AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

LPG Price Hike: ആരും ഞെട്ടേണ്ടാ…എല്‍പിജി സിലിണ്ടറിന്റെ വില പിന്നെയും കൂടി

September 1 LPG Price Hike: Commercial Cylinder Rates Increased by 9.50: സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്തുടനീളം പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇതോടെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനച്ചെലവ് ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

LPG Price Hike: ആരും ഞെട്ടേണ്ടാ…എല്‍പിജി സിലിണ്ടറിന്റെ വില പിന്നെയും കൂടി
എല്‍പിജി സിലിണ്ടര്‍ Image Credit source: PTI
Shiji M K
Shiji M K | Updated On: 01 Sep 2026 | 07:01 AM

ഉപഭോക്താക്കള്‍ക്ക് തിരിച്ചടി സമ്മാനിച്ച് രാജ്യത്തെ എല്‍പിജി സിലിണ്ടര്‍ വിലയില്‍ വീണ്ടും വര്‍ധനവ്. കടകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ധാബകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ 9.50 വര്‍ധിപ്പിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്തുടനീളം പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.

ഇതോടെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനച്ചെലവ് ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 5 കിലോഗ്രാം സാധാരണ എല്‍പിജി സിലിണ്ടറിന്റെ വില 349.50 ആയി നിലനിര്‍ത്തി. XTRALITE സിലിണ്ടറിന്റെ വിലയും 339 ആയി നിലനിര്‍ത്തിയിട്ടുണ്ട്.

ഇന്ന് മുതല്‍ എത്ര രൂപ നല്‍കണം?

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്ന കണക്ക് അനുസരിച്ച് സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില വളരെ കൂടുതലായിരിക്കും. ഡല്‍ഹിയില്‍ 9.50 രൂപ വര്‍ധിച്ച് 2,747.50 ആയി ഉയര്‍ന്നു. നേരത്തെ ഇത് 2,738 ആയിരുന്നു. ചെന്നൈയില്‍ സിലിണ്ടറിന് 2,906ല്‍ നിന്ന് 2,916.50 ലേക്കും വില ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിലെ വാണിജ്യ സിലിണ്ടറിന്റെ വിലയിലും വര്‍ധനവുണ്ട്. 9.50 രൂപ ഉയര്‍ന്നതോടെ സെപ്റ്റംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ വാണിജ്യ സിലിണ്ടറിന് 2,784 രൂപ നല്‍കണം. 2,821.50 രൂപ വരെയാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന എല്‍പിജി വാണിജ്യ സിലിണ്ടര്‍ നിരക്ക്.

Also Read: September 2026 Rules Change: പാല്‍വില, യാത്രാ നിയമങ്ങള്‍…; സെപ്റ്റംബര്‍ 1 മുതലുള്ള മാറ്റങ്ങള്‍ അറിയാം, പാലിക്കാം

ഓഗസ്റ്റ് 1ന് വിലകുറച്ചു

2026 ഓഗസ്റ്റ് 1 മുതല്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിരുന്നു. കൊല്‍ക്കത്തയില്‍ സിലിണ്ടറിന് 209യും ഡല്‍ഹിയില്‍ 202യും കുറച്ചാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. ഇതോടെ കൊല്‍ക്കത്തയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ?2,872.50 ആയി. അതേസമയം, വീടുകളില്‍ പാചകത്തിനായി ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

ആരാണ് വില നിശ്ചയിക്കുന്നത്?

ഇന്ത്യയില്‍ എല്‍പിജി സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത് ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികളാണ്. അന്താരാഷ്ട്ര വിപണിയിലെ വില, യുഎസ് ഡോളറിന്റെ വിനിമയ നിരക്ക്, മറ്റ് അനുബന്ധ ചെലവുകള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് സിലിണ്ടറുകളുടെ വില തീരുമാനിക്കുന്നത്. സാധാരണയായി എല്ലാ മാസവും ഒന്നാം തീയതി കമ്പനികള്‍ എല്‍പിജി വില അവലോകനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

English Summary

LPG prices have been revised from September 1, with the 19 kg commercial cylinder becoming costlier by 9.50. Check the latest LPG rates and domestic cylinder price update.

Follow Us