AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Petrol Price Hike : ഇന്ധനവില വർധിപ്പിച്ചു; പ്രീമിയം പെട്രോളിന് രണ്ട് രൂപ ഉയർത്തി

HPCL Petrol Price Hike : ഹിന്ദുസ്ഥാൻ പെട്രോളീയം കോർപ്പറേഷൻ ലിമിറ്റഡും ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമാണ് ആദ്യം പ്രീമിയം പെട്രോൾ ഉത്പനമായ പവർ പെട്രോളിൻ്റെ വിലയാണ് വർധപ്പിച്ചത് അറിയിച്ചിരിക്കുന്നത്. അതേസമയം സാധാരണ പെട്രോളിന് വില വർധിപ്പിച്ചില്ല, ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്നുള്ള മധ്യയേഷ്യയിലെ പ്രതിസന്ധിയാണ് ഇന്ധന വില വർധിപ്പിക്കാൻ ഇടയായിരിക്കുന്നത്. അതേസമയം ക്രൂഡ് ഓയിൽ ലഭ്യതയിൽ കുറവില്ലെന്നും എച്ച്പിസിഎൽ വ്യക്തമാക്കി

Petrol Price Hike : ഇന്ധനവില വർധിപ്പിച്ചു; പ്രീമിയം പെട്രോളിന് രണ്ട് രൂപ ഉയർത്തി
Petrol Price Hike (Representational Image)Image Credit source: PTI
Jenish Thomas
Jenish Thomas | Updated On: 20 Mar 2026 | 05:26 PM

രാജ്യത്ത് പ്രീമിയം പെട്രോളിൻ്റെ വില ണ്ട് രൂപ വർധിപ്പിച്ച് എണ്ണ വിതരണ കമ്പനികൾ. പുതിയ നിരക്ക് ഇന്ന് മാർച്ച് 20-ാം തീയതി വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ആഢംബരം, സ്പോടർട്സ് വാഹനങ്ങൾക്ക് മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്നതാണ് പ്രീമിയം പ്രെടോൾ. അതേസമയം സാധാരണ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന പെട്രോളിൻ്റെ വില ഉയർത്തിട്ടില്ല. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില വർധനവ്. എന്നാൽ എന്തുകൊണ്ട് ഇന്ധനത്തിൻ്റെ വില ഉയർത്തിയെന്ന് എണ്ണ വിതരണ കമ്പനികൾ വ്യക്തമാക്കിട്ടില്ല.

പെട്രോൾ കൂടാതെ വ്യാവസായിക മേഖലയിലേക്കുള്ള ഡീസലിന് 21.92 രൂപ ഉയർത്തി. 87.67 രൂപയ്ക്ക് ലഭിച്ചികൊണ്ടിരുന്ന ഡീസൽ ഇനി 109.59 രൂപയ്ക്കാണ് ലഭിക്കുക. അതേസമയം ക്രൂഡ് ഓയിലിൻ്റെ ലഭ്യതയെ ബാധിച്ചിട്ടില്ലയെന്ന് നേരത്തെ ഇന്ത്യൻ ഓയിൽ ഉൾപ്പെടെയുള്ള എണ്ണ കമ്പനികൾ വ്യക്തമാക്കിയിരുന്നു.  അതേസമയം ഇന്ന് ക്രൂഡ് ഓയിലൻ്റെ വില ബാരലിന് 105 ഡോളറായി കുറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ ഇന്ധനം സുരക്ഷിതമായി എത്തിക്കാൻ ജപ്പാനും ചില യുറോപ്യൻ രാജ്യങ്ങളും രംഗത്തെത്തിയതോടെയാണ് ക്രൂഡ് വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ക്രൂഡ് വില 110 ഡോളർ കടന്നപ്പോഴാണ് ജപ്പാനും യൂറോപ്യൻ രാജ്യങ്ങളും നിർണായക നീക്കവുമായി രംഗത്തെത്തിയത്.

Follow Us