Hyderabad-Bengaluru Travel: ഹൈദരാബാദ്-ബെംഗളൂരു യാത്ര ഇനി ഈസിയാണ്; ഈ റൂട്ട് പിടിച്ചാല്‍ എല്ലാം സെറ്റ്‌

Hyderabad to Bengaluru Trip: Fastest Routes, Distance and Travel Options: റോഡ് വഴി കാറിലും ബസ്സിലുമെല്ലാം യാത്ര ചെയ്യുന്നതിനേക്കാള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നത് ട്രെയിന്‍ യാത്രകളാണ്. വലിയ ക്ഷീണമില്ലാതെ ഇരുന്നും കിടന്നും ട്രെയിനുകളില്‍ യഥേഷ്ടം യാത്ര ചെയ്യാന്‍ സാധിക്കുന്നത് ആളുകള്‍ക്ക് ആശ്വാസം പകരും. അതിനാല്‍ ബെംഗളൂരു-ഹൈദരാബാദ് യാത്രയ്ക്ക് പരിഗണിക്കാവുന്ന ചില ട്രെയിനുകള്‍ പരിചയപ്പെടാം.

Hyderabad-Bengaluru Travel: ഹൈദരാബാദ്-ബെംഗളൂരു യാത്ര ഇനി ഈസിയാണ്; ഈ റൂട്ട് പിടിച്ചാല്‍ എല്ലാം സെറ്റ്‌

പ്രതീകാത്മക ചിത്രം

Published: 

13 May 2026 | 12:16 PM

ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയില്‍ നിരവധിയാളുകള്‍ ദിനംപ്രതി യാത്ര ചെയ്യുന്നു. എന്നാല്‍ മോശമായ റോഡുകളും, ഗതാഗതക്കുരുക്കും യാത്ര മോശമാക്കുന്നു. ഹൈദരാബാദ് മുതല്‍ ബെംഗളൂരു വരെയുള്ള യാത്രയില്‍ സഞ്ചാരികള്‍ പലപ്പോഴും നേരിടുന്ന ധാരാളം വെല്ലുവിളികളാണ്. ഇരുനഗരങ്ങള്‍ക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരിഗണിക്കാവുന്ന റൂട്ട് പരിചയപ്പെടാം.

നാഷണല്‍ ഹൈവേ 44 വഴി പോകാം

ഹൈദരാബാദ് നിന്ന് ബെംഗളൂരുവിലേക്ക് പോകാനായി തിരഞ്ഞെടുക്കാവുന്ന പാതകളിലൊന്നാണ് നാഷണല്‍ ഹൈവേ 44. ഹൈദരാബാദ്-കുര്‍ണൂല്‍-അനന്തപൂര്‍-ലേപാക്ഷി-ബെംഗളൂരു എന്നിങ്ങനെയാണ് പാത കടന്നുപോകുന്നത്. ഏകദേശം 570 കിലോമീറ്റര്‍ നീളം ഈ റോഡിനുണ്ട്. 8 മുതല്‍ 10 മണിക്കൂര്‍ വരെയാണ് ഇതുവഴി കടന്നുപോകുകയാണെങ്കില്‍ യാത്രയ്ക്ക് വേണ്ടിവരിക.

മികച്ച ആറ് ലൈന്‍ റോഡാണ് ഈ ഹൈവേയുടെ പ്രത്യേകത. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നതിനാല്‍ സുഗമമായ യാത്ര യാത്രക്കാര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നതാണ്. രാത്രികാലങ്ങളില്‍ യാത്ര ചെയ്യാനും ഈ റോഡ് വളരെ നല്ലതാണ്.

കാഴ്ചകള്‍ കണ്ടൊരു യാത്ര

അതിമനോഹരമായ കാഴ്ചകളെല്ലാം കണ്ട് യാത്ര ചെയ്യാന്‍ താത്പര്യമുള്ള ആളുകള്‍ക്ക് പരിഗണിക്കാവുന്ന മറ്റൊരു പാത പരിചയപ്പെടാം. ഹൈദരാബാദ്-കദിരി-മഡനപ്പള്ളി-ചിക്കബെല്ലാപുര-ബെംഗളൂരു ഇതാണ് റൂട്ട്. ഇതുവഴി പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഒരു യാത്ര നടത്താം. മാത്രമല്ല, ട്രാഫികും കുറവായിരിക്കും. മലനിരകള്‍ക്ക് ഇടയിലൂടെ കടന്നുപോകുന്ന ഈ പാത ഭക്ഷണ പ്രിയര്‍ക്ക് മികച്ച സ്‌പോട്ടുകള്‍ സമ്മാനിക്കുകയും ചെയ്യും.

ബസ്സില്‍ പോയാലോ?

ഈ രണ്ട് നഗരങ്ങളെയും ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസി, ടിഎസ്ആര്‍ടിസി, വോള്‍വോ, ഐരാവത് തുടങ്ങിയ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്ലീപ്പര്‍, സെമി സ്ലീപ്പര്‍, എസി എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ബസ് ലഭ്യമാണ്.

Also Read: Hyderabad-Vijayawada Ring Road: ഹൈദരാബാദ്-വിജയവാഡ റിങ് റോഡ് യാഥാര്‍ഥ്യത്തിലേക്ക്; നിര്‍മാണം ഉടന്‍ ആരംഭിക്കും

ട്രെയിനുകളും ധാരാളം

റോഡ് വഴി കാറിലും ബസ്സിലുമെല്ലാം യാത്ര ചെയ്യുന്നതിനേക്കാള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നത് ട്രെയിന്‍ യാത്രകളാണ്. വലിയ ക്ഷീണമില്ലാതെ ഇരുന്നും കിടന്നും ട്രെയിനുകളില്‍ യഥേഷ്ടം യാത്ര ചെയ്യാന്‍ സാധിക്കുന്നത് ആളുകള്‍ക്ക് ആശ്വാസം പകരും. അതിനാല്‍ ബെംഗളൂരു-ഹൈദരാബാദ് യാത്രയ്ക്ക് പരിഗണിക്കാവുന്ന ചില ട്രെയിനുകള്‍ പരിചയപ്പെടാം.

രാജധാനി എക്‌സ്പ്രസ്, കച്ചെഗുഡ എക്‌സ്പ്രസ്, യശ്വന്ത്പൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ കയറിയാന്‍ വളരെ പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കുന്നതാണ്. ഏകദേശം 10 മുതല്‍ 13 മണിക്കൂര്‍ വരെയാണ് ട്രെയിന്‍ യാത്രയ്ക്കായി ഹൈദരാബാദ്-ബെംഗളൂരു റൂട്ടില്‍ വേണ്ടിവരുന്നത്.

വിമാനങ്ങളും ധാരാളം

ബസ്, കാര്‍, ട്രെയിന്‍ എന്നിവയിലുള്ള യാത്രകള്‍ക്ക് പുറമെ അതിവേഗം ഹൈദരാബാദിലും ബെംഗളൂരുവിലും എത്തിച്ചേരാനായി യാത്രക്കാര്‍ക്ക് വിമാനങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്. ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് വിമാനങ്ങള്‍ വഴി യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കും. എന്നാല്‍ മറ്റ് യാത്രാ മാര്‍ഗങ്ങളെ അപേക്ഷിച്ച് വിമാന യാത്രയ്ക്ക് അല്‍പം ഉയര്‍ന്ന നിരക്ക് തന്നെ നല്‍കണം. ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് കെമ്പെഗൗഡ വിമാനത്താവളത്തിലേക്ക് വേണം യാത്ര നടത്താന്‍.

English Summary

Traveling from Hyderabad to Bengaluru is convenient through multiple options including road, train, bus, and flight. The NH 44 highway remains the fastest and most popular road route, while trains and flights offer comfortable alternatives for travelers.

Follow Us
Related Stories
Earthquake: ഉത്തരേന്ത്യ വിറച്ചു! ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാന്‍?
Digital India: ഡിജിറ്റൽ ഇന്ത്യക്ക് 11 വയസ്സ്: ഇന്ത്യക്കാരുടെ ജീവിതം മാറ്റിമറിച്ച ഡിജിറ്റൽ വിപ്ലവം
Vande Bharat Express: വന്ദേഭാരത് ട്രെയിനുകളിലെ ലാസ്റ്റ് മിനിറ്റ് ബുക്കിങ് കേരളത്തിൽ ഉൾപ്പടെ വൻ ഹിറ്റ്, എങ്ങനെ ബുക്ക് ചെയ്യാമെന്ന് നോക്കാം!
Namma Metro: ഗ്രീന്‍ ലൈനില്‍ ഇനി കാത്തിരുന്ന് മുഷിയില്ല; നമ്മ മെട്രോയിലേക്ക് അവര്‍ ഉടനെത്തും
Ejipura Flyover: എജിപുര മേല്‍പ്പാലം കാത്തുനില്‍ക്കേണ്ട; നിര്‍മാണം അടുത്തകാലത്തൊന്നും തീരില്ല
Narendra Modi Seychelles Visit: പ്രധാനമന്ത്രി സീഷെല്‍സിലേക്ക്; ഉഭയകക്ഷി ബന്ധം ദൃഢമാക്കും, ഒപ്പം ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ സന്ദര്‍ശിക്കും
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ