AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സ്വാമി മഹാരാജിൻ്റെ ജന്മദിന ആഘോഷങ്ങൾക്ക് ആശംസകൾ നേർന്ന് പ്രമുഖർ

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തിരുന്നു. ലോക്സഭാ സ്പീക്കർ ഒം ബിർല, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് തുടങ്ങിയവരും പരിപാടികൾക്ക് ആശംസകൾ നേർന്നു.

സ്വാമി മഹാരാജിൻ്റെ ജന്മദിന ആഘോഷങ്ങൾക്ക് ആശംസകൾ നേർന്ന് പ്രമുഖർ
Baps SansthaImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 04 Feb 2026 | 11:30 AM

മഹന്ത് സ്വാമി മഹാരാജിന്റെ 92-ാം ജന്മവാർഷികം വഡോദരയിൽ ആഘോഷിച്ചു. ചടങ്ങിൽ മഹന്ത് സ്വാമി മഹാരാജിനെ ഗിന്നസ് വേൾഡ് റെക്കോര് ഡ് അധികൃതര് ഓണർ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് ജന്മദിന ചടങ്ങുകൾ നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. ലോക്സഭാ സ്പീക്കർ ഒം ബിർല, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് തുടങ്ങിയവരും പരിപാടികൾക്ക് ആശംസകൾ നേർന്നു.

സ്വാമി മഹാരാജിൻ്റെ സേവനം, ലാളിത്യം, അച്ചടക്കം, അനുകമ്പ എന്നിവയിലൂന്നിയ ജീവിതം ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണെന്ന് ലോക്സഭാ സ്പീക്കർ ഒം ബിർല എക്സിൽ ട്വീറ്റ് ചെയ്തു, അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം നിർമ്മിച്ച ക്ഷേത്രങ്ങൾ, കുടുംബത്തിനും സമൂഹത്തിനും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ സന്ദേശങ്ങൾ എന്നിവ ഇന്നും ജനങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരുന്നു. സ്വാമി മഹാരാജിന് ദീർഘായുസുമ തൻ്റെ ട്വീറ്റിൽ അദ്ദേഹം പങ്കുവെച്ചു.


സേവനത്തിൻ്റെയും അനുകമ്പയുടെയും ഉദാഹരണമായ ബിഎപിഎസ് മേധാവി പൂജ്യ മഹന്ത് സ്വാമിജി മഹാരാജിന് ജന്മദിനാശംസകൾ നേരുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും എക്സിൽ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിൻ്റെ മാർഗനിർദേശപ്രകാരം ലോകമെമ്പാടും 700-ലധികം ക്ഷേത്രങ്ങൾ നിർമ്മിച്ചു, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 360-ലധികം വിദ്യാസമ്പന്നരായ യുവാക്കൾ നിസ്വാർത്ഥമായി സമൂഹ സേവനത്തിന് പ്രതിജ്ഞയെടുത്തു. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെ സംസ്കാരപരവും മൂല്യാധിഷ്ഠിതവും നിർഭയവുമായ ജീവിതം നയിക്കാൻ പ്രചോദിപ്പിച്ചു- പിയൂഷ് ഗോയലിൻ്റെ ട്വീറ്റിൽ പറയുന്നു.


മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും സ്വാമി മഹാരാജിൻ്റെ 92-ാമത് ജന്മ ജയന്തി മഹോത്സവത്തിൽ തൻ്റെ ആശംസകൾ പങ്കുവെച്ചു. ആത്മീയ വഴികാട്ടിയായ അദ്ദേഹം ലോകമെമ്പാടുമുള്ള 700-ലധികം ക്ഷേത്രങ്ങളെ പ്രചോദിപ്പിച്ചു. ഒപ്പം വിവിധ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഒരു മൂല്യാധിഷ്ഠിത സമൂഹത്തെ രൂപപ്പെടുത്തുകയാണ്.

 


ഫെബ്രുവരി 2-ന് ഗുജറാത്തിലെ അറ്റ്ലാദരയിൽ നടന്ന ബൊച്ചസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായണ സൻസ്തയുടെ ഇൻ്റർനാഷണൽ സ്റ്റുഡൻ്റ്സ് ഫോറം ഒരേസമയം ഏറ്റവും വലിയ ഹിന്ദു ഗ്രന്ഥ പാരായണത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി- മുഖ്യമന്ത്രി തൻ്റെ ട്വീറ്റിൽ പറയുന്നു.

Follow Us