AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: 10 മിനിറ്റ് ഇടവേളയിൽ ട്രെയിൻ; പൂനമല്ലി – വടപളനി റൂട്ട് സർവീസ് എന്ന് മുതൽ?

Poonamallee Vadapalani Stretch Updates: സുരക്ഷാ അനുമതി ലഭിച്ചതിനെ തുടർന്ന് ട്രെയിനുകളുടെ വേഗതയും സർവീസ് നടത്തുന്ന സമയക്രമവും മെട്രോ റെയിൽ കോർപ്പറേഷൻ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. നാല് മാസത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസമാണ് പാതയുടെ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ കോറിഡോർ 4-ന്റെ ഭാഗമാണ് ഈ പാത.

Chennai Metro: 10 മിനിറ്റ് ഇടവേളയിൽ ട്രെയിൻ; പൂനമല്ലി – വടപളനി റൂട്ട് സർവീസ് എന്ന് മുതൽ?
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 20 Jun 2026 | 09:27 AM

ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിയിലെ പൂനമല്ലി – വടപളനി വരെയുള്ള ആദ്യ പാത തുറക്കാത്തതിൽ വിമർശനം ഉയരുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ച്, എല്ലാ വിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിട്ടും പൂനമല്ലി – വടപളനി സ്ട്രെച്ചിന്റെ ഉദ്ഘാടനം എന്നെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പാത ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് മെട്രോ അധികൃതർ അറിയിക്കുന്നത്.

സുരക്ഷാ അനുമതി ലഭിച്ചതിനെ തുടർന്ന് ട്രെയിനുകളുടെ വേഗതയും സർവീസ് നടത്തുന്ന സമയക്രമവും മെട്രോ റെയിൽ കോർപ്പറേഷൻ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. നാല് മാസത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസമാണ് പാതയുടെ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായത്. കോറിഡോർ 4ന്റെ ഭാഗമായ, 14.6 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു.

ALSO READ: ലൈറ്റ് ഹൗസിൽ നിന്നും ഹൈക്കോടതിയിലേക്ക് വേഗത്തിലെത്താം! ഡി.പി.ആർ നടപടികൾ അവസാന ഘട്ടത്തിൽ

സർവീസ് എന്ന് മുതൽ?

ഫെബ്രുവരിയിൽ റെയിൽവേ സുരക്ഷാ കമ്മിഷണർ ചില നിബന്ധനങ്ങളോടെയാണ് ഈ പാതയ്ക്ക് താൽകാലിക അനുമതി നൽകിയിരുന്നത്. പൂനമല്ലി മുതൽ പോരൂർ വരെ ട്രെയിനുകളുടെ ഇടവേള പതിനഞ്ച് മിനിറ്റായി പരിമിതപ്പെടുത്തണമെന്നും വടപളനി സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കണമെങ്കിൽ ഡബിൾ ഡെക്കർ കോറിഡോറിലെ 26 ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയാക്കണം എന്നുമായിരുന്നു നിർദേശം.

അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

പത്ത് മിനിറ്റ് സർവീസ്

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, ഓരോ പത്ത് മിനിറ്റ് ഇടവേളയിലും യാത്രക്കാർക്ക് മെട്രോ ട്രെയിനുകൾ ലഭ്യമാകുന്നതാണ്. പോരൂർ മുതൽ വടപളനി വരെയുള്ള ഭാഗത്ത് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ നിന്നും 40 കിലോമീറ്ററായി ഉയർത്തിയതായും സ്റ്റേഷനുകളിലെ നിർത്തൽ ഉൾപ്പെടെ മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലായിരിക്കും സർവീസുമെന്നാണ് വിവരം. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ കോറിഡോർ 4-ന്റെ ഭാഗമാണ് ഈ പാത. അർക്കോണം റോഡിലൂടെ കടന്നുപോകുന്ന ഈ പാത പൂർത്തിയാകുന്നതോടെ വടപളനി സ്റ്റേഷൻ വഴി ചെന്നൈ മെട്രോയുടെ ഒന്നാം ഘട്ട ശൃംഖലയുമായി ഇത് നേരിട്ട് ബന്ധിപ്പിക്കപ്പെടും.

നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ആദ്യ ഘട്ടത്തിൽ ചില സ്റ്റേഷനുകൾ ഒഴിവാക്കിയായിരിക്കും ട്രെയിനുകൾ ഓടുക. ആലപ്പാക്കം, കാരമ്പാക്കം, വളസരവാക്കം, ആഴ്‌വാർതിരുനഗർ, സാലിഗ്രാമം വെയർഹൗസ്, സാലിഗ്രാമം എന്നീ സ്റ്റേഷനുകളാകും ഒഴിവാക്കുന്നത്.  ഈ സ്റ്റേഷനുകളുടെ പണി വൈകിയതിനാൽ പോരൂർ ജംഗ്ഷൻ കഴിഞ്ഞാൽ ട്രെയിനുകൾ നേരിട്ട് വടപളനിയിൽ നിർത്തുന്നതാണ്. പൂനമല്ലി ബൈപാസ്, പൂനമല്ലി, മുല്ലൈത്തോട്ടം, കരയാൻചാവടി, കുമണൻചാവടി, കാട്ടുപാക്കം, ഇയ്യപ്പൻതാങ്ങൽ, തെള്ളിയരഗരം, പോരൂർ ബൈപാസ്, പോരൂർ ജംഗ്ഷൻ എന്നിവയാണ് നിലവിലെ സ്റ്റേഷനുകൾ.

English Summary:

The first operational stretch of Chennai Metro Phase-2, the 14.6-km Poonamallee –Vadapalani corridor, has received all necessary safety and regulatory approvals, including clearance from the Commissioner of Railway Safety. However, passenger services have still not begun, leaving commuters frustrated.

Follow Us