AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Murder: ബെംഗളൂരുവിൽ അച്ഛനെ മകൻ അടിച്ചുകൊന്നു; സ്വത്തുതർക്കമെന്ന് സംശയം

Man Kills father in Bengaluru: അത്താഴത്തിനുശേഷം നടക്കാൻപോയ മുനികൃഷ്ണപ്പയെ മകൻ മോഹൻകുമാർ പിന്തുടർന്ന് ബാറ്റുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. നാട്ടുകാർചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു.

Bengaluru Murder: ബെംഗളൂരുവിൽ അച്ഛനെ മകൻ അടിച്ചുകൊന്നു; സ്വത്തുതർക്കമെന്ന് സംശയം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 18 Feb 2026 | 07:10 AM

ബെംഗളൂരു: അച്ഛനെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് മകൻ. ബെംഗളൂരു മെട്രപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽനിന്ന് (ബി.എം.ടി.സി.) വിരമിച്ച ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയാണ് (71) മരിച്ചത്. സ്വത്തുതർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പൊലീസ് കണ്ടെത്തൽ.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. അത്താഴത്തിനുശേഷം നടക്കാൻപോയ മുനികൃഷ്ണപ്പയെ മകൻ മോഹൻകുമാർ (45) പിന്തുടർന്ന് ബാറ്റുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. നാട്ടുകാർചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു.

സംഭവത്തിന് ശേഷം ഓടിപോയ പ്രതിക്കായി അന്വേഷണം ഊ‍ർജിതമാക്കിയിട്ടുണ്ട്. മരുമകൾ ദിവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ദിരാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മോഹനെ പിടികൂടാൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

 

രണ്ടാമത്തെ കുഞ്ഞിന്റെ അമ്മയുടെ ഫോട്ടോ ഷൂട്ട്; 3 വയസ്സുള്ള ആദ്യ മകൾ വെള്ളത്തിൽ വീണ് മരിച്ചു

 

മെറ്റേണിറ്റി ഫോട്ടോഷോട്ടിനിലെ ആദ്യത്തെ മകൾ വെള്ളത്തിൽ വീണ് മരിച്ചു. ലക്ഷ്മീർ (3) ആണ് മരിച്ചത്. നെലമംഗലയിലെ മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗിഡ്ഡേനഹള്ളിയിലാണ് സംഭവം.രണ്ടാമത്തെ കുട്ടിയെ വരവേൽക്കാനുള്ള സന്തോഷത്തിനിടെയാണ് ആദ്യത്തെ കുഞ്ഞ് ദമ്പതികൾക്ക് നഷ്ടമാകുന്നത്.

അമ്മ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന കുട്ടി സ്ഥലത്തുള്ളത് ചെറിയ വെള്ളക്കെട്ടിൽ വീണു മരിക്കുകയായിരുന്നു. ജെ.പി. നഗറിലെ താമസക്കുന്ന സ്വാതിയുടെയും ചരൺ രാജിന്റെയും മകളാണ് മരണപ്പെട്ട ലക്ഷ്മി. ഒരാഴ്ച മുമ്പ് ചരൺ രാജ് ജോലിക്കായി വിദേശത്തേക്ക് പോയിരുന്നു. ഭർത്താവിനോട് സൂചിപ്പിച്ച്, ഫോട്ടോഷൂട്ട് നടത്താനായി സ്വാതിയും മകളും  സുഹൃത്തിനൊപ്പം എത്തിയതായിരുന്നു. ഈ സമയത്താണ് അപകടം നടന്നത്.

Follow Us