AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Sleeper Train: റെയിൽവേയുടെ പുതുവത്സര സമ്മാനം: ഈ സ്റ്റേഷനുകൾക്കിടയിൽ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എത്തുന്നു

First Vande Bharat Sleeper Service: ദീർഘദൂര യാത്രക്കാർക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവർക്കും ലോകോത്തര സൗകര്യങ്ങൾ വാ​ഗ്ദാനം ചെയ്തുകൊണ്ടാണ് വന്ദേഭാരതിൻ്റെ സ്ലീപ്പർ ട്രെയിൻ സർവീസിനൊരുങ്ങുന്നത്. ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക.

Vande Bharat Sleeper Train: റെയിൽവേയുടെ പുതുവത്സര സമ്മാനം: ഈ സ്റ്റേഷനുകൾക്കിടയിൽ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എത്തുന്നു
Vande Bharat SleeperImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 01 Jan 2026 | 07:49 PM

ന്യൂഡൽഹി: റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ ആദ്യ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. വന്ദേ ഭാരത് സ്ലീപ്പറിൻ്റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അസമിലെ ഗുവാഹത്തിക്കും പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ഇടയിലാണ് അദ്യത്തെ സർവീസ് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്നും ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

ദീർഘദൂര യാത്രക്കാർക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവർക്കും ലോകോത്തര സൗകര്യങ്ങൾ വാ​ഗ്ദാനം ചെയ്തുകൊണ്ടാണ് വന്ദേഭാരതിൻ്റെ സ്ലീപ്പർ ട്രെയിൻ സർവീസിനൊരുങ്ങുന്നത്. അസമിലെ കാംരൂപ് മെട്രോപൊളിറ്റൻ, ബോംഗൈഗാവ്, പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാർ, ജൽപായ്ഗുരി, മാൾഡ, മുർഷിദാബാദ്, പുർബ ബർധമാൻ, ഹൂഗ്ലി, ഹൗറ എന്നീ ജില്ലകളിലൂടെയാണ് വന്ദേഭാരത് സ്ലീപ്പർ കടന്നുപോവുക.

വൈകുന്നേരം പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ അടുത്ത സ്റ്റേഷനിൽ എത്തിച്ചേരുന്ന രീതിയിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ യാത്രാ ക്രമീകരണം. ഗുവാഹത്തിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ ആസാമിൻ്റെ തനതായ ഭക്ഷണവിഭവങ്ങളും, കൊൽക്കത്തയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ പരമ്പരാഗത ബംഗാളി വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വന്ദേഭാരത് സ്ലീപ്പറിൻ്റെ പ്രത്യേകതൾ

കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന ഹൈ സ്പീഡ് ട്രയലിൽ മണിക്കൂറിൽ 180 കി.മീ വേഗത കൈവരിച്ചാണ് വന്ദേഭാരതിൻ്റെ ഏറ്റവും പുതിയ പതിപ്പായ സ്ലീപ്പർ ട്രെയിൻ പരീക്ഷണം ഓട്ടം പൂർത്തിയാക്കിയത്. ആകെ 16 കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാകുക. ഇതിൽ 11 ത്രീ-ടയർ എസി കോച്ചുകൾ (611 സീറ്റുകൾ), 4 ടൂ-ടയർ എസി കോച്ചുകൾ (188 സീറ്റുകൾ), ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് (24 സീറ്റുകൾ) എന്നിവ ഉൾപ്പെടുന്നു. ഒരേസമയം 823 പേരെ വഹിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.

യാത്രാ നിരക്ക് എത്ര?

ത്രീ-ടയർ എസിക്ക് ഏകദേശം 2,300 രൂപയും, ടൂ-ടയർ എസിക്ക് ഏകദേശം 3,000 രൂപ, ഫസ്റ്റ് ക്ലാസ് എസിക്ക് ഏകദേശം 3,600 രൂപയുമാണ് നിരക്ക് ഈടാക്കുക. ഭക്ഷണം ഉൾപ്പെടെയുള്ള നിരക്കാണിത്. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന ‘കവച്’ (Kavach) സാങ്കേതികവിദ്യയും, എല്ലാ കോച്ചുകളിലും സിസിടിവിയും സുരക്ഷയുടെ ഭാ​ഗമായി വന്ദേഭാരത് സ്ലീപ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.