AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
നരേന്ദ്ര മോദി

നരേന്ദ്ര മോദി

രാജ്യത്തിൻ്റെ നിലവിലത്തെയും 14-ാമത്തെയും പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിപദത്തിൽ തുടരുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. 2014 മെയ് 26നാണ് നരേന്ദ്ര മോദി രാജ്യത്തിൻ്റെ 14-ാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ ഏറുന്നത്. പ്രധാനമന്ത്രിപദത്തിലേക്കെത്തുന്നത് മുമ്പ് ഏകദേശം 14 ഗുജറാത്തിൻ്റെ മുഖ്യമന്ത്രിയായും നരേന്ദ്ര മോദി പ്രവർത്തിച്ചു.

1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ വാഡ്നഗറിലായിരുന്നു നരേന്ദ്ര ദാമോദർദാസ് മോദിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ആർഎസ്എസിനൊപ്പം പ്രവർത്തിച്ചു. തുടർന്ന് 80കളുടെ മധ്യത്തിൽ ബിജെപി പാർട്ടിക്കായി പ്രവർത്തിച്ചു തുടങ്ങി. 1998 ബി.ജെ.പിയുടെ ജനറൽ സെക്രട്ടറിയായി. തുടർന്ന് 2001ൽ ഗുജറാത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തു. ഗുജറാത്തിൻ്റെ മാറ്റത്തിൻ്റെ മുഖമായതിന് ശേഷം നരേന്ദ്ര മോദി തൻ്റെ രാഷ്ട്രീയം ഡൽഹിയിലേക്ക് മാറ്റി. 2014ൽ രാജ്യത്തിൻ്റെ 14-ാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. തുടർന്ന് മൂന്ന് തവണയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത്.

Read More

PM Modi: വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് മോദി തുടക്കം കുറിക്കും

Vande Mataram 150th anniversary Lok Sabha special session: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച. പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് തുടക്കമിടും. ചർച്ചയ്ക്കായി 10 മണിക്കൂർ അനുവദിച്ചിട്ടുണ്ട്

Goa Mishap Ex-gratia: ഗോവയിലെ ദുരന്തം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം

PM Modi Announces ex-gratia: ഗോവയിലുണ്ടായ തീപിടുത്തം അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് മോദി

സബ്കാ സാഥ് സബ്കാ വികാസ്; അംബേദ്കർ കണ്ട സ്വപ്നം നരേന്ദ്ര മോദി ഭരണത്തിൽ

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏകദേശം 25 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന, ഭരണഘടനാപരമായ അവകാശങ്ങളിലൂടെ ഏറ്റവും ദരിദ്രരായവരുടെ ജീവിതത്തിൽ യഥാർത്ഥ പുരോഗതി കൊണ്ടുവരണം എന്ന അംബേദ്കറിൻ്റെ കാഴ്ചപ്പാടുമായി ഒത്തുപോകുന്നതാണ്.

Modi-Putin Meeting: എണ്ണ കയറ്റുമതിയ്ക്ക് തടസമില്ല; താരിഫില്‍ ഭയമില്ല, വ്യാപാരം കൂടുതല്‍ ശക്തമാകും; പുടിന്‍ മടങ്ങി

PM Narendra Modi Vladimir Putin Meeting Highlights: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ റഷ്യന്‍ ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും സ്‌പെയര്‍ പാര്‍ട്‌സ് ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പുടിന്‍ ഉറപ്പുനല്‍കി.

ഭഗവദ്ഗീത മാത്രമല്ല, ആസാം തെയിലയും വെള്ളിക്കുതിരയുമുണ്ട്; പുട്ടിന് മോദി നൽകിയ സമ്മാനങ്ങൾ

റഷ്യൻ ലിപിയിലുള്ള ഭഗവദ്ഗീതയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിന് സമ്മാനിച്ചത്. ഗീതയ്ക്ക് പുറമെ പുട്ടിന് മോദി സമ്മാനിച്ചത് എന്തെല്ലാമാണെന്ന് പരിശോധിക്കാം

Putin India Visit: പുടിന് ഭഗവദ് ഗീത നല്‍കി മോദി, അത്താഴ വിരുന്നും ഗംഭീരം; ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍

Vladimir Putin India Visit: വ്‌ളാദിമിര്‍ പുടിന് ഭഗവദ്ഗീതയുടെ റഷ്യന്‍ പകര്‍പ്പ് നല്‍കി നരേന്ദ്ര മോദി. ലോകമെമ്പാടുമുള്ള ദശലക്ഷണക്കിന് ആളുകള്‍ക്ക് ഗീത പ്രചോദനം നല്‍കുന്നുവെന്ന് മോദി

Vladimir Putin India Visit : വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലെത്തി; വിമാത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി

Russian President Vladimir Putin India Visit : 2021ന് ശേഷം വ്ളാഡിമിർ പുട്ടിൻ്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. കൂടാതെ റഷ്യ-യുക്രൈൻ യുദ്ധം നടന്നതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ സന്ദർശനം കൂടിയാണിത്

Putin India Visit: ലോകം ഇന്ത്യയിലേക്ക്; പുടിനായി അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി

Narendra Modi Putin Meeting: മോദിയ്ക്ക് റഷ്യയില്‍ ലഭിച്ച സ്വീകരണത്തേക്കാള്‍ മികച്ച രീതിയിലുള്ള സ്വീകരണം പുടിന് ഒരുക്കാനാണ് രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത്. ഡിസംബര്‍ നാലിന് രാത്രിയാണ് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്.

Gucci Mushrooms: മോദിയ്ക്ക് പ്രിയപ്പെട്ടവന്‍, കിലോയ്ക്ക് 40,000 രൂപ വില; കൃഷി ചെയ്താലോ?

Gucci Mushroom Price: ഇളം മഞ്ഞനിറമാണ് ഈ കൂണുകള്‍ക്ക്. കൂണിന്റെ മുകള്‍ക്ക് ഭാഗത്ത് വലിയ കുഴികളും വരമ്പുകളുമെല്ലാം ഉണ്ടാകും. പൊട്ടാസ്യം, വൈറ്റമിനുകള്‍, ചെമ്പ് എന്നിവയെല്ലാം ധാരാളമായി ഈ കൂണില്‍ അടങ്ങിയിരിക്കുന്നു.

Narendra Modi-Putin: ഇന്ത്യയുമായി നിര്‍ണായക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് റഷ്യ; നീക്കം പുടിന്റെ സന്ദര്‍ശനത്തിന് മുന്നേ

Russia India Defense Deal: മാനുഷിക സഹായം, പരിശീലനം, പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ എന്നിവയിലും ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കും. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇരുരാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയും തുറമുഖവും ഉപയോഗിക്കാമെന്നും റഷ്യ വ്യക്തമാക്കി.

Cyclone Ditwah: ഡിറ്റ്‌വ ശ്രീലങ്കയില്‍ വിതച്ചത് കനത്ത നാശം, മരണസംഖ്യ 390; ഒപ്പമുണ്ടെന്ന് മോദി

Cyclone toll in Sri Lanka: ഡിറ്റ്‌വ ശ്രീലങ്കയില്‍ വിതച്ചത് കനത്ത നാശം. 390-ഓളം പേരാണ് മരിച്ചത്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ പിന്തുണയുമായി രംഗത്തെത്തി. ഇന്ത്യ ഇതിനകം സഹായങ്ങള്‍ നല്‍കിയിരുന്നു

PM Modi: ‘തോല്‍വി ഇപ്പോഴും ദഹിച്ചിട്ടില്ല, ചില ടിപ്‌സ് നല്‍കാം’; പ്രതിപക്ഷത്തെ പരിഹസിച്ച് മോദി

Narendra Modi: പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാർ തിരഞ്ഞെടുപ്പിലെ പരാജയം ചില പാർട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് മോദി

PM Modi: മൻ കി ബാത്തിന്റെ 128-ാമത് എപ്പിസോഡ്, മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് രാജ്യം

PM Narendra Modi's 128th Edition of Mann Ki Baat: മോദിയുടെ മന്‍ കി ബാത്ത് പരിപാടി ഇന്ന് രാവിലെ 11 മണിക്ക്. മന്‍ കി ബാത്തിന്റെ 128-ാമത് എപ്പിസോഡാണ്. ആകാശവാണി, ദൂരദർശൻ നെറ്റ്‌വർക്ക് എന്നിവയില്‍ സംപ്രേഷണം ചെയ്യും

PM Modi: മോദി ഇന്ന് കര്‍ണാടകയിലും ഗോവയിലും; ശ്രീരാമപ്രതിമ അനാവരണം ചെയ്യും

PM to unveil 77 feet bronze statue of Shri Ram: നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയും ഗോവയും സന്ദര്‍ശിക്കും. രാവിലെ 11.30-ഓടെ മോദി ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിലെത്തും. ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

PM Modi: ‘പുതിയ ഇന്ത്യ തീവ്രവാദത്തെ ഭയപ്പെടില്ല, സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ല’

PM Modi Speech: പുതിയ ഇന്ത്യ ഭീകരതയ്ക്ക് മുന്നില്‍ തല കുനിക്കുകയോ, ഭയപ്പെടുകയോ ഇല്ലെന്ന് പ്രധാനമന്ത്രി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും സ്വന്തം സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും നരേന്ദ്ര മോദി