണ്ടായിരുന്നതും ആശയക്കുഴപ്പത്തിന് കാരണമായി. ഇപ്പോഴിതാ, സന്ദേശത്തിൽ വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്.

സന്ദേശം സത്യമോ?

‘ബാങ്ക് ഓഫ് മഹാരാഷ്ട്ര’യുടെ ഔദ്യോഗിക ലോഗോ ഉൾപ്പെടുത്തിയാണ് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചത്. അതുകൊണ്ടുതന്നെ ഇതൊരു യഥാർത്ഥ സർക്കാർ അറിയിപ്പാണെന്നാണ് പലർക്കും തോന്നിയത്. 2005-ന് മുമ്പ് അച്ചടിച്ച മഹാത്മാഗാന്ധി സീരീസിലുള്ള എല്ലാ നോട്ടുകളും ജൂൺ 30-ന് ശേഷം വിപണിയിൽ സ്വീകരിക്കില്ലെന്നും, ഇവ എത്രയും വേഗം ബാങ്കുകളിൽ പോയി മാറ്റിയെടുക്കണമെന്നുമായിരുന്നു സന്ദേശം.

എന്നാൽ, ഈ സന്ദേശം പൂർണമായും വ്യാജമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഫാക്റ്റ് ചെക്കിംഗ് ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ സന്ദേശത്തെക്കുറിച്ച് അന്വേഷിക്കുകയും ഇത് തികച്ചും വ്യാജമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കറൻസി നോട്ടുകൾ നിർത്തലാക്കാൻ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും ഇത്തരമൊരു അറിയിപ്പിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്നും പിഐബി അറിയിച്ചു.

ALSO READ: നിയന്ത്രണങ്ങളില്ലാതെ പെട്രോള്‍-ഡീസല്‍ വില്‍പന; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

എക്സ് പോസ്റ്റ്

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറിയിപ്പ്

നോട്ട് നിരോധനമെന്ന പേരിൽ പ്രചരിക്കുന്ന പ്രചരിക്കുന്ന വ്യാജ സന്ദേശവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്രയും വ്യക്തമാക്കി. ഓൺലൈനിൽ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിലൂടെ, പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയോ ചെയ്യരുതെന്നും ബാങ്ക് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്കായി ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളെ മാത്രം ആശ്രയിക്കാനും ബാങ്ക് ജനങ്ങളോട് നിർദേശിച്ചു.

2005-ന് മുമ്പുള്ള നോട്ടുകൾ ഇപ്പോഴും നിയമപരമായ കറൻസിയായി തുടരുമെന്ന് ആർബിഐയും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കറൻസി ഡിസൈനുകളിലെ മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകൾ കാരണം പഴയ മഹാത്മാഗാന്ധി സീരീസ് നോട്ടുകൾ മാറ്റിയെടുക്കാൻ കേന്ദ്ര ബാങ്ക് മുമ്പ് ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും, ഈ നോട്ടുകൾക്ക് ഒരിക്കലും നിരോധനം ഏർപ്പെടുത്തിയിട്ടില്ല.

ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary

Social Media messages that Rs 10, 20, 50 and 100 notes will be demonetized from July 1 has been officially confirmed to be completely false. The Press Information Bureau, the fact-checking agency of the central government, investigated the message and declared it to be completely false.

 

Follow Us
ജനിച്ചത് ഈ തീയതികളിലാണോ? സാമ്പത്തിക വിജയം ഉറപ്പ്!
500 രൂപയുണ്ടോ കയ്യിൽ? ഈ സ്ഥലങ്ങൾ കണ്ടിട്ടുവരാം
പാമ്പുകളെ ആകർഷിക്കുന്ന ചെടികൾ, എത്രയും വേ​ഗം ഒഴിവാക്കൂ
മഴക്കാലത്തെ തുമ്മൽ കുറയ്ക്കാനൊരു വഴി
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം