AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Petrol-Diesel Price: നിയന്ത്രണങ്ങളില്ലാതെ പെട്രോള്‍-ഡീസല്‍ വില്‍പന; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Petrol and Diesel Sale Restrictions Removed From July 1 Key Benefits Explained: ജൂണ്‍ മാസം ആദ്യമാണ് ഇന്ധന വിതരണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. വ്യാവസായിക സ്ഥാപനങ്ങള്‍, വാണിജ്യ ഉപഭോക്താക്കള്‍, മറ്റുള്ളവര്‍ തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും പെട്രോള്‍-ഡീസല്‍ വാങ്ങലുകളിലെ നിയന്ത്രണങ്ങള്‍ ബാധകമായിരുന്നു. ഒരു വാഹനത്തിനോ അല്ലെങ്കില്‍ ഒരു ദിവസമോ 200 ലിറ്റര്‍ എന്നതായിട്ടായിരുന്നു ഡീസല്‍ വില്‍പന നിയന്ത്രിച്ചിരുന്നത്.

Petrol-Diesel Price: നിയന്ത്രണങ്ങളില്ലാതെ പെട്രോള്‍-ഡീസല്‍ വില്‍പന; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 30 Jun 2026 | 07:20 AM

പെട്രോള്‍-ഡീസല്‍ വില്‍പനയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആഗോള ഊര്‍ജ്ജ പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ താത്കാലിക നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ജൂലൈ 1 മുതല്‍ നിയന്ത്രണങ്ങളില്ലാതെ ഇന്ധനം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന വിലയിരുത്തലില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി പെട്രോളും ഡീസലും വാങ്ങുന്നവര്‍ക്കായിരുന്നു നിയന്ത്രണം ബാധകമായിരുന്നത്.

ജൂണ്‍ മാസം ആദ്യമാണ് ഇന്ധന വിതരണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. വ്യാവസായിക സ്ഥാപനങ്ങള്‍, വാണിജ്യ ഉപഭോക്താക്കള്‍, മറ്റുള്ളവര്‍ തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും പെട്രോള്‍-ഡീസല്‍ വാങ്ങലുകളിലെ നിയന്ത്രണങ്ങള്‍ ബാധകമായിരുന്നു. ഒരു വാഹനത്തിനോ അല്ലെങ്കില്‍ ഒരു ദിവസമോ 200 ലിറ്റര്‍ എന്നതായിട്ടായിരുന്നു ഡീസല്‍ വില്‍പന നിയന്ത്രിച്ചിരുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവ ഉള്‍പ്പെടെയുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള ഇന്ധന വില്‍പനകള്‍ക്കായിരുന്നു നിയന്ത്രണം ബാധകമായിരുന്നത്. നിലവില്‍ നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്ന് ഉറപ്പുവരുത്തിയതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നത്.

എന്തുകൊണ്ട് നിയന്ത്രണം കൊണ്ടുവന്നു?

ജൂണ്‍ 12നാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മോട്ടോര്‍ സ്പിരിറ്റ് ആന്‍ഡ് ഹൈ സ്പീഡ് ഡീസല്‍ ഉത്തരവ് പ്രകാരം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഡീസലിന്റെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുക, റീട്ടെയില്‍ ട്ട്‌ലെറ്റുകളില്‍ നിന്ന് ഇന്ധനം വഴിതിരിച്ചു വിടുന്നത് തടയുക, സാധാരണ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്ധനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര നീക്കം.

താത്കാലിക നടപടിയാണെന്നും തുടക്കത്തില്‍ 90 ദിവസം വരെ സാധുതയുള്ളതാണെന്നും പറഞ്ഞാണ് അന്ന് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. നിയന്ത്രണങ്ങള്‍ ഒരു റേഷനിങ് നടപടിയല്ലെന്നും ഇന്ത്യയില്‍ പെട്രോളിനോ ഡീസലിനോ ക്ഷാമമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Also Read: Narendra Modi: പ്രതിരോധത്തിലും തദ്ദേശീയ ഉത്പാദനത്തിലും ഇന്ത്യ ഒന്നാമത്; പ്രശംസിച്ച് പ്രധാനമന്ത്രി

മെയ് മാസത്തില്‍ സ്വകാര്യ എണ്ണ വിപണന കമ്പനികള്‍ നിശ്ചയിച്ച ഉയര്‍ന്ന വിലയെ തുടര്‍ന്ന് ഡീസല്‍ വില്‍പനയില്‍ 58 ശതമാനം ഇടിവ് സംഭവിച്ചിരുന്നു. പൊതുമേഖലാ ഒഎംസി റീട്ടെയില്‍ ട്ട്‌ലെറ്റുകള്‍ വഴിയുള്ള ഡീസല്‍ വില്‍പന പല ജില്ലകളിലും കുത്തനെ ഉയര്‍ന്നതായും മന്ത്രാലയം അന്ന് പറഞ്ഞിരുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയോട് റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ഡീസല്‍ ടാങ്കുകളിലോ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അംഗീകരിച്ച കണ്ടെയ്നറുകളിലോ മാത്രമേ വിതരണം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

ഉപഭോക്താക്കള്‍ക്ക് എങ്ങനെ നേട്ടമാകും?

ഇന്ധന വിതരണത്തില്‍ നിലവില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനാല്‍ ജൂലൈ 1 മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാണിജ്യ ഉപഭോക്താക്കള്‍ക്കും അളവില്‍ നിയന്ത്രണങ്ങളില്ലാതെ റീട്ടെയില്‍ പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങിക്കാവുന്നതാണ്.

English Summary

The central government has removed key restrictions on petrol and diesel sales, with the new rules taking effect from July 1. The move is expected to encourage greater competition in the fuel retail sector, improve consumer access, and provide more opportunities for companies to expand fuel distribution across India.

Follow Us