AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

MK Stalin: ‘നന്ദി അറിയിക്കാൻ പോലും വന്നില്ല, പകരം ടിവികെയിൽ ചേർന്നു’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ

MK Stalin Criticise Congress: നിർണായക ഘട്ടത്തിലും ഡിഎംകെയ്ക്ക് ഒപ്പം നിന്ന മുന്നണികൾക്ക് നന്ദിയറിയിക്കുന്നതായും പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ രൂപീകരണത്തിന് ഞങ്ങളുടെ ഭാ​ഗത്ത് നിന്ന് തടസമുണ്ടാകില്ല. മികച്ച പ്രതിപക്ഷമായി അടുത്ത അഞ്ച് വർഷം പ്രവർത്തിക്കും. ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും മികച്ച വോട്ടുകൾ നേടാനായെനന്നും സ്റ്റാലിൻ പറഞ്ഞു.

MK Stalin: ‘നന്ദി അറിയിക്കാൻ പോലും വന്നില്ല, പകരം ടിവികെയിൽ ചേർന്നു’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ
M K StalinImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 10 May 2026 | 07:16 AM

ചെന്നൈ: തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ (MK Stalin). എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സ്റ്റാലിൻ കോൺഗ്രസിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. മുന്നണിയുടെ ഭാഗമായി ജയിച്ച കോൺഗ്രസ് എംഎൽഎമാർ നന്ദി പറയാൻ പോലും ഡിഎംകെ ആസ്ഥാനത്ത് എത്തിയില്ലെന്നായിരുന്നു എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തിയത്. അതിന് പകരം അവർ പോയി ഡിഎംകെയിൽ ചേരുകയാണ് ചെയ്തതെന്നും സ്റ്റാലിൻ തൻ്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.

‘‘ഡിഎംകെയുടെ ഭാഗമായി മത്സരിച്ച് കോൺഗ്രസ് എംഎൽഎമാരായി ജയിച്ചു. എന്നിട്ട് പോലും എംഎൽഎമാർ ഡിഎംകെ ആസ്ഥാനത്ത് എത്തി നന്ദി അറിയിച്ചില്ല. പകരം അവർ ആദ്യം ഡിഎംകെയുമായി സഖ്യം വേർപ്പെടുത്തി ടിവികെയ്ക്ക് ഒപ്പം ചേർ‌ന്നു. എന്നാൽ ഇടതുനേതാക്കളായ സഖാവ് ഷൺമുഖനും സഖാവ് വീരപാണ്ഡ്യനും വിസികെ നേതാവ് തിരുമാവളവനും ഡിഎംകെയുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ അവകാശത്തിനായി ഭാവിയിലും പോരാടുമെന്നും അറിയിച്ചിരുന്നു’’ സ്റ്റാലിൻ എക്സിൽ കുറിച്ചു.

ALSO READ: ‘ജനനായകൻ’ ഇനി മുഖ്യമന്ത്രി, വിജയിയുടെ സത്യപ്രതിജ്ഞ ഇന്ന്

നിർണായക ഘട്ടത്തിലും ഡിഎംകെയ്ക്ക് ഒപ്പം നിന്ന മുന്നണികൾക്ക് നന്ദിയറിയിക്കുന്നതായും പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ രൂപീകരണത്തിന് ഞങ്ങളുടെ ഭാ​ഗത്ത് നിന്ന് തടസമുണ്ടാകില്ല. മികച്ച പ്രതിപക്ഷമായി അടുത്ത അഞ്ച് വർഷം പ്രവർത്തിക്കും. ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും മികച്ച വോട്ടുകൾ നേടാനായെനന്നും സ്റ്റാലിൻ പറഞ്ഞു. തങ്ങളുടെ സഖ്യകക്ഷികൾ എടുക്കുന്ന ഏത് തീരുമാനത്തെയും ബഹുമാനിക്കുമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് വഴിയൊരുക്കാതെ നല്ലൊരു സർക്കാർ രൂപീകരണം ഉറപ്പാക്കാനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം ഡിഎംകെ സർക്കാർ അവതരിപ്പിച്ച പുതിയ പദ്ധതികൾ പുതിയ സർക്കാരിൻ്റെ ഭരണകാലത്തും തുടരണമെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

വിജയിയുടെ സത്യപ്രതിജ്ഞ ഇന്ന്

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ഇന്ന് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തുമണിക്ക് ജവഹർ ലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ചടങ്ങിലേക്ക് 5000 പേർക്ക് മാത്രമാണ് പ്രവേശനം. രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. വിജയ്ക്ക് ഒപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. 13 നകം വിശ്വാസ വോട്ടെടുപ്പ് നടത്തണം.

ഇന്നലെ വൈകിട്ട് നാലരയോടെ വിസികെയും പിന്തുണക്കത്ത് നൽകിയതോടെ ആണ് ദിവസങ്ങളായി നീണ്ടു നിന്ന സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വത്തിന് അവസാനമായത്. ഇതോടെ കേവല ഭൂരിപക്ഷമായ 118 എന്ന കടമ്പ ടിവികെ മറികടന്നു. പിന്നാലെ മുസ്‌ലിം ലീഗും പിന്തുണക്കത്ത് നൽകിയതോടെ കക്ഷി നില 121 ആയി ഉയരുകയായിരുന്നു. വൈകിട്ട് ആറരയോടെ ആണ് വിജയ് ലോക് ഭവനിലെത്തി ഗവർണറെ കണ്ട് ഇക്കാര്യം അറിയിച്ചത്. പിന്തുണ കത്ത് നൽകിയ പാർട്ടി നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

English Summary:

MK Stalin Criticise Congress for Betraying Alliance. Stalin expressed disappointment that Congress MLAs, who won under the DMK alliance, did not visit the DMK headquarters to say thanks and instead joined TVK.

 

Follow Us