Bengaluru Daily Express: നേരത്തെ ഇറങ്ങിയിട്ട് കാര്യമില്ല; ബെംഗളൂരു ഡെയ്‌ലി എക്‌സ്പ്രസ് സമയം മാറി

Bengaluru Belgaum Express Train Timings: ട്രെയിന്‍ നമ്പര്‍ 20654 ബെല്‍ഗാം-കെഎസ്ആര്‍ ബെംഗളൂരു ഡെയ്‌ലി എക്‌സ്പ്രസിന്റെ സമയമാണ് പുതുക്കിയത്. 2026 ജനുവരി 1 മുതല്‍ പുതിയ സമയം പ്രാബല്യത്തില്‍ വന്നു. വര്‍ഷം മുഴുവന്‍ ഏകദേശം 100 ശതമാനം തിരക്കോടെ പായുന്ന ട്രെയിന്‍ കൂടിയാണിത്.

Bengaluru Daily Express: നേരത്തെ ഇറങ്ങിയിട്ട് കാര്യമില്ല; ബെംഗളൂരു ഡെയ്‌ലി എക്‌സ്പ്രസ് സമയം മാറി

പ്രതീകാത്മക ചിത്രം

Updated On: 

02 Jan 2026 | 07:28 AM

ബെംഗളൂരു: ബെംഗളൂരുവിനെയും ബെല്‍ഗാമിനെയും ബന്ധിപ്പിക്കുന്ന ഡെയ്‌ലി എക്‌സ്പ്രസ് ട്രെയിനിന്റെ സമയം മാറി. ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നായ ഇവിടെ സര്‍വീസ് നടത്തുന്ന ട്രെയിന്‍ സമയത്തില്‍ വരുന്ന മാറ്റം യാത്രക്കാരെ ഗുരുതരമായി ബാധിച്ചേക്കും. ബെംഗളൂരുവിനും ബെല്‍ഗാമിനും ഇടയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് അടുത്തിടെയാണ് സര്‍വീസ് ആരംഭിച്ചത്. ഇതേതുടര്‍ന്നാണ് ഡെയ്‌ലി എക്‌സ്പ്രസ് സമയത്തില്‍ മാറ്റം.

ട്രെയിന്‍ നമ്പര്‍ 20654 ബെല്‍ഗാം-കെഎസ്ആര്‍ ബെംഗളൂരു ഡെയ്‌ലി എക്‌സ്പ്രസിന്റെ സമയമാണ് പുതുക്കിയത്. 2026 ജനുവരി 1 മുതല്‍ പുതിയ സമയം പ്രാബല്യത്തില്‍ വന്നു. വര്‍ഷം മുഴുവന്‍ ഏകദേശം 100 ശതമാനം തിരക്കോടെ പായുന്ന ട്രെയിന്‍ കൂടിയാണിത്. വ്യാപാരികള്‍, ജോലിക്കാര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ഈ ട്രെയിനിനെ ആശ്രയിക്കുന്നു.

ബെല്‍ഗാമില്‍ നിന്ന് പുറപ്പെടുന്ന സമയമാണ് മാറിയത്. എന്നാല്‍ ബെംഗളൂരുവില്‍ എത്തിച്ചേരുന്നതില്‍ കാര്യമായ മാറ്റമില്ല. എല്ലാ ദിവസവും രാത്രി 9.15ന് ബെല്‍ഗാമില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.50ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ എത്തിച്ചേരുന്ന വിധത്തിലായിരുന്നു പഴയ സര്‍വീസ്.

Also Read: Bengaluru New Year 2026: മലയാളികളെ ബെംഗളൂരുവില്‍ ഇവര്‍ സ്‌ട്രോങാണ്; നിങ്ങള്‍ അറിയേണ്ടതെല്ലാം

പുതുക്കിയ സമയം

ബെല്‍ഗാമില്‍ നിന്ന് രാത്രി 10 മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. പിറ്റേദിവസം രാവിലെ 7.30ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ എത്തിച്ചേരും. പുതുക്കിയ സമയം എല്ലാ പ്രവൃത്തി ദിനങ്ങളിലും ബാധകമായിരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ധാര്‍വാഡ്, എസ്എസ്എസ് ഹുബ്ലി, ദാവന്‍ഗെരെ, അര്‍സികെരെ, തുംകൂര്‍, യശ്വന്ത്പൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ഈ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?