India-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍, ഉടന്‍ ഒപ്പുവെക്കും: സെര്‍ജിയോ ഗോര്‍

India US Trade Agreement Near Completion Says Sergio Gor: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അവസാന ഘട്ടത്തിലാണ്. കരാറിന്മേലുള്ള ഭൂരിഭാഗം നടപടികളും പൂര്‍ത്തിയായി. ഇരുവിഭാഗത്തിനും ഇനി കുറച്ച് കാര്യങ്ങള്‍ കൂടിയേ ചെയ്ത് തീര്‍ക്കാനായി ഉള്ളൂ, അതായത് ഏകദേശം കരാറുമായി ബന്ധപ്പെട്ട് ഏകദേശം 1 ശതമാനത്തോളം ജോലികള്‍ മാത്രമേ ശേഷിക്കുന്നൂള്ളൂ, ഗോര്‍ പറഞ്ഞു.

India-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍, ഉടന്‍ ഒപ്പുവെക്കും: സെര്‍ജിയോ ഗോര്‍

ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്ര മോദി

Updated On: 

30 Jun 2026 | 06:54 AM

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സംഭവിക്കാന്‍ ഇനി അധികനാളുകളില്ലെന്ന്‌ സൂചന നല്‍കി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍. 18 മാസത്തോളെ നീണ്ടുനിന്ന ചര്‍ച്ചകള്‍ അവസാനിച്ചുവെന്നും കരാറില്‍ ഉടന്‍ ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും നേട്ടം സമ്മാനിക്കുന്ന കരാറായിരിക്കും ഉണ്ടാകുക എന്നും സെര്‍ജിയോ ഗോര്‍. ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഗോര്‍.

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അവസാന ഘട്ടത്തിലാണ്. കരാറിന്മേലുള്ള ഭൂരിഭാഗം നടപടികളും പൂര്‍ത്തിയായി. ഇരുവിഭാഗത്തിനും ഇനി കുറച്ച് കാര്യങ്ങള്‍ കൂടിയേ ചെയ്ത് തീര്‍ക്കാനായി ഉള്ളൂ, അതായത് ഏകദേശം കരാറുമായി ബന്ധപ്പെട്ട് ഏകദേശം 1 ശതമാനത്തോളം ജോലികള്‍ മാത്രമേ ശേഷിക്കുന്നൂള്ളൂ, ഗോര്‍ പറഞ്ഞു.

ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ കുറിച്ചും സെര്‍ജിയോ ഗോര്‍ സംസാരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിപരമായ സമവാക്യമാണ് ആ ബന്ധത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ആളുകള്‍ ചോദിക്കുന്നു എന്തുകൊണ്ടാണ് കരാറിന് ഇത്രയധികം സമയമെടുക്കുന്നതെന്ന്. ഒന്നര വര്‍ഷമായി ഞങ്ങള്‍ കരാറിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 20 വര്‍ഷമായി ഇന്ത്യയും യുഎസും വ്യാപാരം നടത്തുന്നു. നിലവില്‍ സംഭവിക്കാന്‍ പോകുന്ന വ്യാപാര കരാര്‍ ഇരുവിഭാഗങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്, ഗോര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ചുള്ള നല്ല ഓര്‍മകളാണ് പ്രസിഡന്റ് ട്രംപ് ഇപ്പോഴും പങ്കുവെക്കാറുള്ളത്. കഴിഞ്ഞ തവണത്തെ അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ച് ഇപ്പോഴും സംസാരിക്കാറുണ്ട്. അദ്ദേഹം നടത്തിയ ഏറ്റവും ശ്രദ്ധേയമായ സന്ദര്‍ശനങ്ങളില്‍ ഒന്നായിരുന്നു അത്. അദ്ദേഹം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി രാഷ്ട്രപതി കാത്തിരിക്കുകയാണെന്നും സെര്‍ജിയോ ഗോര്‍.

Also Read: Indian-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ഓഗസ്റ്റില്‍ പുനരാരംഭിച്ചേക്കും; സമയപരിധിയോടടുക്കുന്നു

യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ലീ ഗ്രീറിന്റെ ഇന്ത്യ സന്ദര്‍ശനം ചര്‍ച്ചകള്‍ ശരിയായ ദിശയില്‍ പുരോഗമിക്കാന്‍ സഹായിച്ചുവെന്നും ഗോര്‍. അംബാസഡര്‍ ഗ്രീര്‍ ഇന്ത്യയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. വ്യാപാര കരാര്‍ അവസാന ഘട്ടത്തിലാണ്. ചര്‍ച്ചകളില്‍ ആയിരക്കണക്കിന് കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. വിപുലമായ നിയമങ്ങളും പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്നും ഗ്രീര്‍ പറഞ്ഞതായി യുഎസ് പ്രതിനിധി.

ഗ്രീറിന് പ്രസിഡന്റിന്റെ പൂര്‍ണ വിശ്വാസമുണ്ട്. അതിനാല്‍ തന്നെ ഞങ്ങള്‍ അന്തിമ കരാറിലേക്ക് അടുക്കുകയാണ്. എന്നാല്‍ ഇനിയുള്ളത് സങ്കീര്‍ണവും നിയമപരവുമായ കാര്യങ്ങളാണ്, അതൊരിക്കലും ഒരു പേജില്‍ ഒതുങ്ങുന്നതല്ല. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ ആയിരക്കണക്കിന് വിഷയങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത്രയധികം ദൂരം എത്താന്‍ സാധിച്ചുവെന്നത് തന്നെ വലിയ കാര്യമാണെന്നും ഗോര്‍ പറഞ്ഞു.

കരാറില്‍ എന്തെല്ലാം?

സാങ്കേതികവിദ്യ, പ്രതിരോധം, കൃത്രിമബുദ്ധി എന്നിവയിലെ സഹകരണത്തിനാണ് ഇരുരാജ്യങ്ങളും വലിയ പ്രാധാന്യം നല്‍കുന്നത്. രണ്ട് രാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനും അതില്‍ നിന്ന് നേട്ടുമുണ്ടാക്കാനും സാധിക്കുന്ന കരാറിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഗോര്‍ പറഞ്ഞു. ഇതിന് പുറമെ നികുതികളിലെ ഇളവുകള്‍ ഉള്‍പ്പെടെ കരാറില്‍ പ്രതിപാദിച്ചേക്കാം.

English Summary

Sergio Gor has said that the India-US trade agreement is in its final stage and is expected to be signed soon. The deal is anticipated to strengthen economic ties, boost bilateral trade, and deepen cooperation between the two countries.

Follow Us
Related Stories
Bengaluru Bullet Train: ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ ദാ എത്തുന്നു; ഇഷ്ടംപോലെ സ്‌റ്റോപ്പും കിട്ടും
Petrol-Diesel Price: നിയന്ത്രണങ്ങളില്ലാതെ പെട്രോള്‍-ഡീസല്‍ വില്‍പന; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
India Slams Pakistan: അഫ്ഗാൻ മണ്ണിൽ ചോരപ്പുഴ ഒഴുക്കി പാകിസ്താൻ; പാക് അതിക്രമത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!
Delhi Metro: ഡല്‍ഹി മെട്രോയിലാണോ യാത്ര? ഈ ആറു സ്‌റ്റേഷനുകളില്‍ ശ്രദ്ധിക്കണം; വയലറ്റ് ലൈനിലും തടസം
“ആകാശമൊന്നും ഇടിഞ്ഞുവീഴില്ല” രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസിൽ ഹർജികൾ അടിയന്തരമായി കേൾക്കില്ലെന്ന് സുപ്രീം കോടതി
Bengaluru-Chennai Expressway: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ തുറന്നു; ഇവിടുത്തെ ഗതാഗതക്കുരുക്ക് തീര്‍ന്നു
പാമ്പുകളെ ആകർഷിക്കുന്ന ചെടികൾ, എത്രയും വേ​ഗം ഒഴിവാക്കൂ
മഴക്കാലത്തെ തുമ്മൽ കുറയ്ക്കാനൊരു വഴി
പ്രിയദര്‍ശിനിയില്‍ കക്കാടംപൊയില്‍ പോകാം; കോഴിക്കോട് നിന്നുള്ള ബസ് സമയം
ഭാഗ്യസംഖ്യ എങ്ങനെ കണ്ടെത്തും? അതിലുണ്ട് നിങ്ങളുടെ വിധി
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം