Bengaluru-Mumbai Superfast Train: റെയില്‍വേ ചതിച്ചു! ബെംഗളൂരു-മുംബൈ റൂട്ടില്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ വരില്ല; എത്തുന്നത് ഇഴഞ്ഞുനീങ്ങും വണ്ടി

Bengaluru to Mumbai Rail Passengers Face 24 Hour Journey Due to Lack of Superfast Train: ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഹുബ്ബള്ളി വഴി മുംബൈയിലേക്ക് പോകുന്ന ഈ ട്രെയിന്‍ മെയ് 23നാണ് സര്‍വീസ് ആരംഭിക്കുന്നത്. എസ്എംവിടി ബെംഗളൂരു-ലോകമാന്യ തിലക് ടെര്‍മിനസ്-എസ്എംവിടി ബെംഗളൂരു ദ്വൈവാര എക്‌സ്പ്രസ് മെയ് 23ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് യാത്ര ആരംഭിച്ച്, മെയ് 24ന് ലോകമാന്യ തിലക് ടെര്‍മിനസില്‍ എത്തിച്ചേരും.

Bengaluru-Mumbai Superfast Train: റെയില്‍വേ ചതിച്ചു! ബെംഗളൂരു-മുംബൈ റൂട്ടില്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ വരില്ല; എത്തുന്നത് ഇഴഞ്ഞുനീങ്ങും വണ്ടി

ട്രെയിന്‍

Published: 

15 May 2026 | 06:52 PM

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പുതുതായി പ്രഖ്യാപിച്ച ട്രെയിന്‍ സൂപ്പര്‍ഫാസ്റ്റ് ആയിരിക്കില്ല. ഇരുനഗരങ്ങള്‍ക്കും ഇടയില്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് നടത്തുമെന്നായിരുന്നു റെയില്‍വേ പ്രഖ്യാപനം. എന്നാല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ആയിരിക്കില്ല സര്‍വീസിന് എത്തുന്നതെന്നാണ് ഇപ്പോള്‍ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാകുന്നത്. യാത്രയ്ക്കായി ഏകദേശം 24 മണിക്കൂറും ട്രെയിനിന് വേണ്ടിവരും.

ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഹുബ്ബള്ളി വഴി മുംബൈയിലേക്ക് പോകുന്ന ഈ ട്രെയിന്‍ മെയ് 23നാണ് സര്‍വീസ് ആരംഭിക്കുന്നത്. എസ്എംവിടി ബെംഗളൂരു-ലോകമാന്യ തിലക് ടെര്‍മിനസ്-എസ്എംവിടി ബെംഗളൂരു ദ്വൈവാര എക്‌സ്പ്രസ് മെയ് 23ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് യാത്ര ആരംഭിച്ച്, മെയ് 24ന് ലോകമാന്യ തിലക് ടെര്‍മിനസില്‍ എത്തിച്ചേരും.

ബെംഗളൂരു-മുംബൈ എക്‌സ്പ്രസ് സമയക്രമം

എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് ട്രെയിന്‍ സര്‍വീസ് തീരുമാനിച്ചിരിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളില്‍ രാത്രി 8.35ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, പിറ്റേദിവസം രാത്രി 8.40ന് മുംബൈയില്‍ എത്തിച്ചേരുന്നതാണ്.

എല്ലാ ബുധനാഴ്ചകളിലും ഞായറാഴ്ചകൡലുമാണ് മുംബൈയില്‍ നിന്നും ട്രെയിനിന്റെ മടക്കയാത്ര. ലോകമാന്യ തിലക് ടെര്‍മിനസില്‍ നിന്ന് രാത്രി 11.15ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി 10.30ന് ട്രെയിന്‍ ബെംഗളൂരുവില്‍ എത്തും.

ട്രെയിനിന്റെ റൂട്ടും സ്റ്റോപ്പുകളും

കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും നിരവധി സ്റ്റേഷനുകളില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അവയില്‍ പ്രമുഖ സ്റ്റേഷനുകള്‍ നോക്കാം.

സാമ്പിജ് റോഡ്, ദാവണ്‍ഗരെ, ഹുബ്ബള്ളി, ധാര്‍വാഡ്, ബെലഗാവി, മിറാജ്, സാംഗ്ലി, കരാഡ്, സതാര, ലോണാന്‍ഡ്, പൂനെ, ലോണാവാല, കര്‍ജാത്ത്, കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ ട്രെയിനിന് സ്‌റ്റോപ്പുണ്ട്. 17 എല്‍എച്ച്ബി കോച്ചുകളോടെയാണ് ട്രെയിനിന്റെ വരവ്.

Also Read: Bengaluru Rent: 20,000 രൂപ താഴെ വാടകയില്‍ ബെംഗളൂരുവില്‍ എവിടെ വീട് കിട്ടും?

കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയില്‍ ദിനംപ്രതി യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ബെംഗളൂരു, ഹുബ്ബള്ളി-ധാര്‍വാഡ്, ബെലഗാവി, പൂനെ, മുംബൈ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട കണക്ടിവിറ്റി നല്‍കുന്നതിന് ഈ ട്രെയിന്‍ സഹായിക്കുമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.

സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ വരില്ല

2025 ഡിസംബറിലാണ് ഇരുനഗരങ്ങള്‍ക്കും ഇടയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയത്. പിന്നീട് ഈ വര്‍ഷം ഏപ്രില്‍ 25ന് ബെംഗളൂരുവില്‍ എത്തിയ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുംബൈയിലേക്ക് നഗരത്തില്‍ നിന്ന് രണ്ട് ട്രെയിനുകള്‍ ലഭിക്കുമെന്നും ഒന്ന് കലബുറി വഴി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനും മറ്റൊന്ന് എല്‍എച്ച്ബി കോച്ചുകളുള്ള ഹുബ്ബള്ളി വഴി സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനുമായിരിക്കുമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ നിലവില്‍ വരാന്‍ പോകുന്ന ട്രെയിന്‍ നമ്പര്‍ 16553-16554 എന്നിവ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളല്ല. മണിക്കൂറില്‍ വെറും 52 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ ഈ ട്രെയിനിന് സഞ്ചരിക്കാന്‍ സാധിക്കൂ. ഏകദേശം 24 മണിക്കൂറും യാത്രയ്ക്കായി വേണ്ടിവരും.

1,209 കിലോമീറ്റര്‍ ദൂരമാണ് ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ളത്. നിലവില്‍ സര്‍വീസ് നടത്തുന്ന ബെംഗളൂരു-മുംബൈ ഉദ്യാന്‍ എക്‌സ്പ്രസ് ട്രെയിനിന് 23 മണിക്കൂറാണ് യാത്രയ്ക്കായി വേണ്ടിവരുന്നത്. ഇതിനേക്കാള്‍ സമയം പുതിയ ട്രെയിനിന് ആവശ്യമാണ്.

English Summary

Passengers traveling from Bengaluru to Mumbai via Hubballi continue to face long travel hours due to the absence of a superfast train service. The current train journey reportedly takes nearly 24 hours, leading to growing demands for faster rail connectivity.

Follow Us
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്