MRI Scan Boy Death: എംആർഐ സ്കാനിങ്ങിനിടെ കുട്ടി മരിച്ചു; ജീവനക്കാരുടെ അശ്രദ്ധയെന്ന് കുടുംബം

Boy Dies During MRI Scan: ഡാൻകൂർ സ്വദേശിയായ പ്രശാന്ത് കസാനയുടെ മകൻ ഗർവ് കസാനയാണ് മരിച്ചത്. സ്കാനിങ്ങിന് മുന്നോടിയായി കുട്ടിക്ക് നൽകിയ അനാസ്തീഷ്യ കുത്തിവയ്പ്പിൽ മരുന്നിൻ്റെ അളവ് കൂടിയതാണ് മരണകാരണമെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

MRI Scan Boy Death: എംആർഐ സ്കാനിങ്ങിനിടെ കുട്ടി മരിച്ചു; ജീവനക്കാരുടെ അശ്രദ്ധയെന്ന് കുടുംബം

പ്രതീകാത്മക ചിത്രം

Published: 

15 Feb 2026 | 06:27 AM

ലഖ്നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ എംആർഐ സ്കാനിങ്ങിനെത്തിയ ആറ് വയസ്സുകാരൻ ദാരുണാന്ത്യം. കെ ബി ഹെൽത്ത് കെയർ എന്ന സ്വകാര്യ ഡയഗ്നോസ്റ്റിക് സെൻ്ററിൽ വ്യാഴാഴ്ചയോടെയാണ് സംഭവം നടന്നത്. ഡാൻകൂർ സ്വദേശിയായ പ്രശാന്ത് കസാനയുടെ മകൻ ഗർവ് കസാനയാണ് മരിച്ചത്. സ്കാനിങ്ങിന് മുന്നോടിയായി കുട്ടിക്ക് നൽകിയ അനാസ്തീഷ്യ കുത്തിവയ്പ്പിൽ മരുന്നിൻ്റെ അളവ് കൂടിയതാണ് മരണകാരണമെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

ALSO READ: മൃതദേഹം പെട്ടിയിലാക്കി സെപ്റ്റിക് ടാങ്കിൽ തള്ളി; 33 കാരിയുടെ മരണത്തിൽ കാമുകൻ പിടിയിൽ

സ്കാനിങ്ങിനിടെ കുട്ടിയുടെ ആരോ​ഗ്യ നില പെട്ടെന്ന് വഷളാവുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ലിനിക്കിലെ ജീവനക്കാരുടെ ഭാഗത്തുനിന്നടക്കം ഗുരുതരമായ വീഴ്ചയുണ്ടായെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് വലിയ പ്രതിഷേധമാണ് നടത്തിയത്.

സംഭവത്തിൽ വ്യാപകമായ പരാതി ഉയർന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് ഇടപെട്ട് ഡയഗ്നോസ്റ്റിക് സെൻ്റർ താൽക്കാലികമായി അടച്ചതായാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചീഫ് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നാലംഗ സമിതി രൂപീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ സ്ഥാപനത്തിനെതിരെ എഫ്ഐആർ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനാകൂ എന്നും പോലീസ് അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?