AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

LPG Booking Online: ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി വാട്‌സ്ആപ്പോ മിസ്സ്ഡ് കോളോ മതി, വഴി ഇതാ

How to book an LPG cylinder via WhatsApp and missed call : സിലിണ്ടർ ബുക്ക് ചെയ്യുന്നതിനൊപ്പം തന്നെ ഓൺലൈനായി പണമടയ്ക്കാനുള്ള സൗകര്യവും എല്ലാ കമ്പനികളും നൽകുന്നുണ്ട്. ഇത് വിതരണ സമയത്തെ ചില്ലറ ഇടപാടുകൾ ഒഴിവാക്കാൻ സഹായിക്കും.

LPG Booking Online: ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി വാട്‌സ്ആപ്പോ മിസ്സ്ഡ് കോളോ മതി, വഴി ഇതാ
LPG BookingImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 13 Mar 2026 | 08:48 PM

ന്യൂഡൽഹി: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പാചകവാതക വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്നതായും സിലിണ്ടറുകൾക്കായി ജനങ്ങൾ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നതായും റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. എന്നാൽ, വിതരണക്കാരുടെ ഓഫീസുകൾക്ക് മുന്നിൽ വരി നിൽക്കാതെ തന്നെ വീട്ടിലിരുന്ന് സിലിണ്ടർ ബുക്ക് ചെയ്യാൻ വിവിധ മാർഗങ്ങളുണ്ടെന്ന് കമ്പനികൾ അറിയിക്കുന്നു. ഇൻഡ്യൻ, എച്ച്പി, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ലഭ്യമായ സൗകര്യങ്ങൾ എങ്ങനെ എന്നു നോക്കാം.

ഇൻഡ്യൻ ഗ്യാസ്

ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പ്, എസ്എംഎസ്, മിസ്സ്ഡ് കോൾ എന്നിവ വഴി ബുക്ക് ചെയ്യാം. വാട്‌സ്ആപ്പിൽ 7588888824 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം ‘REFILL’ എന്ന് ടൈപ്പ് ചെയ്ത് സന്ദേശമയക്കുക. രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നും മിസ്സ്ഡ് കോൾ നൽകിയും ബുക്കിംഗ് നടത്താം. സുരക്ഷാ സംബന്ധമായ അടിയന്തര ആവശ്യങ്ങൾക്കായി 1906 എന്ന നമ്പറിൽ ബന്ധപ്പെടാം.

എച്ച്പി ഗ്യാസ്

എച്ച്പി ഉപഭോക്താക്കൾക്ക് െഎവിആർഎസ് ബുക്കിംഗിന് 88888 23456 എന്ന നമ്പറിലേക്ക് വിളിച്ചാൽ മതി. 94936 02222 എന്ന നമ്പറിലേക്ക് മിസ്സ്ഡ് കോൾ നൽകിയും. 92222 01122 എന്ന നമ്പറിലേക്ക് ‘Hi’ എന്ന് വാട്സ്ആപ്പ്സന്ദേശമയച്ചും ബുക്ക് ചെയ്യാം. കൂടാതെ HP Pay ആപ്പ്, ആമസോൺ, പേടിഎം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയും ബുക്കിംഗ് സാധ്യമാണ്.

ഭാരത് ഗ്യാസ്

ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ‘Bharatgas’ മൊബൈൽ ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാകും. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി ആക്ടിവേറ്റ് ചെയ്യുക. ആപ്പ് വഴി സിലിണ്ടർ ബുക്ക് ചെയ്യാനും പേയ്മെന്റ് നടത്താനും പരാതികൾ രജിസ്റ്റർ ചെയ്യാനും സാധിക്കും.

സിലിണ്ടർ ബുക്ക് ചെയ്യുന്നതിനൊപ്പം തന്നെ ഓൺലൈനായി പണമടയ്ക്കാനുള്ള സൗകര്യവും എല്ലാ കമ്പനികളും നൽകുന്നുണ്ട്. ഇത് വിതരണ സമയത്തെ ചില്ലറ ഇടപാടുകൾ ഒഴിവാക്കാൻ സഹായിക്കും. ഉമാംഗ് ആപ്പ് വഴിയും എല്ലാ കമ്പനികളുടെയും സിലിണ്ടറുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Follow Us