AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Train: ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്! ഈ ട്രെയിന്‍ റദ്ദാക്കി

Bengaluru to Shivamogga Train Cancellation: ബെംഗളൂരു, ഹുബ്ബള്ളി, ശിവമോഗ റൂട്ടിലാണ് ട്രെയിനുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വന്നിരിക്കുന്നത്. ചില ട്രെയിനുകള്‍ വൈകി പുറപ്പെടും ചിലതിന്റെ റൂട്ടില്‍ വ്യത്യാസമുണ്ട്. ബെംഗളൂരുവിനും ശിവമോഗയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ രണ്ട് ദിവസത്തേക്ക് റദ്ദാക്കി.

Bengaluru Train: ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്! ഈ ട്രെയിന്‍ റദ്ദാക്കി
വന്ദേ ഭാരത്Image Credit source: TV9 Network
Shiji M K
Shiji M K | Published: 15 Feb 2026 | 02:00 PM

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ജോലിക്കും വിദ്യാഭ്യാസ ആവശ്യത്തിനുമായി ധാരാളം ആളുകള്‍ ദിനംപ്രതി ഇവിടേക്ക് യാത്ര ചെയ്യുന്നു. ട്രെയിനുകളാണ് ദീര്‍ഘദൂര യാത്രകള്‍ക്ക് പലപ്പോഴും ആളുകളെ സഹായിക്കുന്നത്. എന്നാല്‍ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിരാശ സമ്മാനിച്ചിരിക്കുകയാണിപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ. അറ്റക്കുറ്റപ്പണികള്‍ കാരണം വിവിധ ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

ബെംഗളൂരു, ഹുബ്ബള്ളി, ശിവമോഗ റൂട്ടിലാണ് ട്രെയിനുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വന്നിരിക്കുന്നത്. ചില ട്രെയിനുകള്‍ വൈകി പുറപ്പെടും ചിലതിന്റെ റൂട്ടില്‍ വ്യത്യാസമുണ്ട്. ബെംഗളൂരുവിനും ശിവമോഗയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ രണ്ട് ദിവസത്തേക്ക് റദ്ദാക്കി. ശിവമോഗ ജില്ലയിലെ തലഗുപ്പയ്ക്കും ചിക്കമംഗളൂരു ജില്ലയിലെ ബിരൂറിനും ഇടയിലുള്ള റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

  1. തുംകൂര്‍-ശിവമോഗ ടൗണ്‍ എക്‌സ്പ്രസ് (16567)- ഫെബ്രുവരി 16,19,23,24, മാര്‍ച്ച് 2 മുതല്‍ 5 വരെ പൂര്‍ണമായി റദ്ദാക്കി.
  2. ശിവമോഗ ടൗണ്‍-തുംകൂര്‍ എക്‌സ്പ്രസ് (16568)- ഫെബ്രുവരി 23, 24 തീയതികളില്‍ സര്‍വീസ് നടത്തില്ല.
  3. ഹുബ്ലി-അര്‍സിക്കെരെ എക്‌സ്പ്രസ് (16214)- ഫെബ്രുവരി 23,24 തീയികളില്‍ രണ്ട് ദിവസത്തേക്ക് സര്‍വീസ് നടത്തുന്നതല്ല.
  4. അര്‍സിക്കെരെ-ഹുബ്ലി എക്‌സ്പ്രസ് (16213)- ഫെബ്രുവരി 24,25 തീയതികളില്‍ സര്‍വീസ് നടത്തില്ല.
  5. കെഎസ്ആര്‍ ബെംഗളൂരു-ശിവമോഗ ജനശതാബ്ദി എക്‌സ്പ്രസ് (12089/12090)- ഫെബ്രുവരി 24, 25 തീയതികളില്‍ യാത്ര നടത്തുന്നതല്ലെന്ന് റെയില്‍വേ അറിയിച്ചു.

Also Read: Bengaluru Train: ബെംഗളൂരു ട്രെയിന്‍ നേരം വൈകും; ചെന്നൈ, മൈസൂരു യാത്രക്കാര്‍ ശ്രദ്ധിക്കൂ

പുറപ്പെടല്‍ സമയത്തില്‍ മാറ്റം

  1. ശിവമോഗയില്‍ നിന്ന് കെഎസ്ആര്‍ ബെംഗളൂരു വരെ പോകുന്ന ട്രെയിന്‍ നമ്പര്‍ 12090, ഫെബ്രുവരി 17, 20, മാര്‍ച്ച് 3 മുതല്‍ 6 വരെ ശിവമോഗയില്‍ നിന്ന് 75 മിനിറ്റ് വൈകി പുറപ്പെടും.
  2. അര്‍സിക്കെരെ-ഹുബ്ബള്ളി ട്രെയിന്‍ (16213) ഫെബ്രുവരി 17, 20 മാര്‍ച്ച് 3 മുതല്‍ 6 വരെ അര്‍സിക്കെരെയില്‍ നിന്ന് 45 മിനിറ്റ് വൈകി യാത്ര ആരംഭിക്കും.
  3. ബെംഗളൂരു മുതല്‍ ധാര്‍വാഡ് വരെ പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ നമ്പര്‍ 20661, ഫെബ്രുവരി 25ന് 35 മിനിറ്റ് വൈകി പുറപ്പെടും.
  4. തലഗുപ്പ-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് (20652), ഫെബ്രുവരി 24, 25 തീയതികളില്‍ 75 മിനിറ്റ് വൈകി സര്‍വീസ് നടത്തും.
  5. ചിക്കമംഗളൂരു-ശിവമോഗ പാസഞ്ചര്‍ ട്രെയിന്‍ (56272) 30 മിനിറ്റ് വൈകും.

Follow Us