Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാഹനത്തിൽ REC ഡിവൈസ് ഘടിപ്പിക്കാൻ അനുമതി നൽകാൻ കേന്ദ്രം
New Device Is Coming, No Need to Scrap Old Vehicles : പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത വരുന്നുണ്ട്. ഡീസൽ വാഹനങ്ങളിലെ മലിനീകരണം 90 ശതമാനം കുറിക്കുന്നതിനായി ഡൽഹിയിലെ ഐഐടി വികസിപ്പിച്ച സാങ്കേതികവിദ്യക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ പിന്തുണ ലഭിച്ചിരിക്കുകയാണ്. റെട്രോ ഫിറ്റ് എമിഷൻ കൺട്രോൾ ഡിവൈസ് ( RECD ) എന്ന പേരിലുള്ള ഉപകരണത്തിനാണ്...

Rec Devices To Reduce Emissions
പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത വരുന്നുണ്ട്. ഡീസൽ വാഹനങ്ങളിലെ മലിനീകരണം 90 ശതമാനം കുറിക്കുന്നതിനായി ഡൽഹിയിലെ ഐഐടി വികസിപ്പിച്ച സാങ്കേതികവിദ്യക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ പിന്തുണ ലഭിച്ചിരിക്കുകയാണ്. റെട്രോ ഫിറ്റ് എമിഷൻ കൺട്രോൾ ഡിവൈസ് ( RECD ) എന്ന പേരിലുള്ള ഉപകരണത്തിനാണ് ഐഐടി രൂപം നൽകിയിരിക്കുന്നത്. ഈ ഉപകരണം പഴകിയ ഡീസൽ ട്രക്കുകളിലും ബസ്സുകളിലും ഘടിപ്പിക്കാൻ കേന്ദ്രസർക്കാർ വൈകാതെ അനുമതി നൽകുമെന്നാണ് വിവരം. വളരെ കുറഞ്ഞ ചെലവിലുള്ള ഈ ഉപകരണം വഴി ഡീസൽ വാഹനങ്ങളിൽ നിന്ന് ഉണ്ടാകുന്ന മലിനീകരണം പരമാവധി കുറയ്ക്കാനാകും.
ഇതിനകം തന്നെ ഉപകരണത്തിന്റെ ആവശ്യമായ പരിശോധനകൾ പൂർത്തിയായിട്ടുണ്ട്. കേന്ദ്ര അനുമതി കൂടി ലഭിച്ചാൽ പഴയ വാഹനങ്ങൾ പൊളിച്ചു ഒഴിവാക്കുന്ന രീതിക്ക് മാറ്റം കൊണ്ടുവരാൻ സാധിക്കും. കഴിഞ്ഞദിവസം സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഈ പ്രഖ്യാപനം നടത്തുന്നത്. RECD എന്ന ഉപകരണം ഘടിപ്പിക്കുന്നതിലൂടെ ഡീസൽ എൻജിനുകളിൽ നിന്ന് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 90 ശതമാനം വരെയും നൈട്രജൻ ഓക്സൈഡ് മലിനീകരണം 60 ശതമാനം വരെയും കുറയ്ക്കാൻ സാധിക്കുമെന്നാണ് മന്ത്രിയുടെ വാക്കുകളിൽ നിന്ന് മനസ്സിലാവുന്നത്.
Also Read : വാങ്ങാൻ പ്ലാനുണ്ടോ.. .ബലെനോ മുതൽ ഥാർ വരെ, സെപ്റ്റംബറിൽ പുത്തൻ വണ്ടികൾ വരുന്നു
ഭാരത് സ്റ്റേജ് ത്രീ, ഭാരത് സ്റ്റേജ് ഫോർ വിഭാഗത്തിൽ വരുന്ന വാഹനങ്ങളിലും അതിനേക്കാൾ പഴയ ഡീസൽ വാഹനങ്ങളിലും ഈ ഉപകരണം ഘടിപ്പിക്കാൻ സാധിക്കും. ഇതുവഴി നിലവിലെ ഉയർന്ന മലിനീകരണ മാനദണ്ഡം ഉറപ്പാക്കുന്ന ഭാരത് സ്റ്റേജ് 6 വാഹനങ്ങൾക്ക് തതുല്യമായ അളവിലേക്ക് പഴയ വാഹനങ്ങളുടെ മലിനീകരണ തോത് കുറയ്ക്കാൻ കഴിയും. ഈ സാങ്കേതികവിദ്യ രാജ്യത്തുടനീളം നടപ്പിലാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് 228 എന്ന വിജ്ഞാപനം വൈകാതെ പുറത്തിറക്കും. ഇ വിജ്ഞാപനത്തിലെ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചെങ്കിൽ മാത്രമേ വാണിജ്യ അടിസ്ഥാനത്തിൽ ഈ ഉപകരണങ്ങൾ ഘടിപ്പിക്കാനുള്ള അനുമതി ലഭ്യമാകൂ.
RECD ഉപകരണത്തിന്റെ പ്രതീക്ഷിക്കുന്ന വില 4000 മുതൽ 5000 രൂപ വരെയാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇത് വിജയകരമായി നടപ്പിലാക്കുകയാണെങ്കിൽ ഇന്ത്യൻ വാഹന വിപണിയിൽ അതൊരു വിപ്ലവകരമായ മാറ്റത്തിന് ആകും വഴിതുറക്കുക. ഒപ്പം പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളവും ഇത് എന്തുകൊണ്ടും അനുകൂലമായ കാര്യമായി വരും.
English Summary
There is good news for old vehicle owners of. A New technology developed by IIT Delhi to reduce emissions from diesel vehicles by 90 percent has received the backing of Union Minister for Road Transport and Highways Nitin Gadkari. IIT has designed a device known as the Retrofit Emission Control Device (RECD).