Bengaluru Train: തിരക്ക് കൂട്ടേണ്ടാ, ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ ഈ ട്രെയിനുണ്ട്‌

Bengaluru to Kerala Travel: This Train Helps You Avoid Rush During LPG Crisis: ബസ്സില്‍ വരാമെന്ന് പ്ലാനിട്ടാലും ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുന്നു. എന്നാല്‍ ഒട്ടും വിഷമിക്കേണ്ടാ...

Bengaluru Train: തിരക്ക് കൂട്ടേണ്ടാ, ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ ഈ ട്രെയിനുണ്ട്‌

ട്രെയിന്‍

Published: 

17 Mar 2026 | 05:17 PM

എല്‍പിജി സിലിണ്ടര്‍ ക്ഷാമം രൂക്ഷമായതോടെ ബെംഗളൂരുവില്‍ നിന്ന് എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ചിന്തയില്‍ നെട്ടോടമോടുകയാണ് മലയാളികള്‍. കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നീണ്ടകാലത്തേക്ക് അടയ്ക്കുകയും ചെയ്തു. എന്നാല്‍ ഇത്രയേറെ ആളുകള്‍ക്ക് ഒരുമിച്ച് കേരളത്തിലേക്കെത്താന്‍ മതിയായ ട്രെയിനുകളില്ലാ എന്നതാണ് വാസ്തവം.

ബസ്സില്‍ വരാമെന്ന് പ്ലാനിട്ടാലും ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുന്നു. എന്നാല്‍ ഒട്ടും വിഷമിക്കേണ്ടാ, ബെംഗളൂരുവില്‍ നിന്ന് ഈസിയായി നാട്ടിലെത്താന്‍ സഹായിക്കുന്ന ഒരു ട്രെയിന്‍ പരിചയപ്പെടാം.

ബെംഗളൂരു-കേരള ട്രെയിന്‍

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകള്‍ക്കുമിടയില്‍ അത്ര സുപരിചിതമല്ലാത്ത ട്രെയിനാണ് കടലൂര്‍ പോര്‍ട്ട് എക്‌സ്പ്രസ്. എന്നാല്‍ ഈ ട്രെയിന്‍ ഒരിക്കലും കേരളത്തിലേക്ക് ഉള്ളതല്ല. ബെംഗളൂരുവില്‍ നിന്ന് സേലത്തേക്ക് പോകുന്ന ട്രെയിനാണിത്. സേലത്ത് എത്തിയതിന് ശേഷം കേരളത്തിലേക്ക് ട്രെയിന്‍ കയറാവുന്നതാണ്.

സമയവും സ്‌റ്റോപ്പുകളും

എല്ലാ ദിവസവും വൈകിട്ട് 4.15നാണ് ട്രെയിന്‍ മൈസൂരു ജങ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത്. മാണ്ഡ്യ, മഡൂര്‍, കെങ്കേരി എന്നീ സ്റ്റോപ്പുകള്‍ക്ക് ശേഷം വൈകിട്ട് 7 മണിക്ക് കെഎസ്ആര്‍ ബെംഗളൂരുവിലെത്തും. ബെംഗളൂരു കന്റോണ്‍മെന്റ്, കര്‍മേലാരം, ഹോസൂര്‍, ധര്‍മപുരി, സേലം ജങ്ഷന്‍ എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്‍. രാത്രി 11.45നാണ് ട്രെയിന്‍ സേലത്തെത്തുക.

കേരളത്തിലേക്ക് ട്രെയിന്‍ കയറാം

സേലത്തെത്തിയ ശേഷം തിരുവനന്തപുരം ഭാഗത്തേക്ക്, അതായത് പാലക്കാട് വഴി തിരുവനന്തപുരത്തേക്ക് പോകാനായി കന്യാകുമാരി എക്‌സ്പ്രസിന് കയറാവുന്നതാണ്. അര്‍ധരാത്രി 12.25നാണ് ട്രെയിന്‍ പുറപ്പെടുക.

Also Read: Bengaluru Bullet Train: വേഗതയില്‍ പുലിയാണിവന്‍; ഒറ്റ സെക്കന്‍ഡില്‍ ബെംഗളൂരുവിലെത്തും

സ്റ്റോപ്പുകള്‍

സേലം ജങ്ഷന്‍, ഈറോഡ് ജങ്ഷന്‍, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജങ്ഷന്‍, പാലക്കാട് ജങ്ഷന്‍, ഒറ്റപ്പാലം, വടക്കാഞ്ചേരി, തൃശൂര്‍, പുതുക്കാട്, ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം ടൗണ്‍, തൃപ്പുണ്ണിത്തുറ, പിറവം റോഡ്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ജങ്ഷന്‍, കരുനാഗപ്പള്ളി, ശാംസ്താംകോട്ട, കൊല്ലം ജങ്ഷന്‍, പറവൂര്‍, വര്‍ക്കല ശിവഗിരി, കടക്കാവൂര്‍, ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെന്‍ട്രല്‍, നെയ്യാറ്റിന്‍കര, പാറശാല, കുളിട്ടുറൈ, ഇറാനിയല്‍, നാഗര്‍കോവില്‍ ജങ്ഷന്‍, കന്യാകുമാരി എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്‌റ്റോപ്പുകളുള്ളത്. ഉച്ചയ്ത്ത് 12 മണിയോടെയാണ് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുക.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം