Mumbai Water Supply: മുംബൈയില്‍ മെയ് 15 മുതല്‍ ജലവിതരണം നിര്‍ത്തിവെക്കും; കുടിവെള്ളം പോലുമെത്തില്ല
Water Supply Restrictions in Mumbai Begin May 15 Know Which Areas Will Be Hit: കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ തടാകങ്ങളുടെ ജലനിരപ്പ് 20.26 ശതമാനമായിരുന്നു. 2024ല്‍ ജലശേഖരം 14.73 ശതമാനമായും കുറഞ്ഞു. ഏഴ് തടാകങ്ങളിലെയും ജലശേഖരം അതിവേഗം വറ്റുന്നതിനാല്‍ മെയ് 15 മുതല്‍ മുംബൈയിലുടനീളം 10 ശതമാനം ജലവിതരണം നിര്‍ത്തലാക്കുമെന്ന് ബിഎംസി പറയുന്നു.
മുംബൈ: നഗരവാസികള്‍ക്ക് കടുത്ത നിരാശ സമ്മാനിച്ച് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി). ജലവിതരണത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ പോകുകയാണ് ബിഎംസി. മെയ് 15 മുതല്‍ നഗരത്തില്‍ പത്ത് ശതമാനം ജലവിതരണം നിര്‍ത്തലാക്കാനാണ് തീരുമാനം. താപനില ക്രമാതീതമായി ഉയരുന്നതിന് പിന്നാലെ ജലസ്രോതസുകള്‍ വറ്റുന്ന സാഹചര്യത്തിലാണ് നടപടി.
14.47 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന സംഭരണികളാണ് ഓരോയിടത്തും സ്ഥാപിച്ചിരിക്കുന്നത്. മുംബൈയില്‍ ആവശ്യമായി വരാറുണ്ട്. അപ്പര്‍ വൈതര്‍ണ, മോദക് സാഗര്‍, തന്‍സ, മിഡില്‍ വൈതര്‍ണ, ഭട്‌സ, വെഹാര്‍, തുളസി എന്നിവയുള്‍പ്പെടെയുള്ള ഏഴ് തടാകങ്ങളില്‍ നിന്ന് ദിവസേനയുള്ള ആവശ്യങ്ങള്‍ക്കായി വെള്ളം ശേഖരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയോടെ ഇവിടങ്ങളിലെ ആകെ വെള്ളത്തിന്റെ ഇളവ് 3.40 ദശലക്ഷം ലിറ്റിറിലെത്തി. തടാകങ്ങളുടെ ആകെ ശേഷിയുടെ 23.52 ശതമാനം മാത്രമാണിത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ തടാകങ്ങളുടെ ജലനിരപ്പ് 20.26 ശതമാനമായിരുന്നു. 2024ല്‍ ജലശേഖരം 14.73 ശതമാനമായും കുറഞ്ഞു. ഏഴ് തടാകങ്ങളിലെയും ജലശേഖരം അതിവേഗം വറ്റുന്നതിനാല്‍ മെയ് 15 മുതല്‍ മുംബൈയിലുടനീളം 10 ശതമാനം ജലവിതരണം നിര്‍ത്തലാക്കുമെന്ന് ബിഎംസി പറയുന്നു.
എല്‍ നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം ശരാശരിയിലും താഴെ അളവില്‍ മാത്രമേ മഴ ലഭിക്കൂവെന്നാണ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതേതുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജലവിതരണം കുറയ്ക്കാന്‍ സംസ്ഥാന ജലവിഭവ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
2015ലും 2023ലും എല്‍ നിനോ
2015ലും 2023ലും എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായിരുന്നു. ഈ രണ്ട് വര്‍ഷങ്ങളിലും ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സാധാരണയില്‍ നിന്നും വളരെ കുറഞ്ഞ അളവില്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. താപനിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 2024ലും 2025ലും സമാനമായ രീതിയില്‍ ബിഎംസി 10 ശതമാനം ജലവിതരണം നഗരത്തില്‍ നിര്‍ത്തിവെച്ചിരുന്നു.
വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകുമോ?
ഭട്‌സയില്‍ നിന്ന് 1.47 ദശലക്ഷം ലിറ്റര്‍ വെള്ളവും അപ്പര്‍ വൈതര്‍ണ റിസര്‍വോയറില്‍ നിന്ന് 90,000 ദശലക്ഷം ലിറ്റര്‍ വെള്ളവും മുംബൈയിലേക്ക് അധികമായി ലഭിക്കുമെന്നാണ് ബിഎംസി പറയുന്നത്. വെള്ളം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ടെന്നും ബിഎംസി വ്യക്തമാക്കി. വര്‍ധിച്ചുവരുന്ന ചൂടും തടാകത്തിലെ വെള്ളം വേഗത്തില്‍ ബാഷ്പീകരണം സംഭവിക്കുന്നതും കാരണമാണ് ജലവിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ബിഎംസിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജലവിതരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്ന സാഹചര്യത്തില്‍, വെള്ളത്തിന്റെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കണമെന്നും ബിഎംസി മുന്നറിയിപ്പ് നല്‍കി. ടാങ്കുകളില്‍ വെള്ളം കവിഞ്ഞൊഴുകുന്നത് ഇല്ലാതാക്കുക, വെള്ളം തിളപ്പിച്ച് കുടിക്കുക, ഹോസിന് പകരം നനഞ്ഞ തുണി ഉപയോഗിച്ച് മാത്രം വാഹനങ്ങള്‍ വൃത്തിയാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ബിഎംസി മുന്നോട്ടുവെക്കുന്നു.
ഇവിടങ്ങളിലും ജലവിതരണം മുടങ്ങും
മുംബൈയില്‍ മാത്രമല്ല ജലവിതരണം തടസപ്പെടുന്നത്. ഇതിന് പുറമെ താനെ, ഭിവണ്ടി, നിസാംപൂര്‍ എന്നീ പ്രദേശങ്ങളെയും ജലവിതരണത്തില്‍ ഉണ്ടാകുന്ന തടസം ബാധിക്കും. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്.
English Summary
Mumbai will witness a 10 percent reduction in water supply starting May 15 due to ongoing maintenance and water management measures. Several areas across the city are expected to be affected, and residents have been advised to use water carefully during the restriction period.