Sri Sri Ravi Shankar: ശ്രീ ശ്രീ രവിശങ്കറിന് അന്താരാഷ്ട്ര ലക്സംബർഗ് സമാധാന പുരസ്കാരം

Luxembourg Peace Prize Awarded To Sri Sri Ravi Shankar: ശ്രീ ശ്രീ രവിശങ്കറിന് പ്രശസ്തമായ ലക്സംബർഗ് സമാധാന പുരസ്കാരം ലഭിച്ചു. സമാധാന പ്രവർത്തകർ, പണ്ഡിതന്മാർ, നയരൂപകർത്താക്കൾ എന്നിവരുടെ അന്താരാഷ്ട്ര ശൃംഖലയായ വേൾഡ് പീസ് ഫോറം ആണ് ഈ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചത്.

Sri Sri Ravi Shankar: ശ്രീ ശ്രീ രവിശങ്കറിന് അന്താരാഷ്ട്ര ലക്സംബർഗ് സമാധാന പുരസ്കാരം

Sri Sri Ravi Shankar

Updated On: 

20 Jun 2026 | 07:09 PM

ബെംഗളൂരു: ആത്മീയ ഗുരുവുമായ ശ്രീ ശ്രീ രവിശങ്കറിന് പ്രശസ്തമായ ലക്സംബർഗ് സമാധാന പുരസ്കാരം ലഭിച്ചു. സമാധാന പ്രവർത്തകർ, പണ്ഡിതന്മാർ, നയരൂപകർത്താക്കൾ എന്നിവരുടെ അന്താരാഷ്ട്ര ശൃംഖലയായ വേൾഡ് പീസ് ഫോറം ആണ് ഈ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചത്. സമാധാനം വളർത്തുന്നതിനും, ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിനും, അക്രമബാധിത പ്രദേശങ്ങളിൽ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ശ്രീ ശ്രീ രവിശങ്കർ കഴിഞ്ഞ 45 വർഷമായി നടത്തിവരുന്ന അശ്രാന്ത പരിശ്രമങ്ങളെ മാനിച്ചാണ് ഈ ബഹുമതി.

182 രാജ്യങ്ങളിലെ ജനങ്ങളെ സമാധാനത്തിന്റെ വക്താക്കളാകാൻ പ്രചോദിപ്പിച്ചതും ഈ പുരസ്കാരലബ്ധിക്ക് കാരണമായി. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള സംഘർഷ ബാധിത പ്രദേശങ്ങളിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

മാനസികാരോഗ്യം, സമ്മർദ്ദ നിവാരണം, മാനവിക മൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അദ്ദേഹം ആവിഷ്കരിച്ച പരിപാടികള്‍ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് സ്വാധീനിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച ഗുരുദേവ്, തർക്കങ്ങളുടെയും സംഘർഷങ്ങളുടെയും യഥാർത്ഥ കാരണങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു.

“വ്യക്തികളിൽ ആന്തരിക സമാധാനമില്ലായ്മയാണ് എല്ലാ സംഘർഷങ്ങളുടെയും മൂലകാരണം. സമൂഹത്തിൽ പാലങ്ങൾ പണിയാനും, ആശയവിനിമയം പുനഃസ്ഥാപിക്കാനും, വിശ്വാസം വീണ്ടെടുക്കാനും സാധിക്കുന്ന മനുഷ്യരെയാണ് ഇന്ന് ആവശ്യമെന്ന് സംഘർഷ മേഖലകളിലെ ഞങ്ങളുടെ അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരം മധ്യസ്ഥരെയാണ് ഇന്ന് ലോകത്തിന് അത്യാവശ്യം. കമ്മ്യൂണിറ്റികൾക്കിടയിൽ എവിടെയൊക്കെ ഭിന്നതകൾ കാണുന്നുവോ, അവിടെയൊക്കെ ഓരോ യുവാക്കളും ഒരു പാലമായി മാറണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.

സമാധാനത്തെക്കുറിച്ച്‌

സമാധാനം എന്നത് നിഷ്ക്രിയത്വമായി ആരും തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “സമാധാനം എന്നത് ആത്മസംതൃപ്തിയോ അലസതയോ അല്ല, അതുപോലെ തന്നെ ആക്രമണോത്സുകത എന്നത് വീര്യവുമല്ല. ഒരു വ്യക്തി പൂർണ്ണമായ അവബോധമുള്ളവനും ഒപ്പം ഊർജ്ജസ്വലനുമായിരിക്കുമ്പോൾ മാത്രമാണ് യഥാർത്ഥ സമാധാനം ഉദയം ചെയ്യുന്നത്,” ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

Also Read: അന്താരാഷ്ട്ര യോഗ ദിനം: ഇന്ത്യയിലുടനീളം 1,000 സൗജന്യ യോഗ സെഷനുകളുമായി ഇഷാ ഫൗണ്ടേഷൻ; 50,000 പേർ പങ്കാളികളാകും

സമ്മർദ്ദമാണ് ശത്രു

മനുഷ്യരാശിയുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ് സമ്മർദ്ദം. സമ്മർദ്ദരഹിതമായ മനസ്സും അക്രമരഹിതമായ സമൂഹവുമാണ് ശാശ്വതമായ സമാധാനത്തിന്റെ അടിത്തറ. പലപ്പോഴും സമാധാനത്തെയും സുരക്ഷയെയും കുറിച്ച് ഒരേ ശ്വാസത്തിലാണ് സംസാരിക്കാറുള്ളത്. എന്നാൽ സുരക്ഷയ്ക്കായി വൻതോതിൽ വിഭവങ്ങൾ നീക്കിവെക്കുമ്പോഴും, സമാധാനം വളർത്തിയെടുക്കുന്നതിനായി വളരെ കുറഞ്ഞ ശ്രദ്ധ മാത്രമേ നൽകുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും സമാധാനം, അനുരഞ്ജനം, മനുഷ്യന്റെ അന്തസ്സ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കും സംഘടനകൾക്കുമാണ് ലക്സംബർഗ് സമാധാന പുരസ്കാരം നൽകി വരുന്നത്.

English Summary

Gurudev Sri Sri Ravi Shankar received the prestigious Luxembourg Peace Prize. The World Peace Forum honored his 45 years of global peacebuilding. His programs have promoted inner peace and mental well-being in 182 countries. He emphasized that a stress-free mind is vital for lasting peace.

Follow Us
Related Stories
International Day of Yoga 2026: അന്താരാഷ്ട്ര യോഗ ദിനം: ഇന്ത്യയിലുടനീളം 1,000 സൗജന്യ യോഗ സെഷനുകളുമായി ഇഷാ ഫൗണ്ടേഷൻ; 50,000 പേർ പങ്കാളികളാകും
Bengaluru Crime:“സി.ഐ.ഡിയല്ല, പെരുങ്കള്ളൻ”; ബെംഗളൂരുവിൽ മലയാളിയെ ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്ന ഇൻസ്പെക്ടറും കൂട്ടാളികളും പിടിയിൽ
NEET UG Retest 2026: അബുദാബിയിലേക്ക് വിമാനം കയറേണ്ട, നാഗ്‌പൂർ സ്വദേശിക്ക് നാട്ടിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിച്ച് എൻ.ടി.എ
Chennai Metro: 10 മിനിറ്റ് ഇടവേളയിൽ ട്രെയിൻ; പൂനമല്ലി – വടപളനി റൂട്ട് സർവീസ് എന്ന് മുതൽ?
CPM Against DMK: വിജയ്‌യുടേത് റീൽ സർക്കാർ എന്ന ആരോപണം തെറ്റ്; ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് സിപിഎം
ഇ-20 പെട്രോളിൽ ഉറുമ്പരിക്കുന്നു? വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി ബി.പി.സി.എൽ
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ