AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അന്താരാഷ്ട്ര യോഗ ദിനം: ഇന്ത്യയിലുടനീളം 1,000 സൗജന്യ യോഗ സെഷനുകളുമായി ഇഷാ ഫൗണ്ടേഷൻ; 50,000 പേർ പങ്കാളികളാകും

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇഷാ ഫൗണ്ടേഷൻ രാജ്യത്തുടനീളം ആയിരത്തോളം യോഗ, ധ്യാന സെഷനുകൾ സംഘടിപ്പിക്കുന്നു. കോർപ്പറേറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ, സർക്കാർ മേഖലകൾ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 50,000-ത്തോളം ആളുകൾ ഈ സെഷനുകളിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ എന്നത് വെറുമൊരു വ്യായാമം മാത്രമല്ലെന്നും, അത് മനുഷ്യർക്ക് അവരുടെ പരമാവധി കഴിവുകൾ കണ്ടെത്താൻ സാധിക്കുന്ന ഒരു പ്രക്രിയയും വ്യവസ്ഥയുമാണെന്നും സദ്ഗുരു പറഞ്ഞു.

അന്താരാഷ്ട്ര യോഗ ദിനം: ഇന്ത്യയിലുടനീളം 1,000 സൗജന്യ യോഗ സെഷനുകളുമായി ഇഷാ ഫൗണ്ടേഷൻ; 50,000 പേർ പങ്കാളികളാകും
International Day of Yoga
Jayadevan AM
Jayadevan AM | Updated On: 20 Jun 2026 | 06:00 PM

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇഷാ ഫൗണ്ടേഷൻ രാജ്യത്തുടനീളം ആയിരത്തോളം യോഗ, ധ്യാന സെഷനുകൾ സംഘടിപ്പിക്കുന്നു. കോർപ്പറേറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ, സർക്കാർ മേഖലകൾ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 50,000-ത്തോളം ആളുകൾ ഈ സെഷനുകളിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ എന്നത് വെറുമൊരു വ്യായാമം മാത്രമല്ലെന്നും, അത് മനുഷ്യർക്ക് അവരുടെ പരമാവധി കഴിവുകൾ കണ്ടെത്താൻ സാധിക്കുന്ന ഒരു പ്രക്രിയയും വ്യവസ്ഥയുമാണെന്നും സദ്ഗുരു പറഞ്ഞു.

യോഗയെ സമഗ്രമായ ഒരു ആരോഗ്യ ശാസ്ത്രമായും ആന്തരിക മാറ്റത്തിനുള്ള ഉപാധിയായും അനുഭവവേദ്യമാക്കുന്ന രീതിയിലാണ് ഈ സെഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇഷാ ഫൗണ്ടേഷനിൽ നിന്നുള്ള വിദഗ്ധ പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരും അധ്യാപകരുമാണ് ഈ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

ശാരീരികാരോഗ്യം, മാനസിക ഉന്മേഷം, ജീവിതനിലവാരം എന്നിവ വർധിപ്പിക്കുന്നതിനായി ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ലളിതവും എന്നാൽ ശക്തവുമായ യോഗാഭ്യാസങ്ങളാണ് പങ്കാളികളെ പഠിപ്പിക്കുന്നത്.

‘മിറക്കിൾ ഓഫ് മൈൻഡ്’

ഈ സെഷനുകൾക്കൊപ്പം, ആർക്കും വളരെ എളുപ്പത്തിൽ ധ്യാനം തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ സഹായിക്കുന്ന സദ്ഗുരുവിന്റെ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള സൌജന്യ ഗൈഡഡ് ധ്യാനമായ ‘മിറക്കിൾ ഓഫ് മൈൻഡ്’ പങ്കാളികൾക്ക് പങ്കെടുക്കുന്നവരെ പരിചയപ്പെടുത്തുന്നുണ്ട്.

‘മിറക്കിൾ ഓഫ് മൈൻഡ്’ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുള്ള ഈ ധ്യാനം നിലവിൽ ലോകമെമ്പാടുമുള്ള 35 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളിലേക്ക് എത്തിക്കഴിഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, സ്പാനിഷ്, റഷ്യൻ എന്നീ ആറ് ഭാഷകളിൽ ഇത് ലഭ്യമാണ്.

കൂടുതല്‍ ഭാഷകളിലേക്ക്‌

ഈ അന്താരാഷ്ട്ര യോഗ ദിനത്തിൽ മലയാളം, ഗുജറാത്തി, കന്നഡ, ബംഗ്ലാ, ഇറ്റാലിയൻ, നേപ്പാളി എന്നീ ആറ് ഭാഷകൾ കൂടി ഈ ആപ്പിൽ ഉൾപ്പെടുത്തും. ഇതോടെ കൂടുതൽ ആളുകളിലേക്ക് അവരുടെ മാതൃഭാഷയിൽ തന്നെ എത്തിക്കാൻ സാധിക്കും.

യോഗയെക്കുറിച്ച് മുൻപരിചയമോ അറിവോ ഇല്ലാത്ത, ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള ഏത് വ്യക്തിക്കും ഈ ധ്യാനം ചെയ്യാനാകും. ഈ ആപ്പ് ‘isha.sadhguru.org/in/en/miracle-of-mind‘ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾ

ഇഷാ കേന്ദ്രങ്ങളിലും വിപുലമായ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ബംഗളൂരുവിലെ ഇഷാ സന്നിധിയിൽ നടക്കുന്ന ജനകീയ കൂട്ടായ്മയിൽ എൻസിസി കേഡറ്റുകൾ, ബിഎസ്എഫ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, ഗ്രാമവാസികൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 2,300-ലധികം ആളുകൾ ഒത്തുചേരും.

കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിൽ യങ് ഇന്ത്യൻസ് കോയമ്പത്തൂർ ചാപ്റ്ററിലെ 500 വിദ്യാർത്ഥികളും 200 സിആർപിഎഫ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 700-ലധികം പേർ യോഗ, ധ്യാന സെഷനുകളിൽ പങ്കാളികളാകും. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം കോയമ്പത്തൂരിലെ ഇഷാ യോഗ സെന്ററിൽ നൽകിവരുന്ന സൌജന്യ യോഗ, ധ്യാന സെഷനുകളിലൂടെ ഏഴ് ലക്ഷത്തിലധികം സന്ദർശകർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്.

Follow Us