AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Karnataka CM Siddaramaiah Resign: കർണാടകയിൽ സിദ്ധരാമയ്യ യുഗം അവസാനിച്ചു; ഇനി ഡി കെ ശിവകുമാറിൻ്റെ ഊഴം

Karnataka CM Siddaramaiah Resigned: മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന പ്രഭാത-ഭക്ഷണ സംഭാഷണത്തിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഡി കെ ശിവകുമാറിൻ്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. മന്ത്രി സഭയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. സിദ്ധരാമയ്യയുടെ വിശ്വസ്തർ ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോർട്ടുകളുണ്ട്. കെപിസിസി അധ്യക്ഷനെയും സിദ്ധരാമയ്യ തന്നെ നിർദേശിക്കുമെന്നാണ് വിവരം.

Karnataka CM Siddaramaiah Resign: കർണാടകയിൽ സിദ്ധരാമയ്യ യുഗം അവസാനിച്ചു; ഇനി ഡി കെ ശിവകുമാറിൻ്റെ ഊഴം
Siddaramaiah And D K SivakumarImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 28 May 2026 | 03:02 PM

ബെം​ഗളൂരു: കർണാടക രാഷ്ട്രീയത്തിൽ (Karnataka Politics) ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന നേതൃമാറ്റ ചർച്ചകൾക്ക് ഒടുവിൽ ക്ലൈമാക്സ്. ഒരു രാഷ്ട്രീയ യുഗത്തിന് അടിവരയിട്ടുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ (78) പടിയിറങ്ങുമ്പോൾ, കർണാടകയുടെ ഭരണം ഇനി കോൺഗ്രസിൻ്റെ ഡി കെ ശിവകുമാറിന്റെ കൈകളിലേക്ക്. കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ മുൻധാരണ പ്രകാരം മൂന്ന് വർഷത്തെ ഭരണം പൂർത്തിയാക്കിയാണ് ഒടുവിൽ സിദ്ധരാമയ്യ തൻ്റെ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധരാമയ്യയുടെ പിൻ​ഗാമിയായി ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി അധികാരമേൽക്കും.

മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന പ്രഭാത-ഭക്ഷണ സംഭാഷണത്തിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഡി കെ ശിവകുമാറിൻ്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. മന്ത്രി സഭയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. സിദ്ധരാമയ്യയുടെ വിശ്വസ്തർ ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോർട്ടുകളുണ്ട്. കെപിസിസി അധ്യക്ഷനെയും സിദ്ധരാമയ്യ തന്നെ നിർദേശിക്കുമെന്നാണ് വിവരം.

ALSO READ: കർണാടക രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്, ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകും

നിലവിൽ ചേരിതിരിഞ്ഞുനിൽക്കുന്ന സമീപനം ഉപേക്ഷിച്ച് വരാനിരിക്കുന്ന മുഖ്യമന്ത്രിയായ ഡി കെ ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണം എന്നുകൂടി അദ്ദേഹം സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും രാജി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പറഞ്ഞിരുന്നു. ഡി കെ ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച (നാളെ) കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും.

സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും കർണാടകയിൽ എംഎൽസിയായ മകൻ യതീന്ദ്രയ്ക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനവുമാണ് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സമ്മർദത്തിലൂടെ മകനെ ഉപമുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ അതിനിടെ പുറത്തുവന്നിരുന്നു. ഒബിസി മുഖ്യമന്ത്രിയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാൽ, ദളിത്, ഒബിസി, ന്യൂനപക്ഷ, ലിംഗായത്ത് വിഭാഗങ്ങൾക്കെല്ലാം പ്രാതിനിധ്യം നൽകുന്ന ഫോർമുലകളും ആലോചിക്കുന്നതായാണ് കർണാടകയിൽ നിന്നുള്ള സൂചന.

രാജിക്ക് ശേഷം സിദ്ധരാമയ്യ രാജ്യസഭയിലേക്ക് മാറുമെന്നാണ് സൂചനകൾ. നാളെ ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും. ഗവർണർ താവർചന്ദ് ഗെലോട്ട് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇൻഡോറിലായതിനാൽ, സിദ്ധരാമയ്യ തന്റെ രാജിപ്പത്രം ഔദ്യോഗികമായി രാജ്ഭവൻ സെക്രട്ടറിക്ക് കൈമാറും. തുടർന്ന് വൈകുന്നേരത്തോടെ ഗവർണർ ബെംഗളൂരുവിൽ തിരിച്ചെത്തുന്നതോടെ രാജി അംഗീകരിക്കും.

നാളെ ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷം വരും ദിവസങ്ങളിൽ തന്നെ ഡികെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഔദ്യോ​ഗിക അറിയിപ്പ് പുറത്തുവരും. രാഷ്ട്രീയ പോരാട്ടങ്ങൾക്കൊടുവിൽ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ച മുതിർന്ന നേതാവ് സിദ്ധരാമയ്യയുടെ കാൽതൊട്ട് വന്ദിച്ച് ഡി കെ ശിവകുമാർ അനുഗ്രഹം വാങ്ങിയിരുന്നു.

English Summary:

Siddaramaiah officially announced his resignation as Karnataka Chief Minister. DK Shivakumar is set to become the new Chief Minister Of Karnataka. The transition follows high-level discussions with the Congress high command.

Follow Us