DK Shivakumar as Karnataka CM: കർണാടക രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്, ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകും

Karnataka political update, DK Shivakumar Set to Become Chief Minister: അധികാര സമവാക്യം നിലനിർത്താൻ ശിവകുമാറിന് കീഴിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് സിദ്ധരാമയ്യ പക്ഷം ആവശ്യപ്പെടുന്നു. എന്നാൽ ഈ ആവശ്യത്തോട് ശിവകുമാറിന് താല്പര്യമില്ല. പരമാവധി ഒരാളെ മാത്രമേ അനുവദിക്കൂ എന്ന നിലപാടിലാണ് അദ്ദേഹം. നിലവിൽ ഡി.കെ. ശിവകുമാർ വഹിക്കുന്ന കർണാടക കോൺഗ്രസ് അധ്യക്ഷ (KPCC) പദവി തങ്ങളുടെ ക്യാമ്പിൽ നിന്നുള്ള ഒരാൾക്ക് നൽകണമെന്നും സിദ്ധരാമയ്യ പക്ഷം ആവശ്യപ്പെടുന്നു.

DK Shivakumar as Karnataka CM: കർണാടക രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്, ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകും

Dk Sivakumar And Siddaramaiah

Published: 

27 May 2026 | 12:37 PM

ന്യൂഡൽഹി: കർണാടക രാഷ്ട്രീയത്തിൽ നിർണ്ണായക ഭരണമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകും. അടുത്ത ആഴ്ച തന്നെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഹൈക്കമാൻഡ് ഡി.കെ. ശിവകുമാറിന് അനുകൂലമായി നിലപാട് എടുത്തതോടെ നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനം ഒഴിയാൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി സിദ്ധരാമയ്യ ക്യാമ്പ് പാർട്ടിയിൽ സമ്മർദ്ദ തന്ത്രങ്ങളും വിലപേശലുകളും ശക്തമാക്കിയിരിക്കുകയാണ്. അന്തിമ തീരുമാനത്തിന് മുൻപ് സിദ്ധരാമയ്യ തന്റെ അനുയായികളുമായി കൂടിക്കാഴ്ച നടത്തും.

അധികാരം നിലനിർത്താൻ സിദ്ധരാമയ്യ ക്യാമ്പിന്റെ സമ്മർദ്ദം

തങ്ങളുടെ നേതാവ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാലും സർക്കാരിലും പാർട്ടിയിലും ഡി.കെ. ശിവകുമാറിന് പൂർണ്ണ നിയന്ത്രണം ലഭിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് സിദ്ധരാമയ്യ അനുകൂലികൾ നടത്തുന്നത്. ഇതിനായി പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് അവർ ഹൈക്കമാൻഡിന് മുന്നിൽ വെച്ചിട്ടുള്ളത്

Also Read: Ebola Outbreak: എബോള ഭീതിയിൽ ആഗോളതല ജാഗ്രത, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കി ഇന്ത്യ

അധികാര സമവാക്യം നിലനിർത്താൻ ശിവകുമാറിന് കീഴിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് സിദ്ധരാമയ്യ പക്ഷം ആവശ്യപ്പെടുന്നു. എന്നാൽ ഈ ആവശ്യത്തോട് ശിവകുമാറിന് താല്പര്യമില്ല. പരമാവധി ഒരാളെ മാത്രമേ അനുവദിക്കൂ എന്ന നിലപാടിലാണ് അദ്ദേഹം. നിലവിൽ ഡി.കെ. ശിവകുമാർ വഹിക്കുന്ന കർണാടക കോൺഗ്രസ് അധ്യക്ഷ (KPCC) പദവി തങ്ങളുടെ ക്യാമ്പിൽ നിന്നുള്ള ഒരാൾക്ക് നൽകണമെന്നും സിദ്ധരാമയ്യ പക്ഷം ആവശ്യപ്പെടുന്നു.

ഈ ആവശ്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് സർക്കാരിലും പാർട്ടിയിലും ഒന്നിലധികം അധികാര കേന്ദ്രങ്ങൾ രൂപപ്പെടാൻ കാരണമായേക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ ഡൽഹിയിൽ തുടരുകയാണ്.

സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും ദേശീയ പദവിയും

ഹൈക്കമാൻഡ് മുന്നോട്ടുവെച്ച ഫോർമുല അനുസരിച്ച് സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തിൽ വലിയൊരു പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അദ്ദേഹം കുറച്ചു സമയം ചോദിച്ചിരിക്കുകയാണ്. എന്തുതന്നെയായാലും ഹൈക്കമാൻഡ് കൈക്കൊള്ളുന്ന തീരുമാനം താൻ അംഗീകരിക്കുമെന്ന് സിദ്ധരാമയ്യ തന്റെ അനുയായികളെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കർണാടക കോൺഗ്രസിൽ നിർണ്ണായകമായ അഴിച്ചുപണികൾ പ്രതീക്ഷിക്കാം.

ENGLISH SUMMARY

DK Shivakumar is set to become the next Karnataka Chief Minister, with his swearing-in ceremony expected to take place next week following a decision by the Congress high command. In response, outgoing Chief Minister Siddaramaiah’s camp has initiated heavy bargaining tactics, demanding a new state party chief from their faction and the appointment of multiple deputy chief ministers to prevent Shivakumar from gaining total control.

Follow Us
വീട്ടില്‍ പക്ഷി-മൃഗാദികളെ വളര്‍ത്തിയാല്‍ മരണം തടയാം, രോഗങ്ങള്‍ വരില്ല?
ഞാവൽ പഴം വാങ്ങിച്ചോളൂ, അച്ചാർ ഇടാം
ആരോ​ഗ്യം ശ്രദ്ധിച്ചു ബക്രീദ് ആഘോഷിക്കാം. വഴികൾ
പേടിസ്വപ്നം കണ്ടു ഭയക്കേണ്ട പരിഹാരം ഇതാ
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്
കാർ നിയന്ത്രണം വിട്ടു, വഴി നിന്നയാൾക്കും വീട്ടിൽ ഇരുന്ന കുട്ടിക്കും പരിക്ക്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു