AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെങ്കിൽ പിന്നെ എന്ത്? ഇന്ത്യൻ പൗരനെന്ന് തെളിയിക്കാൻ ഇനി എന്തെല്ലാം നൽകണം, അറയൂ…

Indian Passport Not Proof of Citizenship? Here is What the Law Actually Says: ജനന സർട്ടിഫിക്കറ്റാണ് പൗരത്വത്തിനായി പ്രധാനമായും പരിഗണിക്കുന്ന രേഖ. എന്നാൽ ഇത് മാത്രം നൽകിയാൽ പൗരത്വം അംഗീകരിക്കില്ല. ഏത് കാലയളവിൽ ജനിച്ചു എന്നതനുസരിച്ച് നൽകേണ്ട രേഖകൾ മാറും. ഏത് രീതിയിലാണ് ഇന്ത്യൻ പൗരനാകുന്നത് എന്നതും മാനദണ്ഡമാണ്

പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെങ്കിൽ പിന്നെ എന്ത്? ഇന്ത്യൻ പൗരനെന്ന് തെളിയിക്കാൻ ഇനി എന്തെല്ലാം നൽകണം, അറയൂ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 26 Jun 2026 | 09:26 PM

ഇന്ത്യൻ പാസ്‌പോർട്ട് പ്രധാനമായും ഒരു യാത്രാരേഖയാണെന്നും, അത് പൗരത്വത്തിൻ്റെ രേഖയായി കണക്കാക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു. പാസ്‌പോർട്ട് സേവാ ദിനത്തിൽ പുറത്തുവന്ന ഈ പ്രസ്താവന വലിയ ആശങ്കയും ആശയക്കുഴപ്പവുമാണ് സൃഷിടിച്ചത്. ഇന്ത്യൻ പൗരന്മാർ അല്ലാത്തവർക്ക് പാസ്പോർട്ട് നൽകുമോ? പാസ്‌പോർട്ട് പൗരത്വത്തിന് തെളിവായി സ്വികരിക്കില്ലെങ്കിൽ പിന്നെ ഏതെല്ലാം രേഖകളാണ് പരിഗണിക്കുക? എന്നി ചോദ്യങ്ങൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു. എന്നാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സങ്കീർണമാണ് എന്നതാണ് വാസ്തവം.
പാസ്പോർട്ടും പൗരത്വവും തമ്മിലുള്ള ബന്ധം

ഒരാൾ ഇന്ത്യൻ പൗരനാണ് എന്ന് സർക്കാരിന് ബോധ്യം വരുന്നതോടെയാണ് പാസ്‌പോർട്ട് നൽകുന്നത്. എന്നാൽ നിയമപരമായി കോടതിയിൽ പൗരത്വം ചോദ്യം ചെയ്യപ്പെട്ടാൽ. പൗരത്വം നിർണ്ണയിക്കുന്ന രേഖയായി പാസ്പോർട്ട് മാത്രം നൽകിയാൽ മതിയാകില്ല. ഇന്ത്യൻ ഭരണഘടനയുടെ 5 മുതൽ 11 വരെയുളള അനുച്ഛേദങ്ങളും, 1955-ലെ പൗരത്വ നിയമവുമാണ് ഇന്ത്യയിലെ പൗരത്വം നിർവചിക്കുന്നത്. പൗരത്വം തെളിയിക്കുന്നതിനായി ഒരു പ്രത്യേക രേഖയെയും ഈ നിയമങ്ങളിൽ ചൂണ്ടിക്കാണിക്കുന്നില്ല..

ഇന്ത്യയിലെ പൗരത്വ രേഖ ഏത് ?

ഇന്ത്യയിൽ പൗരത്വം തെളിയിക്കാനായി ഒരു പ്രത്യേക രേഖയില്ല എന്നതാണ് വാസ്ഗ്തവം. രജിസ്ട്രേഷൻ വഴി പൗരത്വം നേടിയവക്ക് മാത്രമേ ഇത്തരത്തിൽ ഒരു ഔദ്യോഗിക പൗരത്വ സർട്ടിഫിക്കറ്റ് സർക്കാർ നൽകുന്നൊള്ളൂ. അതായത് ജനനം കൊണ്ടോ, മാതാപിതാക്കൾ വഴിയോ, ഇന്ത്യൻ പൗരത്വം നേടിയവർക്ക് ഇന്ത്യയിൽ ഒരു ഔദ്യോഗിക പൗരത്വ രേഖയില്ല എന്ന് സാരം. ആധാർ, വോട്ടർ ഐഡി എന്നിവയൊന്നും പൗരത്വം തെളിയിക്കാനുള്ള രേഖയായി പരിഗണിക്കാനാകില്ല. ഇത് രാജ്യത്തിനകത്ത് പ്രത്യേക ആവശ്യങ്ങൾക്കായി അനുവദിക്കുന്നതാണ് എന്നതിനാലാണ് ഇത്.

Also Read: ഓപ്പറേഷൻ സിന്ദൂർ: കൊല്ലപ്പെട്ട ആറ് ​പട്ടാളക്കാരുടെ പേരുകൾ ആദ്യമായി വെളിപ്പെടുത്തി കേന്ദ്രം

പൗരത്വം അംഗീകരിക്കാൻ ഏതെല്ലാം രേഖകൾ നൽകണം?

ജനന സർട്ടിഫിക്കറ്റാണ് പൗരത്വത്തിനായി പ്രധാനമായും പരിഗണിക്കുന്ന രേഖ. എന്നാൽ ഇത് മാത്രം നൽകിയാൽ പൗരത്വം അംഗീകരിക്കില്ല. ഏത് കാലയളവിൽ ജനിച്ചു എന്നതനുസരിച്ച് നൽകേണ്ട രേഖകൾ മാറും. ഏത് രീതിയിലാണ് ഇന്ത്യൻ പൗരനാകുന്നത് എന്നതും മാനദണ്ഡമാണ്. മാതാപിതാളുടെ പൗരത്വ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എന്നിവ വിവിധ സാഹചര്യങ്ങളിൽ പരിഗണിക്കാറുണ്ട്. ജനനം വഴിയോ മാതാപിതാക്കൾ വഴിയോ ആണ് ഇന്ത്യയിൽ പ്രധാനമായും പൗരത്വം നേടാനാവുക. രെജിസ്ട്രേഷൻ വഴിയും, നാചുറലൈസേഷൻ വഴിയും, പുതിയ പ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗമാക്കുന്നതിലൂടെയും പൗരത്വം അനുവദിക്കും എങ്കിലും ഇത് എപ്പോഴും നടക്കുന്നതല്ല.

1950 ജ്നുവരി 26-നും, 1987 ജുലൈ 1-നും ഇടയിൽ ജനിച്ചവർക്ക് പൗരത്വം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് മാത്രം മതി എന്നാണ് നിയമം. ഇനി 1987 ജുലൈ 1-നും 2004 ഡിസംബർ 3-നും ഇടയിൽ ജനിച്ചവർക്ക് ജന സർട്ടിഫിക്കറ്റിനൊപ്പം മാതാപിതാക്കളിൽ ഒരാളുടെ പൗരത്വം തെളിയിക്കുന്ന രേഖ കൂടി നൽകണം. 2004 ഡിസംബർ 3-ന് ശേഷം ജനിച്ചവരാണെങ്കിൽ മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യക്കാരായിരിക്കണം. അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാവുകയും, രണ്ടാമത്തെയാൾ നിയമവിരുദ്ധ കുടിയേറ്റക്കാരനല്ല എന്ന് ഉറപ്പാക്കുകയും വേണം.

പൗരന്മാരല്ലാത്തവർക്കും പാസ്‌പോർട്ട് ലഭിക്കുമോ?

പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 20 പ്രകാരം, പൊതുതാൽപ്പര്യം മുൻനിർത്തി ഇന്ത്യൻ പൗരന്മാരല്ലാത്തവർക്കും പാസ്‌പോർട്ട് നൽകാൻ സർക്കാരിന് അധികാരമുണ്ട്. അഭയാർത്ഥികളായി രാജ്യത്ത് കഴിയുന്നവർക്ക് ഉൾപ്പടെ വിദേശത്തേക്ക് യാത്ര ചെയ്യാൻ പ്രത്യേക സാഹചര്യങ്ങളിൽ പാസ്പോർട്ട് അനുവദിക്കാറുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.

English Summary

Following the Ministry of External Affairs’ clarification that a passport is primarily a travel document and not definitive proof of citizenship, many are left wondering what actually proves one’s citizenship status. In India, citizenship is a legal status governed by the Constitution and the Citizenship Act of 1955, based on factors like birth and descent. Legally, no single document acts as ultimate proof; rather, courts rely on proving underlying facts such as birth and residency.

Follow Us