Narendra Modi: കായികതാരങ്ങള്‍ ഇന്ത്യയുടെ അഭിമാനം, യുവതലമുറയ്ക്ക് പ്രചോദനം നല്‍കുന്നു: പ്രധാനമന്ത്രി

Mann Ki Baat: PM Modi Shares Interesting Remarks on India’s Sporting Success: സമീപകാലത്ത് റാഞ്ചിയില്‍ നടന്ന ദേശീയ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച അത്ലറ്റ് ഗുരിന്ദര്‍വീര്‍ സിംഗിന്റെ പ്രകടനം പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. ഇന്ത്യന്‍ കായികരംഗത്തിന്റെ വളര്‍ച്ചയും യുവതാരങ്ങളുടെ ആത്മവിശ്വാസവും ഇത്തരം നേട്ടങ്ങളിലൂടെ വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു.

Narendra Modi: കായികതാരങ്ങള്‍ ഇന്ത്യയുടെ അഭിമാനം, യുവതലമുറയ്ക്ക് പ്രചോദനം നല്‍കുന്നു: പ്രധാനമന്ത്രി

നരേന്ദ്ര മോദി

Updated On: 

31 May 2026 | 12:31 PM

ന്യൂഡല്‍ഹി: രാജ്യത്തെ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും റെക്കോഡുകള്‍ തീര്‍ത്ത് കായികതാരങ്ങള്‍ ഇന്ത്യയ്ക്ക് അഭിമാനമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്‍ കി ബാത്ത് പരിപാടിയുടെ 134-ാം എപ്പിസോഡില്‍ സംസാരിക്കവെയാണ് അദ്ദേഹം കായിക രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ അഭിനന്ദിച്ചത്. കായികരംഗത്ത് പ്രതിഭ തെളിയിച്ചവരുടെ പേരുകള്‍ എടുത്തപറഞ്ഞായിരുന്നു മോദിയുടെ പരാമര്‍ശം.

റാഞ്ചിയില്‍ നടന്ന ദേശീയ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച അത്ലറ്റ് ഗുരിന്ദര്‍വീര്‍ സിംഗിന്റെ പ്രകടനം പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. ഇന്ത്യന്‍ കായികരംഗത്തിന്റെ വളര്‍ച്ചയും യുവതാരങ്ങളുടെ ആത്മവിശ്വാസവും ഇത്തരം നേട്ടങ്ങളിലൂടെ വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവതാരങ്ങള്‍ തുടര്‍ച്ചയായി മികച്ച പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ഇത് പുതിയ തലമുറയെ കായികരംഗത്തേക്ക് ആകര്‍ഷിക്കും. കായിക വിജയങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രമല്ല, രാജ്യത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന സംഭവങ്ങളുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഗുരീന്ദര്‍വീര്‍ സിംഗ്, വിശാല്‍ ടികെ, തേജസ്വിന്‍ ശങ്കര്‍, ദേവ് മീന, കുല്‍ദീപ് കുമാര്‍ എന്നീ കായികതാരങ്ങള്‍ അവരവരുടെ മേഖലകളില്‍ പുതിയ നാഴികക്കല്ലുകള്‍ നേടിയിട്ടുണ്്. അവരുടെ പരിശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. 100 മീറ്റര്‍ സ്പ്രിന്റില്‍ വെറും രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് തവണ ദേശീയ റെക്കോര്‍ഡ് തകര്‍ത്തത് അവിശ്വസനീയമായ നേട്ടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മന്‍ കി ബാത്ത് പരിപാടിയിലൂടെ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രചോദനാത്മകമായ കഥകളും നേട്ടങ്ങളും ജനങ്ങളുമായി പങ്കുവയ്ക്കുന്നത് പ്രധാനമന്ത്രിയുടെ പതിവാണ്. രാജ്യത്തെ യുവാക്കള്‍ അവരുടെ കഴിവുകളില്‍ വിശ്വാസം പുലര്‍ത്തുകയും പുതിയ ലക്ഷ്യങ്ങള്‍ തേടുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഉഷ്ണതരംഗത്തെ നേരിടാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

കായിക നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടായിരുന്നില്ല മന്‍ കി ബാത്ത്. കൊടും ചൂടിനെ നേരിടാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. അതികഠിനമായ ചൂടില്‍ നിന്നും സ്വയം സംരക്ഷണമൊരുക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Also Read: Operation Sindoor 2.0: ഓപ്പറേഷൻ സിന്ദൂർ 2.0 നേരിടാൻ സായുധ സേനകൾ സജ്ജം; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ഉഷ്ണതരംഗത്തിന്റെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും യാത്ര ചെയ്യുന്നതുമെല്ലാം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ സുരക്ഷ നടപടികള്‍ പാലിക്കേണ്ടതുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

എന്താണ് മന്‍ കി ബാത്ത്?

2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാനായി തുടക്കം കുറിച്ച സംപ്രേഷണ പരിപാടിയാണ് മന്‍ കി ബാത്ത്. എല്ലാ ഞായറാഴ്ചകളിലുമാണ് ഇത് സംപ്രേഷണം ചെയ്യുന്നത്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍, സാമൂഹികമായ മുന്നേറ്റങ്ങള്‍, പൗരന്മാരുടെ നേട്ടങ്ങള്‍, സര്‍ക്കാരിന്റെ പദ്ധതികള്‍ തുടങ്ങിയവ അദ്ദേഹം ഇതുവഴി ജനങ്ങളിലേക്ക് എത്തിക്കുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥ തുടങ്ങി വിവിധ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താനും സാധിക്കുന്നതാണ്. ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയിലൂടെയും പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലുമാണ് മന്‍ കി ബാത്ത് സംപ്രേഷണം ചെയ്യുക.

English Summary

Prime Minister Narendra Modi praised Indian athletes for their outstanding performances and record-breaking achievements during the latest edition of Mann Ki Baat. He highlighted the growing success of Indian sports and encouraged citizens to support the country’s sporting talent.

Loading...
Unable to load recommendations.
Follow Us
Related Stories
ഇന്ത്യയുമായുള്ള ബന്ധം ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍
Satya Niketan Building Accident : കെട്ടിട ഉടമയും, മകനും ഭാര്യയും അറസ്റ്റിൽ; ഏഴു പേരുടെ മരണത്തിൽ നടപടി
എൽപിജി സിലിണ്ടർ ബുക്കിങ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം; തീരുമാനം അ‌റിയിച്ച് സുരേഷ് ഗോപി
Bengaluru Train: ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത്; ട്രയൽ റൺ തുടങ്ങി
പാരീസിൽ ബിഎപിഎസ് സ്വാമിനാരായൺ ക്ഷേത്രം തുറന്നു; ഇന്ത്യ-ഫ്രാൻസ് ബന്ധത്തിലെ പുതിയ ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ISRO : സ്വകാര്യവൽക്കരിക്കുമെന്ന പ്രചാരണം തെറ്റ്, വിശദീകരണവുമായി ഐ.എസ്.ആർ.ഒ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം