LPG Cylinder Shortage: എല്‍പിജി കള്ളന്മാരുണ്ട്, സൂക്ഷിക്കുക! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം; അനധികൃതമായി സൂക്ഷിച്ചവരും കുടുങ്ങി

Amid shortage woes, LPG cylinders seized from various places: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍പിജി സിലിണ്ടര്‍ മോഷണവും, അനധികൃതമായ പൂഴ്ത്തിവയ്പും. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നു.

LPG Cylinder Shortage: എല്‍പിജി കള്ളന്മാരുണ്ട്, സൂക്ഷിക്കുക! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം; അനധികൃതമായി സൂക്ഷിച്ചവരും കുടുങ്ങി

LPG Cylinder

Published: 

14 Mar 2026 | 09:33 AM

എല്‍പിജി ക്ഷാമത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണവും, അനധികൃതമായ പൂഴ്ത്തിവയ്പും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ സിലിണ്ടര്‍ മോഷണം പോയിരുന്നു. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബെംഗളൂരുവില്‍ രണ്ടിടങ്ങളില്‍ സിലിണ്ടറുകള്‍ മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ നടന്ന മോഷണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കല്യാണ്‍ നഗറിലും, ചന്നപട്ടണയിലുമാണ് മോഷണങ്ങള്‍ നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആരെയും പിടികൂടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരു നിവാസികളോട് എൽപിജി സിലിണ്ടറുകൾ വീടുകൾക്കുള്ളിൽ സുരക്ഷിതമായി സൂക്ഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിര്‍ദ്ദേശിച്ചു.

ഉത്തർപ്രദേശിലെ ഝാൻസിയിൽ മോഷണം പോയ 500 സിലിണ്ടറുകള്‍ പൊലീസ് കണ്ടെടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ അനധികൃതമായി പൂഴ്ത്തിവച്ച 381 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

Also Read: LPG Booking Online: ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി വാട്‌സ്ആപ്പോ മിസ്സ്ഡ് കോളോ മതി, വഴി ഇതാ

മാർച്ച് 11 മുതൽ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ തുടർച്ചയായ റെയ്ഡുകൾ നടത്തിവരികയാണെന്ന് ചീഫ് റേഷനിംഗ് ഓഫീസർ രാജി റെഡ്ഡി പറഞ്ഞു. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ഒരു സമാജ്‌വാദി പാർട്ടി നേതാവിന്റെ വീട്ടിൽ നിന്ന് 55 എൽപിജി സിലിണ്ടറുകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലെ കാസർവാഡി പ്രദേശത്ത് വെള്ളിയാഴ്ച നൂറുകണക്കിന് എൽപിജി സിലിണ്ടറുകൾ പിടികൂടി. പരിശോധനയ്ക്കിടെ, ഗോഡൗണിനുള്ളിൽ പാർക്ക് ചെയ്തിരുന്ന രണ്ട് പഴയ വാഹനങ്ങൾക്കുള്ളിൽ ധാരാളം എൽപിജി സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. എല്ലാ സിലിണ്ടറുകളും പിടിച്ചെടുത്തു.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം