ചർച്ചകളിൽ വിദ്വേഷം വേണ്ട, ആൻ്റി ടെററിസ്റ്റ് ഓപറേഷനുകളുടെ ലൈവ് കവറേജ് ഒഴിവാക്കണം; ചാനലുകൾക്ക് കർശന നിർദ്ദേശം

Mute Speakers, Cut Feeds: Centre's Strict New Advisory for TV News Debates: ചർച്ചകളിൽ അതിരുവിടുന്ന പാനലിസ്റ്റുകളെ മ്യൂട്ട് ചെയ്യണം, ആവശ്യമെങ്കിൽ പരിപാടി നിർത്തിവെക്കുകയോ ലൈവ് ഫീഡ് ഒഴിവാക്കുകയോ ചെയ്യണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ തത്സമയ സംപ്രേക്ഷണം ഒഴിവാക്കണമെന്നും കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്

ചർച്ചകളിൽ വിദ്വേഷം വേണ്ട, ആൻ്റി ടെററിസ്റ്റ് ഓപറേഷനുകളുടെ ലൈവ് കവറേജ് ഒഴിവാക്കണം; ചാനലുകൾക്ക് കർശന നിർദ്ദേശം

പ്രതീകാത്മക ചിത്രം

Published: 

21 Oct 2026 | 11:56 PM

ന്യൂഡൽഹി: ചർച്ചകളിലും പാനൽ ഡിസ്കഷനുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശം. വർഗീയവും വിദ്വേഷം ജനിപ്പിക്കുന്ന പരാമർശങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് തടയുന്നതിനായി ചാനലുകൾക്ക് എഡിറ്റോറിയൽ തലത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരണമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ചർച്ചകളിൽ അതിരുവിടുന്ന പാനലിസ്റ്റുകളെ മ്യൂട്ട് ചെയ്യണം, ആവശ്യമെങ്കിൽ പരിപാടി നിർത്തിവെക്കുകയോ ലൈവ് ഫീഡ് ഒഴിവാക്കുകയോ ചെയ്യണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു

കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമപ്രകാരമുള്ള ‘പ്രോഗ്രാം കോഡുകൾ’ പല സ്വകാര്യ വാർത്താ ചാനലുകളും ലംഘിക്കുന്നുവെന്ന് മന്ത്രാലയം കണ്ടെത്തിയിരുന്നു. അടുത്തിടെ ചേർന്ന ഇൻ്റർ-ഡിപ്പാർട്ട്‌മെൻ്റൽ കമ്മിറ്റിയുടെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. മോശം വാക്കുകളും അനുചിതമായ പെരുമാറ്റങ്ങളും ചാനലുകളിലൂടെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് കമ്മിറ്റി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ തത്സമയ സംപ്രേക്ഷണം ഒഴിവാക്കണമെന്നും കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വാർത്തകളിൽ രാജ്യത്തിൻ്റെ ഭൂപടം കാണിക്കുമ്പോൾ ‘സർവേ ഓഫ് ഇന്ത്യ’ അംഗീകരിച്ച മാപ്പുകൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാതെ, വാർത്തകളുടെ കൃത്യതയെ ബാധിക്കാത്ത രീതിയിൽ മാത്രമേ എ.ഐ ടൂളുകൾ ഉപയോഗിക്കാൻ പാടുള്ളൂ എന്നും നിർദ്ദേശത്തിൽ പറയുന്നു.

Also Read: പൂജയ്ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തി; 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പെൺകുട്ടികളെ മുറിയിലിട്ട് മർദ്ദിച്ച് മുൻ അധ്യാപിക

അക്രമം, കുറ്റകൃത്യങ്ങൾ, അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ എന്നിവ സംപ്രേക്ഷണം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം. പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ദൃശ്യങ്ങൾ തുടർച്ചയായി കാണിക്കാൻ പാടില്ല. അത്തരം ദൃശ്യങ്ങൾ കാണിക്കുമ്പോൾ അവ ബ്ലർ ചെയ്യുകയോ മാസ്ക് ചെയ്യുകയോ വേണം. കുറ്റകൃത്യങ്ങളെ മഹത്വവൽക്കരിക്കുന്ന രീതിയിലുള്ള റിപ്പോർട്ടിംഗ് ഒഴിവാക്കണം. കൃത്യമായി പരിശോധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ വാർത്തകൾ നൽകാവൂ എന്നും അർദ്ധസത്യങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ നൽകണം. ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവരുടെ വിവരങ്ങളോ ഐഡൻ്റിറ്റിയോ യാതൊരു കാരണവശാലും വെളിപ്പെടുത്തരുത്. ഇക്കാര്യങ്ങളിൽ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. പ്രകൃതി ദുരന്തങ്ങൾ, വലിയ അപകടങ്ങൾ എന്നിവയുടെ ദൃശ്യങ്ങൾ കാണിക്കുമ്പോൾ ജനങ്ങളിൽ പരിഭ്രാന്തി ഒഴിവാക്കുന്നതിനായി തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ജീവനക്കാർക്ക് പ്രോഗ്രാം കോഡിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ഇതിനായി മാധ്യമപ്രവർത്തകർക്ക് കൃത്യമായ പരിശീലനങ്ങളും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

English Summary

The Indian government has issued a strict advisory asking TV channels to exercise editorial control over news debates by muting inflammatory remarks. It also restricts live coverage of anti-terror operations.

Loading...
Unable to load recommendations.
Follow Us
Related Stories
മറ്റു അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിൽ ഇടപെടരുത് ; പിണറായിക്കെതിരായ കേസിൽ ED ക്ക്‌ മുന്നറിയിപ്പുമായി സുപ്രീം കോടതി
പൂജയ്ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തി; 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പെൺകുട്ടികളെ മുറിയിലിട്ട് മർദ്ദിച്ച് മുൻ അധ്യാപിക
’90 ശതമാനം ഗാർഹിക പീഡന കേസുകളും വ്യാജം, നീതി കിട്ടണം’; യുവാവ് 1,700 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി
Bengaluru Mumbai Vande Bharat Sleeper Train: ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ നവംബർ 2ന്; ടിക്കറ്റ് നിരക്കും സമയക്രമവും അറിയാം
Tiger Shroff Shooting Case: ടൈഗർ ഷ്രോഫ് വെടിവെപ്പ്‌ കേസ്; രണ്ട് സ്ത്രീകളടക്കം നാല് പേർ കൂടി പിടിയിൽ
പ്രണയവിവാഹത്തിന് വാശിപിടിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന മകൾക്ക് നേരെ വെടിയുതിർത്ത് പിതാവ്
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
മുസംബി ആണോ ഓറഞ്ച് ആണോ ആരോഗ്യഗുണത്തിൽ കേമൻ?
പച്ചമുളക് കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമോ?
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം