ആഘോഷപ്പൊലിമയിൽ ആർട്ട് ഓഫ് ലിവിംഗ്: ഗുരുദേവിന് 70 വയസ്സ്; ആശംസകളുമായി പ്രധാനമന്ത്രി എത്തും
Art of Living Marks 45th Anniversary and Gurudev’s 70th Year: ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ 45-ാം വാർഷികാഘോഷങ്ങളുടെയും സ്ഥാപകൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനത്തിന്റെയും ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആർട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര കേന്ദ്രം സന്ദർശിക്കും
ബെംഗളൂരു, 5-5-2026: ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ 45-ാം വാർഷികാഘോഷങ്ങളുടെയും സ്ഥാപകൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനത്തിന്റെയും ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആർട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര കേന്ദ്രം സന്ദർശിക്കും. സന്ദർശന വേളയിൽ ശ്രീ ശ്രീ രവിശങ്കറിന് ജന്മദിനാശംസകൾ നേരുന്നതിനൊപ്പം വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. മോദിയുടെ സന്ദര്‍ശനത്തീയതി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. മെയ് 10-13 തീയതികളില്‍ ഏതെങ്കിലും ദിവസം പ്രധാനമന്ത്രിയെത്താനാണ് സാധ്യതയെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബെംഗളൂരു കനകപുര റോഡിലെ ഉദയപുരയിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥിതി ചെയ്യുന്നത്.
വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ ട്വീറ്റ്
As the Art of Living celebrates its 45th anniversary and Gurudev Sri Sri Ravi Shankar turns 70, Prime Minister Narendra Modi will visit the Art of Living International Centre to offer his wishes and launch various service initiatives: Art of Living
— ANI (@ANI) May 5, 2026
ആധുനിക ലോകത്തിന് സന്തോഷത്തിന്റെയും ശാന്തിയുടെയും അധ്യായങ്ങള്‍ പകർന്നുനൽകിയ ആത്മീയ നേതാവാണ് ശ്രീ ശ്രീ രവിശങ്കർ. ‘ആർട്ട് ഓഫ് ലിവിംഗ്’ എന്ന പ്രസ്ഥാനത്തിലൂടെ ലോകമെമ്പാടുമുള്ള നിരവധി പേരെ സമാധാനപൂര്‍ണമായ ഒരു ജീവിതശൈലിയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
1956 മെയ് 13-ന് തമിഴ്‌നാട്ടിലെ പാപനാശത്താണ് ശ്രീ ശ്രീ രവിശങ്കർ ജനിച്ചത്. കുട്ടിക്കാലം മുതൽക്കേ ആത്മീയതയിൽ വലിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഭഗവദ്ഗീത മനഃപാഠമാക്കി. വേദസാഹിത്യത്തിലും ഭൗതികശാസ്ത്രത്തിലും ബിരുദം നേടി. പണ്ഡിറ്റ് സുധാകർ ചതുർവേദിയെപ്പോലെയുള്ള പ്രമുഖ ഗുരുക്കന്മാരിൽ നിന്ന് വിദ്യ അഭ്യസിച്ചു.
Also Read: ‘സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ലോക നേതാവ്’ പുരസ്‌കാരം ശ്രീ ശ്രീ രവിശങ്കറിന്
ആർട്ട് ഓഫ് ലിവിംഗിന്റെ തുടക്കം
1981-ലാണ് ‘ആർട്ട് ഓഫ് ലിവിംഗ്’ ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. ലോകത്തെ ഒരു കുടുംബമായി കാണുക (വസുധൈവ കുടുംബകം) എന്ന ലക്ഷ്യത്തോടെയാണ് ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തിക്കുന്നത്. ഇന്ന് നിരവധി രാജ്യങ്ങളിൽ ആർട്ട് ഓഫ് ലിവിംഗിന്റെ സാന്നിധ്യമുണ്ട്.
സുദർശന ക്രിയ
ശ്രീ ശ്രീ രവിശങ്കർ ആധുനിക ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് സുദർശന ക്രിയ. ശ്വസനത്തിലൂടെ മനസ്സിനെയും ശരീരത്തെയും ഏകോപിപ്പിക്കുന്ന ഈ വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉന്മേഷം നൽകാനും സഹായിക്കുന്നു. 1982-ൽ കർണാടകയിലെ ഷിമോഗയിൽ തുംഗ നദീതീരത്ത് വെച്ചാണ് സുദർശന ക്രിയ രൂപപ്പെടുത്തിയത്.
English Summary
As the Art of Living marks its 45th anniversary, Prime Minister Narendra Modi will visit the International Centre to honor the milestone and celebrate Gurudev Sri Sri Ravi Shankar’s 70th birthday. During this visit, the Narendra Modi will personally convey his wishes to the spiritual leader. PM Modi is set to launch several new humanitarian service initiatives aimed at social and rural development. This visit underscores the strong partnership between the government and the foundation in driving impactful social change across the nation.