AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

മഹന്ത് സ്വാമി മഹാരാജിന്റെ 92-ാം ജന്മദിനാഘോഷം: വഡോദരയിൽ ആഘോഷങ്ങള്‍ ഗംഭീരം; ഗിന്നസ് റെക്കോർഡ് നേട്ടവുമായി ബിഎപിഎസ്

ബിഎപിഎസ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയ തലവൻ മഹന്ത് സ്വാമി മഹാരാജിന്റെ 92-ാം ജന്മദിനം വഡോദരയിൽ ആഘോഷിച്ചു. രണ്ട് ലക്ഷത്തിലധികം പേര്‍ ആഘോഷങ്ങളുടെ ഭാഗമായി.

മഹന്ത് സ്വാമി മഹാരാജിന്റെ 92-ാം ജന്മദിനാഘോഷം: വഡോദരയിൽ ആഘോഷങ്ങള്‍ ഗംഭീരം; ഗിന്നസ് റെക്കോർഡ് നേട്ടവുമായി ബിഎപിഎസ്
Mahant Swami Maharaj
Jayadevan AM
Jayadevan AM | Updated On: 02 Feb 2026 | 09:05 PM

വഡോദര: ബിഎപിഎസ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയ തലവൻ മഹന്ത് സ്വാമി മഹാരാജിന്റെ 92-ാം ജന്മദിനം വഡോദരയിൽ ആഘോഷിച്ചു. രണ്ട് ലക്ഷത്തിലധികം പേര്‍ ആഘോഷങ്ങളുടെ ഭാഗമായി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

മഹന്ത് സ്വാമി മഹാരാജ് ആദിവാസി മേഖലകൾക്കായി ‘ഹർ ഘർ ശിക്ഷാ കി ജ്യോത് ജലേ’ എന്ന പേരിൽ ഒരു മൊബൈൽ സ്കൂൾ സംരംഭം ഉദ്ഘാടനം ചെയ്തു. ‘ബിഎപിഎസ് കിഡ്‌സ്’ എന്ന പേരിൽ കുട്ടികൾക്കായി ഒരു യൂട്യൂബ്‌ ചാനൽ ആരംഭിച്ചു. കൂടാതെ, മഹന്ത് സ്വാമി മഹാരാജ് രചിച്ച ‘ഇൻസൈറ്റ്‌സ് ഫ്രം ദി സത്സംഗ് ദീക്ഷ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

മഹന്ത് സ്വാമി മഹാരാജിന്റെ നിസ്വാർത്ഥ സേവനങ്ങൾ ചിത്രീകരിക്കുന്ന പ്രത്യേക വീഡിയോകൾക്കൊപ്പം, സന്യാസശ്രേഷ്ഠര്‍ അദ്ദേഹത്തിന്റെ ആത്മീയ ജീവിതം, സദ്‌ഗുണങ്ങൾ, സംഭാവനകൾ എന്നിവ എടുത്തുകാണിക്കുന്ന പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ നടത്തി. ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ സന്യാസിമാരെ സ്വാഗതം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അയച്ച ആശംസാ കത്തും ചടങ്ങില്‍ വായിച്ചു.

ഗിന്നസ് ലോക റെക്കോർഡ്

ആഘോഷങ്ങളുടെ ഭാഗമായി ബിഎപിഎസ് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. മഹന്ത് സ്വാമി മഹാരാജ് രചിച്ച ‘സത്സംഗ് ദീക്ഷ’ എന്ന സംസ്‌കൃത ഗ്രന്ഥത്തിലെ 315 ശ്ലോകങ്ങൾ ഒരേസമയം ഏറ്റവും കൂടുതൽ കുട്ടികൾ പാരായണം ചെയ്തതിനാണ് അംഗീകാരം. 3 നും 13 നും ഇടയിൽ പ്രായമുള്ള 15,000-ത്തിലധികം കുട്ടികൾ ഒരു വർഷത്തിനുള്ളിൽ ഈ ഗ്രന്ഥം മനഃപാഠമാക്കി.

15,666 കുട്ടികൾ 315 ശ്ലോകങ്ങൾ അടങ്ങിയ മുഴുവൻ വേദഗ്രന്ഥവും ഒരു വര്‍ഷം കൊണ്ട് പഠിച്ചു. ഇതില്‍ 12,723 കുട്ടികൾ ചടങ്ങിൽ നേരിട്ട് പങ്കെടുത്തുകൊണ്ട് ഒരേ സ്വരത്തിൽ ശ്ലോകങ്ങൾ ആലപിച്ചു. ഇംഗ്ലണ്ടിൽ നിന്നെത്തിയ ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികൾ ഔദ്യോഗിക സർട്ടിഫിക്കറ്റ് കൈമാറി.

സന്ധ്യാസമയത്ത് നടത്തിയ ‘മഹാ ആരതി’ ചടങ്ങ് വേറിട്ട കാഴ്ചയായി. ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച്‌ മഹന്ത് സ്വാമി മഹാരാജ് നടത്തിയ പ്രസംഗം പ്രചോദനം പകര്‍ന്നു. “മറ്റുള്ളവരുടെ സന്തോഷത്തിലാണ് നമ്മുടെ സന്തോഷം” എന്ന് അദ്ദേഹം പറഞ്ഞു.

Follow Us