AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

രണ്ടാമത്തെ കുഞ്ഞിന്റെ അമ്മയുടെ ഫോട്ടോ ഷൂട്ട്; 3 വയസ്സുള്ള ആദ്യ മകൾ വെള്ളത്തിൽ വീണ് മരിച്ചു

കുഞ്ഞിനെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് മദനായകനഹള്ളി പോലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി.

രണ്ടാമത്തെ കുഞ്ഞിന്റെ അമ്മയുടെ ഫോട്ടോ ഷൂട്ട്; 3 വയസ്സുള്ള ആദ്യ മകൾ വെള്ളത്തിൽ വീണ് മരിച്ചു
Baby Photoshoot
Ashli C
Ashli C | Published: 15 Feb 2026 | 01:04 PM

രണ്ടാമത്തെ കുഞ്ഞിന്റെ അമ്മയുടെ ഫോട്ടോഷോട്ടിനിലെ ആദ്യത്തെ കുഞ്ഞി മകൾ വെള്ളത്തിൽ വീണ് മരിച്ചു. നെലമംഗലയിലെ മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗിഡ്ഡേനഹള്ളിയിൽ ആണ് ദാരുണമായ സംഭവം നടന്നത്.രണ്ടാമത്തെ കുട്ടിയെ വരവേൽക്കാനുള്ള സന്തോഷത്തിനിടെയാണ് ആദ്യത്തെ കുഞ്ഞ് അതിദാരുണമായി ദമ്പതികൾക്ക് നഷ്ടമാകുന്നത്. സംഭവത്തിൽ ലക്ഷ്മീർ (3) ആണ് മരിച്ചത്.

അമ്മ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ഗർഭധാരണ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന കുട്ടി സ്ഥലത്തുള്ളത് ചെറിയ വെള്ളക്കെട്ടിൽ വീണു മരിക്കുകയായിരുന്നു. കുഞ്ഞിനെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് മദനായകനഹള്ളി പോലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

ജെ.പി. നഗറിലെ താമസക്കുന്ന സ്വാതിയുടെയും ചരൺ രാജിന്റെയും മകളാണ് മരണപ്പെട്ട ലക്ഷ്മി. ഒരാഴ്ച മുമ്പ് ചരൺ രാജ് ജോലിക്കായി വിദേശത്തേക്ക് പോയിരുന്നു. ഫോട്ടോഷൂട്ട് നടത്ത സ്വാുമെന്ന കാര്യം ഭർത്താവിനോട് പറഞ്ഞിരുന്നതായും സുഹൃത്തിനൊപ്പം എത്തിയിരുന്നതായും റിപ്പോർട്ടുകൾ സുചിപ്പിക്കുന്നു. ഈ സമയത്താണ് അപകടം നടന്നത്. വിദേശത്തുള്ള ചരൺ രാജ് നാളെ ബാംഗ്ലൂരിലേക്ക് വരുമെന്നും ഈ സാഹചര്യത്തിൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം പരിശോധന നാളെ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Follow Us