AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mumbai-Pune Train Service: യാത്രയ്ക്ക് ഇറങ്ങല്ലേ…ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; കനത്ത മഴ ചതിച്ചു

Heavy Rain Triggers Bhor Ghat Landslide Mumbai Pune Trains Cancelled and Diverted: മുംബൈ ഡിവിഷനിലെ അപ് മെയിന്‍ ലൈനില്‍, കര്‍ജാത്തിനും ലോണാവാലയ്ക്കും ഇടയിലുള്ള ഭാഗത്ത് താക്കൂര്‍വാഡിയ്ക്കും മങ്കി ഹില്‍ ലൂപ്പ് കാബിനും ഇടയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് സെന്‍ട്രല്‍ റെയില്‍വേ പറയുന്നു. അപ് മെയിന്‍ ലൈനിനെ മണ്ണിടിച്ചില്‍ ബാധിച്ചിട്ടുണ്ട്.

Mumbai-Pune Train Service: യാത്രയ്ക്ക് ഇറങ്ങല്ലേ…ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; കനത്ത മഴ ചതിച്ചു
ട്രെയിന്‍ Image Credit source: Amith Nag/Moment/Getty Images
Shiji M K
Shiji M K | Published: 06 Jul 2026 | 09:19 AM

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയ്ക്കും പൂനെയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ റദ്ദാക്കി. കര്‍ജാത്തിനും ലോണാവാലയ്ക്കും ഇടയിലുള്ള സൗത്ത് ഈസ്റ്റ് ഘട്ട് സെക്ഷനില്‍ ഉണ്ടായ മണ്ണിടിച്ചിലാണ് ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചത്. ഇതേതുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു.

മുംബൈ ഡിവിഷനിലെ അപ് മെയിന്‍ ലൈനില്‍, കര്‍ജാത്തിനും ലോണാവാലയ്ക്കും ഇടയിലുള്ള ഭാഗത്ത് താക്കൂര്‍വാഡിയ്ക്കും മങ്കി ഹില്‍ ലൂപ്പ് കാബിനും ഇടയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് സെന്‍ട്രല്‍ റെയില്‍വേ പറയുന്നു. അപ് മെയിന്‍ ലൈനിനെ മണ്ണിടിച്ചില്‍ ബാധിച്ചിട്ടുണ്ട്.

16 ട്രെയിനുകള്‍ റദ്ദാക്കി

  • സിഎസ്എംടി – പൂനെ ഇന്ദ്രയാനി എക്‌സ്പ്രസ് (22105)
  • പൂനെ ജങ്ഷന്‍ – സോളാപൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12169)
  • സോളാപൂര്‍ – പൂനെ ജങ്ഷന്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12170)
  • സിഎസ്എംടി – പൂനെ ഇന്ദ്രയാനി എക്‌സ്പ്രസ് (22106)
  • പൂനെ – സിഎസ്എംടി ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12127)
  • പൂനെ – സിഎസ്എംടി ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12128)
  • പൂനെ – സിഎസ്എംടി ഡെക്കാന്‍ എക്‌സ്പ്രസ് (11007)
  • സിഎസ്എംടി – പൂനെ ഡെക്കാന്‍ എക്‌സ്പ്രസ് (11008)
  • പൂനെ – സിഎസ്എംടി ഡെക്കാന്‍ ക്വീന്‍ (12124)
  • സിഎസ്എംടി – പൂനെ ഡെക്കാന്‍ ക്വീന്‍ (12123)
  • പൂനെ – സിഎസ്എംടി പ്രഗതി എക്‌സ്പ്രസ് (12126)
  • സിഎസ്എംടി – പൂനെ പ്രഗതി എക്‌സ്പ്രസ് (12125)
  • പൂനെ – സിഎസ്എംടി സിംഹഗഡ് എക്‌സ്പ്രസ് (11010)
  • സിഎസ്എംടി – പൂനെ സിന്‍ഹഗഡ് എക്‌സ്പ്രസ് (11009)
  • സിഎസ്എംടി – ധൂലെ എക്‌സ്പ്രസ് (11015)
  • ധൂലെ – സിഎസ്എംടി എക്‌സ്പ്രസ് (11012)

എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍

  1. അഹമ്മദാബാദ് – കോലാപ്പൂര്‍ എക്‌സ്പ്രസ് (11049) – കല്യാണ്‍-ഇഗത്പുരി-മന്‍മദ്-ദൗണ്ട് ചോര്‍ഡ് ലൈന്‍-പൂനെ വഴി
  2. ഇന്‍ഡോര്‍ – ദൗണ്ട് എക്‌സ്പ്രസ് (22944) – കല്യാണ്‍-ഇഗത്പുരി-മന്‍മാഡ്-ഡൗണ്ട് ചോര്‍ഡ് ലൈന്‍ വഴി-പൂണെ
  3. അഹമ്മദാബാദ് – പുണെ22 7 വഴി ദൗണ്ട്-മന്‍മദ്-ഇഗത്പുരി-കല്യണ്‍
  4. ബിദാര്‍ – സിഎസ്എംടി എക്‌സ്പ്രസ് (22144) – ദൗണ്ട്-മന്‍മാദ്-ഇഗത്പുരി-കല്യണ്‍ വഴി
  5. ഹസൂര്‍ സാഹിബ് നന്ദേഡ് – പന്‍വേല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (17614)
  6. ഇഗത്പുരി-ഇന്‍ദോര്‍പള്ളി എക്‌സ്പ്രസ്സ് (20915) – ദൗണ്ട്-മന്‍മദ്-ജല്‍ഗാവ്-പല്‍ധി-സൂറത്ത് വഴി
  7. എല്‍ടിടി – എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് (16554) – വഴി ലോണാവാല-പുണെ-ദൗണ്ട് ചോര്‍ഡ് ലൈന്‍-അങ്കൈ-ഭൂസാവല്‍-കാസറ-ഇഗത്പുരി-മന്‍മദ്-കല്യണ്‍
  8. ദൗണ്ട്-ഗ്വാളിയര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22193) – ഡൗണ്ട് ചോര്‍ഡ് ലൈന്‍-അങ്കൈ-മന്‍മദ്-
  9. ഇഗത്പുരി-കാസറ-ഇഎംസിഎസ്ടി കല്യണ്‍ (22158) – ഡൗണ്ട് ചോര്‍ഡ് ലൈന്‍-അങ്കൈ-മന്‍മദ്-ഇഗത്പുരി-കാസറ-കല്യണ്‍-സിഎസ്എംടി വഴി

യാത്രക്കാര്‍ ശ്രദ്ധിക്കൂ

മുംബൈയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും മണ്ണിടിച്ചിലിനും മറ്റ് പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയുള്ളതായാണ് റെയില്‍വേ പറയുന്നത്. അതിനാല്‍ യാത്രക്കാര്‍ ട്രെയിന്‍ കയറാന്‍ ഇറങ്ങും മുമ്പേ ട്രെയിന്‍ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയേക്കും.

അതേസമയം, മുംബൈ-പൂനെ ഘട്ട് സെക്ഷനിലെ റെയില്‍വേ ട്രാക്കുകളിലേക്ക് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടന്നുള്ള സ്ഥിതിഗതികള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിലയിരുത്തി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുമെന്നും ട്രെയിന്‍ സര്‍വീസുകള്‍ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

English Summary

Heavy rainfall triggered a landslide in Bhor Ghat, disrupting rail traffic between Mumbai and Pune. Several train services have been cancelled, while others have been diverted. Check the complete list of affected trains and the latest Indian Railways updates.

Follow Us