AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Modi New Zealand Visit: പ്രധാനമന്ത്രി മോദി ആദ്യമായി ന്യൂസിലൻഡിലേക്ക്; സന്ദർശനം അടുത്തയാഴ്ച, നിർണായക കരാറുകൾക്ക് സാധ്യത

PM Narendra Modi New Zealand Visit: ഒരു ദിവസത്തെ സന്ദർശനത്തിനാണ് മോദി എത്തുക. ജൂലൈ 10ന് മോദി ഓക്ക്‌ലൻഡിൽ എത്തുമെന്നും ക്രിസ്റ്റഫർ ലക്സൺ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക സഹകരണം മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്.

PM Modi New Zealand Visit: പ്രധാനമന്ത്രി മോദി ആദ്യമായി ന്യൂസിലൻഡിലേക്ക്; സന്ദർശനം അടുത്തയാഴ്ച, നിർണായക കരാറുകൾക്ക് സാധ്യത
PM Narendra Modi, Prime Minister Christopher Luxon Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 03 Jul 2026 | 07:31 AM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ന്യൂസിലൻഡിലേക്ക് ആദ്യ ഔദ്യോഗിക സന്ദർശനം നടത്തും. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വെള്ളിയാഴ്ച (ജൂലൈ 3, 2026) നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ സുപ്രധാന വിവരം ഔദ്യോഗികമായി അറിയിച്ചത്. ഒരു ദിവസത്തെ സന്ദർശനത്തിനാണ് മോദി എത്തുക. ജൂലൈ 10ന് മോദി ഓക്ക്‌ലൻഡിൽ എത്തുമെന്നും ക്രിസ്റ്റഫർ ലക്സൺ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക സഹകരണം മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ ഇരുരാജ്യങ്ങളും തമ്മിൽ ചരിത്രപരമായ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നു.

ഈ കരാർ പ്രകാരം ന്യൂസിലൻഡിൽ നിന്നുള്ള 95 ശതമാനത്തോളം ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇന്ത്യ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. ഈ വ്യാപാര മുന്നേറ്റത്തിന് തൊട്ടുപിന്നാലെ എത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പസഫിക് മേഖലയിലെ തന്ത്രപ്രധാന പങ്കാളിത്തവും പ്രതിരോധ സഹകരണവും കൂടുതൽ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ALSO READ: ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ജപ്പാന്‍, നിര്‍ണായക കരാറുകളില്‍ ഒപ്പുവച്ചു

“പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ചരിത്രപരമാണ്, 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്,” ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളിൽ അടുത്ത കാലത്തുണ്ടായ വളർച്ചയുടെയും പുരോഗതിയുടെയും തെളിവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സന്ദർശനമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് പുതിയൊരു ആക്കം നൽകാൻ ഈ സന്ദർശനം സഹായിക്കും.

ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ തമ്മിൽ നടത്തുന്ന ഉന്നതതല ചർച്ചകളിൽ അതീവ പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ ഉൾപ്പെടുമെന്നാണഅ പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം എന്നിവയ്ക്ക് പുറമെ ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ , വിദ്യാഭ്യാസം, ആധുനിക സാങ്കേതികവിദ്യ, ടൂറിസം, കായികം എന്നീ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിക്കും. കൂടാതെ നിലവിലെ പ്രധാന ആഗോള വിഷയങ്ങളും പ്രാദേശിക വെല്ലുവിളികളും ചർച്ചകളിൽ പ്രധാന അജണ്ടകളാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. “ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള വിജയകരമായ പങ്കാളിത്തം ആഘോഷിക്കുന്നതിനുള്ള മികച്ചൊരു അവസരമാണ് ഈ സന്ദർശനം. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഒരുപോലെ പ്രയോജനപ്പെടുന്നതും, കൂടുതൽ അഭിവൃദ്ധിയും സുരക്ഷയും ഉറപ്പുനൽകുന്നതുമായ ഒരു ശക്തമായ നയതന്ത്ര ബന്ധമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂസിലൻഡിലേക്ക് പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്ന് ക്രിസ്റ്റഫർ ലക്സൺ പറഞ്ഞു.

English Summary:

New Zealand ‌Prime Minister Christopher Luxon ​said ⁠on Friday (July 3, 2026) that Prime Minister Narendra ‌Modi will make his ‌first official ‌visit ⁠to New Zealand next ⁠week. Modi will arrive ⁠in Auckland on ⁠July 10, departing a ‌day later.

Follow Us