Bullet Train: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഇങ്ങനെയാണേ…, ‘ഫസ്റ്റ് ലുക്ക്’ പുറത്തുവിട്ട് റെയിൽവേ

First Look of India's First Bullet Train: ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി മുംബൈയുടെ കിഴക്കൻ പ്രദേശമായ വിക്രോളിയിൽ തുരങ്ക നിർമ്മാണത്തിനായി ആദ്യത്തെ ടണൽ ബോറിംഗ് മെഷീൻ കട്ടർഹൈഡ് താഴ്ത്തിയതായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം പുറത്ത് വന്നത്.

Bullet Train: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഇങ്ങനെയാണേ..., ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് റെയിൽവേ

Bullet Train

Updated On: 

18 May 2026 | 07:13 PM

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ ചിത്രം ഔദ്യോഗികമായി പുറത്തിറക്കി റെയിൽവേ. മുംബൈ – അഹമ്മദാബാദ് റൂട്ടിൽ സർവീസ് ആരംഭിക്കുന്നതിന് ഒരുങ്ങുന്ന ബുള്ളറ്റ് ട്രെയിനിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ന്യൂഡൽഹി റെയിൽവേ മന്ത്രാലയത്തിന്റെ ഗേറ്റ് നമ്പർ 4ലാണ് ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടുള്ളത്.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി മുംബൈയുടെ കിഴക്കൻ പ്രദേശമായ വിക്രോളിയിൽ തുരങ്ക നിർമ്മാണത്തിനായി ആദ്യത്തെ ടണൽ ബോറിംഗ് മെഷീൻ കട്ടർഹൈഡ് താഴ്ത്തിയതായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം പുറത്ത് വന്നത്.

21 കിലോമീറ്റർ നീളമുള്ള മുംബൈ തുരങ്കത്തിന്റെ പതിനാറ് കിലോമീറ്റർ ഭാഗം നിർമ്മിക്കുന്നതിനായി ഓരോന്നിനും 3,000 ടണ്ണിലധികം ഭാരമുണ്ട് രണ്ട് ടിബിഎമ്മുകളാണ് ഉപയോഗിച്ചത്. ഇതിൽ താനെ ക്രീക്കിന് അടിയിലുള്ള ഏഴ് കിലോമീറ്റർ കടലിനിടയിലെ തുരങ്കവും ഉൾപ്പെടുന്നുണ്ട്. ഇത് ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ റെയിൽ തുരങ്കമായിരിക്കും എന്ന് എൻഎച്ച്എസ്ആർസിഎൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ALSO READ: വിമാനത്താവളത്തിലേക്ക് ഇനി വെറും 20 മിനിറ്റ്! വമ്പൻ വികസനവുമായി മെട്രോ റെയിൽ 

ബുള്ളറ്റ് ട്രെയിൻ – പ്രത്യേകതകൾ

വെള്ളയും ഓറഞ്ചും നിറത്തിലാണ് ട്രെയിനുള്ളത്. ചിത്രത്തിലൂടെ അത്യാധുനിക ഹൈ-സ്പീഡ് ട്രെയിനിന്റെ എയറോഡൈനാമിക് ഡിസൈൻ വ്യക്തമാക്കുന്നുണ്ട്. 508 കിലോമീറ്റർ അതിവേഗ റെയിൽ ഇടനാഴിയുടെ ഉദ്ഘാടനം 2027 ഓഗസ്റ്റ് 15 ന് ചെയ്യപ്പെടും. ബുള്ളറ്റ് ട്രെയിൻ എത്തുന്നതോടെ രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളായ മുംബൈയും അഹമ്മദാബാദും തമ്മിലുള്ള യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറായി കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.

ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര ആൻഡ് നഗർ ഹവേലി എന്നിവടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. മുംബൈ (ബന്ദ്ര കുർള കോംപ്ലക്സ്), താനെ, വിരാർ, ബോയ്‌സർ, വാപി, ബിലിമോറ, സൂററ്റ്, ബറൂച്ച്, വഡോദര, ആനന്ദ്/നാദിയാഡ്, അഹമ്മദാബാദ്, സബർമതി എന്നിവയാണ് ഈ റൂട്ടിലെ 12 സ്റ്റേഷനുകൾ.

ഗുജറാത്തിലെ സൂററ്റിനും ബിലിമോറയ്ക്കും ഇടയിലുള്ള ആദ്യ ഘട്ടമായിരിക്കും ആദ്യം സർവീസ് ആരംഭിക്കുക. തുടര്‍ന്ന് 2029-ഓടെ മുഴുവൻ കോറിഡോറും പൂർണ്ണമായി പ്രവർത്തനസജ്ജമാകുമെന്നാണ് വിവരം. പദ്ധതിക്ക് ആവശ്യമായ എല്ലാ സ്ഥലങ്ങളും ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ടെന്നും നിയമപരമായ അനുമതികൾ പൂർത്തിയായിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ടായിരുന്നു.

നിലവിൽ പതിനേഴ് പാലങ്ങളാണ് പൂർത്തിയായത്. ഗുജറാത്തിലെ നർമ്മദ, മൈഹി, ടാപ്തി, സബർമതി എന്നിവിടങ്ങളിലെ നാല് പ്രധാന പാലങ്ങളുടെയും മഹാരാഷ്ട്രയിലെ നാല് പാലങ്ങളുടെയും നിർമാണ ജോലികളാണ് പുരോഗമിക്കുകയാണ്. ജാപ്പനീസ് റെയിൽവേയുടെ സഹായത്തോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

English Summary:

Ministry of Railways has unveiled the first official look of India’s upcoming bullet train, which will operate on the Mumbai–Ahmedabad High-Speed Rail corridor. The design was displayed at the Railways Ministry in New Delhi. The bullet train is expected to reduce travel time between Mumbai and Ahmedabad to around two hours while running at speeds of up to 320 kmph using Japanese Shinkansen technology.

Follow Us
Related Stories
TVK Vijay: നിങ്ങളുടെ സത്യപ്രതിജ്ഞയിൽ ഭാര്യയും കുട്ടികളും പങ്കെടുത്തോ ? മുഖ്യമന്ത്രി വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ
Chennai Metro: വിമാനത്താവളത്തിലേക്ക് ഇനി വെറും 20 മിനിറ്റ്! വമ്പൻ വികസനവുമായി മെട്രോ റെയിൽ
Narendra Modi: ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; സ്വീഡൻ സന്ദർശനത്തിൽ വൻ പ്രഖ്യാപനങ്ങളുമായി മോദി
Bengaluru-Mumbai Vande Bharat Sleeper: ഒട്ടും നിരാശ വേണ്ട ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ വരും; റെയില്‍വേ മന്ത്രി പറയുന്നത് നോക്കൂ
ഭീകരാക്രമണത്തിന്‌ എത്തിയപ്പോള്‍ ‘ഹെയര്‍ ട്രാന്‍സ്പ്ലാന്റ്’ നടത്താന്‍ മോഹം; കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍
Narendra Modi: മോദിക്ക് റോയല്‍ ഓര്‍ഡര്‍ ഓഫ് പോളാര്‍ സ്റ്റാര്‍ സമ്മാനിച്ച് സ്വീഡന്‍; ഇതുവരെ ലഭിച്ചതില്‍ 31ാം ആഗോള ബഹുമതി
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്