Monalisa Bhosle: മൊണാലിസയ്ക്ക് 18 വയസ് ആയില്ല, കേസെടുക്കാൻ മധ്യപ്രദേശ് പോലീസ്

Monalisa Bhosle Marriage Controversy: 2026 മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൊണാലിസ ഭോസ്ലെയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സർക്കാരിന്റെ സർട്ടിഫിക്കറ്റ് പങ്കുവെച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാകും. സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് കേസെടുക്കാനൊരുങ്ങുകയാണ്.

Monalisa Bhosle: മൊണാലിസയ്ക്ക് 18 വയസ് ആയില്ല, കേസെടുക്കാൻ മധ്യപ്രദേശ് പോലീസ്

Monalisa Bhosle Marriage

Updated On: 

21 Mar 2026 | 08:38 AM

കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്ലെയ്ക്ക് പതിനെട്ട് വയസ് ആയിട്ടില്ലെന്ന് മധ്യപ്രദേശ് പോലീസ്. ജനനസർട്ടിഫിക്കറ്റ് പ്രകാരം 16 വയസ് മാത്രമാണ് പ്രായമെന്നും പോലീസ് പറഞ്ഞു. വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സർക്കാരിന്റെ സർട്ടിഫിക്കറ്റ് പങ്കുവെച്ചത്. ഇതോടെ മൊണാലിസയും ഉത്തർപ്രദേശിലെ ബാഗ്പത് നിവാസിയായ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാകും. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാനാണ് നീക്കം.

2026 മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൊണാലിസ ഭോസ്ലെയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ സാനിധ്യത്തിലായിരുന്നു വിവാഹം.

ഇതിന് പിന്നാലെ വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഡിജിപിക്ക് പരാതി നൽകി. മൊണാലിസയ്ക്ക് പതിനെട്ട് വയസ് തികഞ്ഞിട്ടില്ലെന്നും 2025 ജനുവരി 21ന് മോണാലിസ പതിനാറാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയത്.

ALSO READ: യുഎൻഐ ഡൽഹി ഓഫീസ് ബലമായി ഒഴിപ്പിച്ച് പോലീസ്, വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം

എന്നാൽ വിവാഹശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മൊണാലിസ ഈ ആരോപണങ്ങളെല്ലാം തള്ളി. തനിക്ക് പതിനെട്ട് വയസ് പൂർത്തിയായെന്ന് പറഞ്ഞ് പ്രായത്തെകുറിച്ചുള്ള ആരോപണങ്ങൾ നിരസിച്ചു. കൂടാതെ, മൊണാലിസയ്ക്ക് പ്രായം 18 തികഞ്ഞെന്നും രേഖകൾ പരിശോധിച്ചതിൽ നിന്നും 1.1.2008 ആണ് ജനനത്തീയതിയെന്ന് വ്യക്തമായെന്ന് തമ്പാനൂർ പൊലീസും സ്ഥിരീകരിച്ചു.

അതേസമയം, ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ജനനസർട്ടിഫിക്കറ്റ് പ്രകാരം, മൊണാലിസയുടെ ജനന തീയതിയും സമയവും 2009 ഡിസംബർ 30 വെകുന്നേരം 5.30 ആണ്. സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് കേസെടുക്കാനൊരുങ്ങുകയാണ്.

Follow Us
Related Stories
Bengaluru Train Service: ബംഗളൂരു യാത്രക്കാർക്ക് എട്ടിൻ്റെ പണി; ജൂൺ ആദ്യവാരം ട്രെയിൻ സർവീസുകൾ താറുമാറാകും, മാറ്റം ഇങ്ങനെ
PM Narendra Modi: ‘വികസിത ഭാരതം’ വെറും മുദ്രാവാക്യമല്ല, സർക്കാരിന്റെ ലക്ഷ്യം; ഫയൽ നീക്കം വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
Ebola Outbreak: എബോള ഭീതിയിൽ ആഗോളതല ജാഗ്രത, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കി ഇന്ത്യ
Bangalore Assault: മലയാളി പെൺകുട്ടി ബാംഗ്ലൂരിൽ താമസ സ്ഥലത്ത് ബലാത്സംഗത്തിനിരയായി; പ്രതി ഒളിവിൽ
Bengaluru-Mumbai Express: ബെംഗളൂരു പോകാൻ 720 രൂപ മതി! പുതിയ ട്രെയിൻ എത്തി, സമയവും ടിക്കറ്റ് നിരക്കുകളും അറിഞ്ഞോളൂ
PM Narendra Modi: എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക യോഗം
തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
ഗ്യാസ്ട്രബിൾ അകറ്റാൻ ജീരകം കഴിക്കേണ്ടത് ഇങ്ങനെ
തുളസിയിൽ നിന്ന് കസ്കസ് ഉണ്ടാകാം, വളരെ സിമ്പിളാണേ
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്