Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് നയന്ദഹള്ളിയില്‍ സ്റ്റോപ്പ്; യാത്രക്കാര്‍ സന്തോഷിച്ചാട്ടെ

Bengaluru-Mysore Train Nayandahalli Stop: ട്രെയിനിന്റെ സര്‍വീസ് നീട്ടുന്നതിനൊപ്പം മൈസൂരു എക്‌സ്പ്രസുകള്‍ക്ക് നയന്ദഹള്ളിയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്.

Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് നയന്ദഹള്ളിയില്‍ സ്റ്റോപ്പ്; യാത്രക്കാര്‍ സന്തോഷിച്ചാട്ടെ

ട്രെയിൻ

Published: 

16 Feb 2026 | 10:34 AM

ബെംഗളൂരു: വിശാഖപട്ടണത്തിനും എസ്എംവിടി ബെംഗളൂരുവിനും ഇടയില്‍ യാത്ര നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് നീട്ടി. വിശാഖപട്ടണത്ത് നിന്ന് ബെംഗളൂരുവിലേക്ക് വരുന്ന ട്രെയിന്‍ നമ്പര്‍ 08581 വിശാഖപട്ടണം-എസ്എംവിടി ബെംഗളൂരു വീക്കെന്‍ഡ് എക്‌സ്പ്രസ് മാര്‍ച്ച് 29 വരെ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 08582 എസ്എംവിടി ബെംഗളൂരു-വിശാഖപട്ടണം എക്‌സ്പ്രസ് മാര്‍ച്ച് 30 വരെയും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

ട്രെയിനിന്റെ സര്‍വീസ് നീട്ടുന്നതിനൊപ്പം മൈസൂരു എക്‌സ്പ്രസുകള്‍ക്ക് നയന്ദഹള്ളിയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അനുവദിച്ച ഈ സ്‌റ്റോപ്പുകള്‍ വരും ദിവസങ്ങളില്‍ ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തുമെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

Also Read: Bengaluru Train: ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്! ഈ ട്രെയിന്‍ റദ്ദാക്കി

സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകള്‍

  1. ട്രെയിന്‍ നമ്പര്‍ 16215 മൈസൂര്‍-കെഎസ്ആര്‍ ബെംഗളൂരു ചാമുണ്ഡി എക്‌സ്പ്രസ് രാവിലെ 8.45 ന് നയന്ദഹള്ളിയില്‍ എത്തും.
  2. ട്രെയിന്‍ നമ്പര്‍ 16216 കെഎസ്ആര്‍ ബെംഗളൂരു-മൈസൂര്‍ ചാമുണ്ഡി എക്‌സ്പ്രസ് വൈകിട്ട് 6.39 ന്.
  3. ട്രെയിന്‍ നമ്പര്‍ 17307 മൈസൂര്‍-ബാഗല്‍കോട്ട് ബസവ എക്‌സ്പ്രസ് ഉച്ചകഴിഞ്ഞ് 3.16 ന്.
  4. ട്രെയിന്‍ നമ്പര്‍ 17308 ബാഗല്‍കോട്ട്-മൈസൂര്‍ ബസവ എക്‌സ്പ്രസ് രാവിലെ 8.19 ന്.
  5. ട്രെയിന്‍ നമ്പര്‍ 16235 തൂത്തുക്കുടി-മൈസൂര്‍ എക്‌സ്പ്രസ് രാവിലെ 6.49 ന്.
  6. ട്രെയിന്‍ നമ്പര്‍ 16236 മൈസൂര്‍-തൂത്തുക്കുടി എക്‌സ്പ്രസ് രാത്രി 8.14 ന്.
  7. ട്രെയിന്‍ നമ്പര്‍ 16535 മൈസൂര്‍-ഫണ്ഡാരപുര ഗോള്‍ ഗുംബാസ് എക്‌സ്പ്രസ് വൈകിട്ട് 5.40 ന്.
  8. ട്രെയിന്‍ നമ്പര്‍ 16536 ഫണ്ഡാരപൂര്‍-മൈസൂര്‍ ഗോള്‍ ഗുംബാസ് എക്‌സ്പ്രസ് രാവിലെ 7.44 ന്.

 

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?