AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

TVK Vijay: വള ക്ഷാമം തമിഴ്നാടിന്റെ ഭക്ഷ്യസുരക്ഷയെ ബാധിച്ചേക്കാം; പ്രധാനമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി വിജയ്

TVK Vijay Letter to PM Narendra Modi:ഈ ഘട്ടത്തിൽ വളത്തിന് നേരിട്ടുകൊണ്ടിരിക്കുന്ന ക്ഷാമം തമിഴ്നാട്ടിൽ ഭക്ഷ്യ സുരക്ഷയെ ബാധിക്കും എന്നാണ് മുഖ്യമന്ത്രി ജോസഫ് സി വിജയ് തന്റെ കത്തിൽ ആശങ്ക അറിയിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ വളത്തിന്റെ ലഭ്യതയിലും വിതരണത്തിലും ഗുരുതരമായ കുറവ് സംഭവിച്ചതായും...........

TVK Vijay: വള ക്ഷാമം തമിഴ്നാടിന്റെ ഭക്ഷ്യസുരക്ഷയെ ബാധിച്ചേക്കാം; പ്രധാനമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി വിജയ്
Vijay, Narendra ModiImage Credit source: PTI Photos
Ashli C
Ashli C | Published: 20 May 2026 | 01:08 PM

ചെന്നൈ: തമിഴ്നാടിന് തടസ്സമില്ലാതെ വളം ലഭ്യത ഉറപ്പാക്കാൻ അടിയന്തരമായ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി ജോസഫ് സി വിജയ്. ഈ ഘട്ടത്തിൽ വളത്തിന് നേരിട്ടുകൊണ്ടിരിക്കുന്ന ക്ഷാമം തമിഴ്നാട്ടിൽ ഭക്ഷ്യ സുരക്ഷയെ ബാധിക്കും എന്നാണ് മുഖ്യമന്ത്രി ജോസഫ് സി വിജയ് തന്റെ കത്തിൽ ആശങ്ക അറിയിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ വളത്തിന്റെ ലഭ്യതയിലും വിതരണത്തിലും ഗുരുതരമായ കുറവ് സംഭവിച്ചതായും തമിഴ്നാട് മുഖ്യമന്ത്രി തന്റെ കത്തിൽ പറയുന്നു. ഇപ്പോൾ നേരിട്ട് ഈ കുറവ് ഉടൻ നികത്താനും ഭാവിയിൽ വിഹിതം അനുവദിക്കുന്നത് ഉറപ്പാക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഖാരിഫ് കൃഷിക്ക് നിർണായകമായ യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ് (DAP), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (MOP) എന്നിവയുടെ വിതരണം അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടു.2026 ലെ ഖാരിഫിലെ ബാക്കി സീസണിലേക്കുള്ള വളത്തിന്റെ ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകുക, അതായത് 3.83 ലക്ഷം മെട്രിക് ടൺ (MT) യൂറിയ, 1.05 ലക്ഷം MT DAP, 0.83 ലക്ഷം MT MOP എന്നിങ്ങനെ വിജയ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ:നിങ്ങളുടെ സത്യപ്രതിജ്ഞയിൽ ഭാര്യയും കുട്ടികളും പങ്കെടുത്തോ ? മുഖ്യമന്ത്രി വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ

മെയ് 10ന് അധികാരമേറ്റതിനുശേഷം നടത്തിയ അവലോകനയോഗത്തിലാണ് സംസ്ഥാനത്തെ കൃഷി, കർഷക ക്ഷേമ വകുപ്പ് നേരിടുന്ന ഈ പ്രതിസന്ധിയെ കുറിച്ച് വിജയ് മനസ്സിലാക്കിയത്. ഏപ്രിൽ, മെയ് മാസങ്ങളിലെ കേന്ദ്ര സർക്കാരിന്റെ അംഗീകൃത വിതരണ പദ്ധതി പാലിക്കുന്നതിൽ നിർമ്മാതാക്കൾ പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി ജോസഫ് സി വിജയ് ചൂണ്ടിക്കാട്ടി.

തെക്കുപടിഞ്ഞാറൻ മൺസൂൺ

കത്തിൽ പരാമർശിക്കുന്നത് പ്രകാരം തമിഴ്നാടിന് നൽകാമെന്ന് നിർദ്ദേശിച്ചതിലും 39,001 മെട്രിക് ടൺ കുറവ് യൂറിയ ലഭിച്ചു, കൂടാതെ 28,607 മെട്രിക് ടൺ ഡിഎപിയുടെയും 24,235 മെട്രിക് ടൺ എംഒപിയുടെയും കുറവാണ് നേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ ഉടനീളം കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കർഷകരെ കൂടുതൽ പിന്തുണയ്ക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനിടയാണ് ഇത്തരത്തിൽ ഒരു ക്ഷാമം നേരിട്ടത് എന്നും കത്തിൽ വിജയ് പറയുന്നു.

മെയ് മൂന്നാം വാരത്തോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നുവെന്നും, നേരത്തെയുള്ള മഴ കർഷകരിൽ കൃഷി പരമാവധിയാക്കാൻ ശക്തമായ ആവേശം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരമൊരു നിർണായ ഘട്ടത്തിൽ വളം ലഭ്യത കുറയുകയാണെങ്കിൽ അത് bhakshya സുരക്ഷയെ നല്ല രീതിയിൽ ബാധിക്കും. വിതരണ വിടവ് നികത്താൻ അടിയന്തര നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും

സംസ്ഥാനത്തെ ജനസംഖ്യയുടെ നാല്പത് ശതമാത്തിലധികമാണെങ്കിലും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് എന്നും അദ്ദേഹം വ്യക്തമാക്കി.ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ഇന്ത്യയിലേക്കുള്ള വളം ഇറക്കുമതിയെ ബാധിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് ഈ അഭ്യർത്ഥന.ഇന്ത്യ ഇറക്കുമതി ചെയ്യുന്ന യൂറിയയുടെയും ഡിഎപിയുടെയും ഒരു പ്രധാന പങ്ക് വിതരണം ചെയ്യുന്ന സൗദി അറേബ്യ, ഖത്തർ, യുഎഇ, ഒമാൻ തുടങ്ങിയ ഗൾഫ് ഉൽപ്പാദക രാജ്യങ്ങളുടെ വളം കയറ്റുമതിയുടെ പ്രധാന റൂട്ടാണ് ഹോർമുസ് കടലിടുക്ക്.

ENGLISH SUMMARY

Tamilnadu Chief Minister Joseph C Vijay has written to the Prime Minister seeking urgent intervention to ensure uninterrupted supply of fertilizer to Tamil Nadu. In his letter, Chief Minister Joseph C Vijay expresses concern that the ongoing shortage of fertilizer at this stage will affect food security in Tamil Nadu.

Follow Us