AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bhopal Women Death: മൃതദേഹം പെട്ടിയിലാക്കി സെപ്റ്റിക് ടാങ്കിൽ തള്ളി; 33 കാരിയുടെ മരണത്തിൽ കാമുകൻ പിടിയിൽ

Bhopal Women Death Case: ലിവിംഗ് ടുഗദർ പങ്കാളിയായിരുന്ന സമീറും സിയയും തമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച വിവാഹത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രകോപിതനായ സമീർ സിയയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

Bhopal Women Death: മൃതദേഹം പെട്ടിയിലാക്കി സെപ്റ്റിക് ടാങ്കിൽ തള്ളി; 33 കാരിയുടെ മരണത്തിൽ കാമുകൻ പിടിയിൽ
Bhopal Women DeathImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 14 Feb 2026 | 06:54 AM

ഭോപ്പാൽ: മധ്യപ്രദേശിലെ നിഷാത്പുരയിൽ സെപ്റ്റിക് ടാങ്കിനുള്ളിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ സിയ (33) ആണ് കൊല്ലപ്പെട്ടത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. നടുക്കുന്ന ഈ കൊലപാതകത്തിന് പിന്നാലെ സിയയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.

ലിവിംഗ് ടുഗദർ പങ്കാളിയായിരുന്ന സമീറും സിയയും തമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച വിവാഹത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രകോപിതനായ സമീർ സിയയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സമീർ മൃത്ദേഹം ഇരുമ്പ് പെട്ടിയിലാക്കി സെപ്റ്റിക് ടാങ്കിനുള്ളിൽ തള്ളുകയായിരുന്നു.

ALSO READ: മരുമകന് പിന്നാലെ ഭർത്താവിൻ്റെ സഹോദരീ ഭർത്താവും; 43-കാരിയുടെ രണ്ടാം ഒളിച്ചോട്ടം, പകച്ച് കുടുംബം

ഒരു വർഷം മുൻപാണ് മഹാരാഷ്ട്ര സ്വദേശിനിയായ സിയയും ഭോപ്പാൽ സ്വദേശി സമീറും ഇൻസ്റ്റഗ്രാം വഴി സുഹൃത്തുക്കളായത്. ആ സൗഹൃദം ഒടുവിൽ പ്രണയമായി മാറുകയായിരുന്നു. എന്നാൽ പിന്നീടാണ് സമീർ വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം സിയ തിരിച്ചറിയുന്നത്. സമീറിനൊപ്പം ജീവിക്കാൻ ഭോപ്പിലിൽ എത്തിയപ്പോഴാണ് ഈ വിവരങ്ങൾ സിയ അറിയുന്നത്. എന്നാൽ മടങ്ങാൻ കൂട്ടാക്കാതെ സിയ സമീറിൻ്റെ വീട്ടിൽ തന്നെ താമസം തുടർന്നു.

എന്നാൽ താമസം തുടങ്ങിയതിന് പിന്നാലെ സമീറിൻ്റെ ഭാര്യയും സിയയും തമ്മിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നു. ഒടുവിൽ തർക്കം സഹിക്കവയ്യാതെ സമീറിൻ്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചു. വിവാഹം കഴിക്കണമെന്ന് ആവശ്യം ഉന്നയിച്ച് സിയ സമീറിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തി. തന്നെ ചതിച്ചതിന് പരിഹാരമായി വിവാഹം കഴിക്കണമെന്നും, അല്ലെങ്കിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണഅ സിയ ആവശ്യപ്പെട്ടത്.

പണം നൽകിയില്ലെങ്കിൽ സമീറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിയ ഭീഷണിപ്പെടുത്തി. ഈ ഭീഷണിയും പണത്തെച്ചൊല്ലിയുള്ള തർക്കവും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രതിയായ സമീറും സഹായികളായ കുടുംബാംഗങ്ങളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Follow Us