Namma Metro: ഐപിഎല്‍ ടിക്കറ്റുള്ളവര്‍ക്ക് നമ്മ മെട്രോ യാത്ര സൗജന്യം; അവസരം മിസ്സാക്കേണ്ടാ

Free Bengaluru Metro Ride for IPL Ticket Holders at Chinnaswamy Stadium Likely: മാര്‍ച്ച് 28നാണ് എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേരിടുന്നത്. ഇതോടെ ഐപിഎല്‍ ടി20...

Namma Metro: ഐപിഎല്‍ ടിക്കറ്റുള്ളവര്‍ക്ക് നമ്മ മെട്രോ യാത്ര സൗജന്യം; അവസരം മിസ്സാക്കേണ്ടാ

നമ്മ മെട്രോ

Updated On: 

15 Mar 2026 | 06:55 AM

ബെംഗളൂരു: ഐപിഎല്‍ മത്സര ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് ബെംഗളൂരു നമ്മ മെട്രോയില്‍ സൗജന്യ യാത്ര ലഭിച്ചേക്കും. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബിഎംആര്‍സിഎല്‍) റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആര്‍സിബി) ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. എം ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്കും തിരിച്ചുമുള്ള യാത്രയായിരിക്കും സൗജന്യമായി ലഭിക്കുക.

ഐപിഎല്‍ മാച്ച് ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് ഏതെങ്കിലും മെട്രോ സ്‌റ്റേഷനില്‍ നിന്ന് സ്‌റ്റേഡിയത്തിന് അടുത്തുള്ള കബ്ബണ്‍ പാര്‍ക്ക് മെട്രോ സ്‌റ്റേഷനിലേക്ക് റൗണ്ട് ട്രിപ്പ് മെട്രോ യാത്ര വാഗ്ദാനം ചെയ്യുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കണികണ്‍ട്രോളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ ആരാധകര്‍ക്ക് നമ്മ മെട്രോയുടെ ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സിസ്റ്റം ഗേറ്റുകളില്‍ അവരുടെ മാച്ച് ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അകത്ത് പ്രവേശിക്കാമെന്നാണ് വിവരം.

ബിഎംആര്‍സിഎല്‍, ആര്‍സിബി, ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ അന്തിമമായോ എന്ന കാര്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

സ്‌റ്റേഡിയത്തിലേക്ക് എത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഈ നീക്കം സഹായിക്കും. മാത്രമ്ല, ബിഎംആര്‍സിഎലിന് ഉയര്‍ന്ന വരുമാനം നല്‍കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈ മെട്രോയും ചെന്നൈ സൂപ്പര്‍ കിങ്‌സും സഹകരിച്ച് 2023 മുതല്‍ സമാനമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്.

Also Read: Namma Metro: ഓരോ മിനിറ്റിലും ട്രെയിന്‍; നമ്മ മെട്രോ യാത്രക്കാര്‍ക്ക് ആഘോഷക്കാലം

മാര്‍ച്ച് 28നാണ് എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേരിടുന്നത്. ഇതോടെ ഐപിഎല്‍ ടി20 ലീഗിന്റെ 19ാം പതിപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ച് ഹോം മത്സരങ്ങളും രണ്ട് മത്സരങ്ങള്‍ റായ്പൂരിലും കളിക്കും.

മത്സരം നടക്കുന്ന ദിവസങ്ങളില്‍ മെട്രോ സ്‌റ്റേഷനുകളില്‍ നിന്ന് അവസാന ട്രെയിന്‍ പുറപ്പെടുക പുലര്‍ച്ചെ 1 മണിക്കായിരിക്കും. സ്റ്റേഡിയത്തിന് സമീപം അധിക ബസ് സര്‍വീസുകളും ഉണ്ടായിരിക്കുന്നതാണെന്ന് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ട്രിപ്പിൾ 200MP ക്യാമറയുള്ള സീരീസ്! ലോഞ്ചിന് മുമ്പ് വില ചോർന്നു
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?