AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi Speech Rajya Sabha: ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുന്നു, ഇന്ത്യ ചെറുപ്പമാവുകയാണ്- പ്രധാനമന്ത്രി

ലോകം മുഴുവൻ ഇന്ത്യയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം രാജ്യസഭയിൽ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

PM Modi Speech Rajya Sabha: ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുന്നു, ഇന്ത്യ ചെറുപ്പമാവുകയാണ്- പ്രധാനമന്ത്രി
Pm Narendra ModiImage Credit source: PTI / Photos
Arun Nair
Arun Nair | Updated On: 05 Feb 2026 | 05:33 PM

ന്യൂഡൽഹി: രാജ്യസഭയിൽ വികസനേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.  ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണ്. ലോകം മുഴുവൻ ഇന്ത്യയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുന്നതായും അദ്ദേഹം തൻ്റെ നന്ദി പ്രമേയ പ്രസംഗത്തിൽ പറഞ്ഞു.

വിക്ഷിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്സ രാജ്യം മുന്നോട്ട് പോകണം. “ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദം ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റും” – പ്രധാനമന്ത്രി മോദി രാജ്യസഭയിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും സമ്പന്നമായ  രാജ്യങ്ങൾ പോലും വാർദ്ധക്യത്തിലേക്ക് നീങ്ങുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അവരുടെ ജനസംഖ്യയിൽ തന്നെ പ്രായമായവർ എന്ന വിഭാഗമാകുമ്പോൾ ഇന്ത്യ ചെറുപ്പമാവുകയാണ്.

ദുർബലമായ അഞ്ച്” സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മുദ്രകുത്തപ്പെട്ട ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി അതിവേഗം മുന്നേറിയതായി പ്രധാനമന്ത്രി പറഞ്ഞു. കുറഞ്ഞ പണപ്പെരുപ്പത്തിനൊപ്പം രാജ്യം ഉയർന്ന വളർച്ച കൈവരിക്കുന്നുണ്ടെന്നും ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ശക്തിയും പ്രതിരോധശേഷിയും പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Updating……