AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

MK Stalin: വിജയിയുടെ സർക്കാർ വരട്ടെ, 6 മാസത്തേക്ക് ശല്ല്യം ചെയ്യില്ല! അഭ്യൂഹങ്ങൾക്കിടെ സ്റ്റാലിൻ

MK Stalin about TVK Vijay Government:തമിഴ്നാട്ടിൽ പുതിയൊരു പാർട്ടി അധികാരത്തിൽ എത്തണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. ആ ജനവിധിയെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും സ്റ്റാലിൻ. ടിവികെ നേതാവ് സി ജോസഫ് വിജയ് സർക്കാർ രൂപീകരിക്കുന്നത് വരെ ഡിഎംകെ കാത്തിരിക്കുവെന്നും ആറുമാസത്തേക്ക് ശല്യപ്പെടുത്താതെ ആ ഭരണം കാണുമെന്നും എംകെ സ്റ്റാലിൻ പ്രതികരിച്ചു.ഡിഎംകെ സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തിരഞ്ഞെടുപ്പോ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്നും പുതിയ സർക്കാർ അധികാരത്തിൽ വരട്ടെ എന്നും എം കെ സ്റ്റാലിൻ പറഞ്ഞു.....

MK Stalin: വിജയിയുടെ സർക്കാർ വരട്ടെ, 6 മാസത്തേക്ക് ശല്ല്യം ചെയ്യില്ല! അഭ്യൂഹങ്ങൾക്കിടെ സ്റ്റാലിൻ
Stalin, VijayImage Credit source: PTI Photos
Ashli C
Ashli C | Updated On: 07 May 2026 | 11:04 AM

ചെന്നൈ:തമിഴ്നാട്ടിൽ ഡിഎംകെയും എ ഐ എ ഡിഎംകെയുമായി സത്യം ചേർന്ന സർക്കാർ രൂപീകരിക്കാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി എംകെ സ്റ്റാലിൻ. ടിവി കെ നേതാവ് സി ജോസഫ് വിജയ് സർക്കാർ രൂപീകരിക്കുന്നത് വരെ ഡിഎംകെ കാത്തിരിക്കുവെന്നും ആറുമാസത്തേക്ക് ശല്യപ്പെടുത്താതെ ആ ഭരണം കാണുമെന്നും എംകെ സ്റ്റാലിൻ പ്രതികരിച്ചു.

ഡിഎംകെ സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തിരഞ്ഞെടുപ്പോ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്നും പുതിയ സർക്കാർ അധികാരത്തിൽ വരട്ടെ എന്നും എം കെ സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിൽ പുതിയൊരു പാർട്ടി അധികാരത്തിൽ എത്തണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. ആ ജനവിധിയെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും മറ്റൊരു തിരഞ്ഞെടുപ്പ് ഭരണഘടനാപരമായ പ്രതിസന്ധിയോ ആഗ്രഹിക്കുന്നില്ല എന്നും വ്യക്തമാക്കി.

2500 ഇല്ലെങ്കിലും 1000 എങ്കിലും നൽകണം

കൂടാതെ മറ്റൊരു സർക്കാർ രൂപീകരണത്തിന് വേണ്ടി ഡിഎംകെ എഐഎഡിഎംകെ യുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട് എന്ന അഭ്യൂഹങ്ങളും സ്റ്റാലിൻ തള്ളി. മാത്രമല്ല ടിവികെ തങ്ങളുടെ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ എത്രത്തോളം പ്രാവർത്തികമാക്കും എന്ന് കാണണമെന്നും അദ്ദേഹം പറഞ്ഞു. വിജയ് സ്ത്രീകൾക്ക് 2500 രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ ആ വാഗ്ദാനം പാലിക്കാൻ പ്രയാസമാണെന്നാണ് സ്റ്റാലിന്റെ പ്രതികരണം. 2500 രൂപ നൽകിയില്ലെങ്കിലും ഞങ്ങൾ ചെയ്തതുപോലെ അവർക്ക് കുറഞ്ഞത് ആയിരം രൂപയെങ്കിലും നൽകണമെന്നും സ്റ്റാലിൻ പ്രതികരിച്ചു.

കൂടാതെ 2021ലെ പ്രകടനപത്രികയിൽ പാർട്ടി നൽകിയ വാഗ്ദാനങ്ങളിൽ 90 ശതമാനത്തോളം തന്റെ സർക്കാർ നിലവിൽ പാലിച്ചു എന്നും ഡിഎംകെ പ്രസിഡന്റ് അവകാശപ്പെട്ടു.. അതിനിടയിൽ കേന്ദ്രത്തിന്റെ നിയന്ത്രണം കാരണം നീറ്റ് നിർത്തലാക്കൽ പോലുള്ള ചിലത് സാധിച്ചില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പിലും ഞങ്ങൾക്ക് നൽകാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത് ടിവിക്ക് അവരുടെ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ല എന്നും സ്റ്റാലിൻ പറഞ്ഞു. അതായത് റേഷൻ കാർഡ് ഉടമകളുടെ ഓരോ കുടുംബത്തിനും പ്രതിവർഷം 6 സൗജന്യ എൽപിജി സിലിണ്ടറുകൾ എന്നീ വാഗ്ദാനങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഇനി അഥവാ അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ തങ്ങൾ അക്കാര്യത്തിൽ സന്തുഷ്ടരായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

അതേസമയം 108 സീറ്റുകളിൽ വിജയിച്ച വിജയിയുടെ ടിവികെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരും എന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും സർക്കാർ രൂപീകരണത്തിലുള്ള അനശ്ചിതത്വം തുടരുകയാണ്. സർക്കാർ രൂപീകരിക്കണമെങ്കിൽ കേവല ഭൂരിപക്ഷമായ 118 എംഎൽഎമാരുടെ പിന്തുണ വേണം എന്നാണ് ഇപ്പോൾ ഗവർണർ അറിയിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ 5 എംഎൽഎമാർ പിന്തുണ പ്രഖ്യാപിച്ച് 113 സീറ്റുകൾ ആയെങ്കിലും സർക്കാർ രൂപീകരിക്കണമെങ്കിൽ 118 എംഎൽഎമാർ തന്നെ വേണമെന്ന നിലപാടിലാണ് ഗവർണർ. ഇതിനിടെയാണ് ഡിഎംകെയും എഐഡി എംകെയും തമ്മിൽ സഖ്യം ഉണ്ടാക്കി സർക്കാർ രൂപീകരിക്കും എന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നത്. എന്നാൽ തങ്ങൾക്ക് അങ്ങനെയൊരു ഉദ്ദേശമില്ല എന്നാണ് സ്റ്റാലിൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരണം നടത്തിയത്.

ENGLISH SUMMARY

MK Stalin has reacted to the rumours that the DMK and AIADMK are going to form a government in Tamil Nadu by joining hands. MK Stalin responded that the DMK will wait until TVK leader C Joseph Vijay forms the government and will watch the jewels without any disturbance for six months.and also said that the DMK does not want a constitutional crisis or another election in the state and that a new government should come to power.

Follow Us