NEET UG Retest 2026: അബുദാബിയിലേക്ക് വിമാനം കയറേണ്ട, നാഗ്‌പൂർ സ്വദേശിക്ക് നാട്ടിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിച്ച് എൻ.ടി.എ

NTA Changes Abu Dhabi Center for Nagpur Aspirant: പുതിയ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോഴാണ് അബുദാബിയിലെ ഇന്ത്യൻ സ്‌കൂളാണ് തനിക്ക് പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരിക്കുന്നത് എന്ന് വിദ്യാർത്ഥി മനസ്സിലാക്കുന്നത്. അബ്ദുള്ളക്ക് പാസ്പോർട്ട് പോലും ഉണ്ടായിരുന്നില്ല. ഇതോടെ സംഭവം വലിയ വാർത്തയാവുകയും,എൻ.ടി.എയ്ക്ക് എതിരെ കടുത്ത വിമർശനം ഉയരുകയും ചെയ്തതു. പിന്നാലെയാണ് വിഷയത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായത്

NEET UG Retest 2026: അബുദാബിയിലേക്ക് വിമാനം കയറേണ്ട, നാഗ്‌പൂർ സ്വദേശിക്ക് നാട്ടിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിച്ച് എൻ.ടി.എ

പ്രതീകാത്മക ചിത്രം

Published: 

20 Jun 2026 | 03:24 PM

നാഗ്‌പൂർ: നീറ്റ് പരീക്ഷയ്ക്ക് അബുദാബിയിൽ സെൻ്റർ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് വിരാമം. നാഗ്‌പൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് അബുദാബിയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ച നടപടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി തിരുത്തി. 18 കാരനായ അബ്ദുള്ള മുഹമ്മദ് താലിബിന് സ്വന്തം നഗരത്തിൽ തന്നെയാണ് പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

പുതിയ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോഴാണ് അബുദാബിയിലെ ഇന്ത്യൻ സ്‌കൂളാണ് തനിക്ക് പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരിക്കുന്നത് എന്ന് വിദ്യാർത്ഥി മനസ്സിലാക്കുന്നത്. അബ്ദുള്ളക്ക് പാസ്പോർട്ട് പോലും ഉണ്ടായിരുന്നില്ല. ഇതോടെ സംഭവം വലിയ വാർത്തയാവുകയും,എൻ.ടി.എയ്ക്ക് എതിരെ കടുത്ത വിമർശനം ഉയരുകയും ചെയ്തതു. പിന്നാലെയാണ് വിഷയത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായത്. വിദ്യാർത്ഥിയുടെ പരാതി പരിഹരിക്കുമെന്നും, കൃത്യമായ പരിശോധനകൾക്ക് ശേഷം നാഗ്‌പൂരിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിക്കുമെന്നും എൻ.ടി.എ സമൂഹ മാധ്യമമായ എക്സിലൂടെ നേരത്തെ അറിയിച്ചിരുന്നു. പിന്നീട് പ്രശ്നം പരിഹരിച്ചതായി ഉദ്യോഗസ്ഥർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Also Read: Chennai Metro: 10 മിനിറ്റ് ഇടവേളയിൽ ട്രെയിൻ; പൂനമല്ലി – വടപളനി റൂട്ട് സർവീസ് എന്ന് മുതൽ?

പരീക്ഷാ കേന്ദ്രത്തിനായി മൂന്ന് ജില്ലകളായിരുന്നു അബ്ദുള്ള ഓപ്ഷനായി നൽകിയിരുന്നത്. കേന്ദ്രം അബുദാബിയിലാണെന്ന് അറിഞ്ഞതോടെ കുട്ടി കടുത്ത മാനസിക വിഷമത്തിലായെന്നും പരീക്ഷ എഴുതാൻ പോകുന്നില്ലെന്ന് കരഞ്ഞുപറഞ്ഞുവെന്നും പിതാവ് വെളിപ്പെടുത്തി. അമ്മ ഏറെ നിർബന്ധിച്ചതിനെ തുടർന്നാണ് വീണ്ടും പരീക്ഷ എഴുതാൻ തയ്യാറായത്. പരീക്ഷയ്ക്കായി ഇനി മറ്റൊരു നഗരത്തിലേക്ക് പോകാൻ സമയമില്ലാത്തതിനാൽ നാഗ്‌പൂരിൽ തന്നെ സെൻ്റർ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിദ്യർത്ഥിക്ക് സ്വന്തം നഗരത്തിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിച്ചത്.

“കഴിഞ്ഞ ദിവസം വൈകുന്നേരം ഹാൾ ടിക്കറ്റ് എടുത്തപ്പോഴാണ് പരീക്ഷാ കേന്ദ്രം അബുദാബിയിലാണെന്ന് തിരിച്ചറിയുന്നത്. ഞങ്ങൾ അമ്പരന്നുപോയി, കാരണം അങ്ങനെയൊരു ഓപ്ഷൻ നൽകിയിരുന്നില്ല. ഉടൻ തന്നെ എൻ.ടി.എയുടെ ഹെൽപ്പ് ലൈനിൽ വിളിച്ച് പരാതി അറിയിച്ചു, പരാതി ഇ-മെയിൽ വഴി അയക്കാൻ അവർ ആവശ്യപ്പെടുകയായിരുന്നു” വിദ്യാർത്ഥിയുടെ പിതാവ് മുഹമ്മദ് താലിബ് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ ഹാൾ ടിക്കറ്റ് ശനിയാഴ്ച വൈകുന്നേരത്തോടെ നൽകുമെന്ന് അറിയിച്ച് എൻ.ടി.എയുടെ ഭാഗത്ത് നിന്നും പിന്നീട് കോൾ ലഭിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. എൻ.ടി.എയുടെ ഭാഗത്ത് നിന്നും തുടർച്ചയായി ഉണ്ടാകുന ഗുരതര വീഴ്ചകൾ വലിയ വിമർശനത്തിന് വഴിവെക്കുകയാണ്.

English Summary

The National Testing Agency (NTA) rectified a bizarre blunder after mistakenly assigning an Abu Dhabi exam center to a Nagpur-based NEET UG candidate for his re-test. The 18-year-old student, who does not even own a passport, was left shocked. Following an urgent complaint by his family, the NTA quickly resolved the issue, reallotting him a local center in Nagpur.

Loading...
Unable to load recommendations.
Follow Us
Related Stories
അമൃതസറിലെ സൈനിക താവളങ്ങൾ ഭീകരരുടെ റഡാറിൽ! പഞ്ചാബിൽ അതീവ ജാഗ്രത
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം