PM Narendra Modi: 7.8% ജിഡിപി വളർച്ച: രാഹുൽ ഗാന്ധിക്കെതിരെ ‘ജൂഠ് കീ ഗൂഞ്ച്’ വിമർശനവുമായി പ്രധാനമന്ത്രി

PM Narendra Modi’s Jhooth Ki Goonj Attack at Rahul Gandhi: പ്രതിപക്ഷത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ ശക്തമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധിയും യുദ്ധങ്ങളും നിലനിൽക്കുമ്പോഴും ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും എന്നാൽ രാജ്യത്തിനുള്ളിലെ ചിലർ "നുണകളുടെ മുഴക്കം" പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി.

PM Narendra Modi: 7.8% ജിഡിപി വളർച്ച: രാഹുൽ ഗാന്ധിക്കെതിരെ ‘ജൂഠ് കീ ഗൂഞ്ച്’ വിമർശനവുമായി പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി

Updated On: 

01 Sep 2026 | 11:06 AM

ന്യൂഡൽഹി: ഇന്ത്യ ഒന്നാം പാദത്തിൽ 7.8 ശതമാനം ജിഡിപിവളർച്ച കൈവരിച്ചതിന് പിന്നാലെ, പ്രതിപക്ഷത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ ശക്തമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധിയും യുദ്ധങ്ങളും നിലനിൽക്കുമ്പോഴും ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും എന്നാൽ രാജ്യത്തിനുള്ളിലെ ചിലർ “നുണകളുടെ മുഴക്കം” പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കീ ഗൂഞ്ച്’ പ്രചാരണത്തെ പരിഹസിച്ചാണ് ‘ജൂഠ് കീ ഗൂഞ്ച്’ എന്ന പ്രയോഗത്തിലൂടെ പ്രധാനമന്ത്രി മോദി കടന്നാക്രമണം നടത്തിയത്.

പ്രധാനമന്ത്രിയുടെ വാക്കുകൾ

‘7.8 ശതമാനം സാമ്പത്തിക വളർച്ചയിൽ രാജ്യം ഒന്നാകെ സന്തോഷത്തിലാണ്. ജനങ്ങളുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് ഈ നേട്ടത്തിന് കാരണം. ഇത് നമ്മുടെ കൂട്ടായ കരുത്തിന്റെ പ്രതിഫലനമാണ്. “ഒരു വശത്ത് ലോകം മുഴുവൻ പ്രതിസന്ധിയിലാണ്. മറുവശത്ത്, ഇന്ത്യയ്ക്കുള്ളിൽ നിരാശയിൽ ആണ്ടുപോയ ഒരു വിഭാഗം ആളുകൾ നുണകളുടെ മുഴക്കം ചുറ്റും പരത്താൻ ശ്രമിക്കുകയാണ്.

എന്നാൽ ഈ പ്രചാരണങ്ങളെയെല്ലാം മറികടന്നാണ് രാജ്യം 7.8% വളർച്ച കൈവരിച്ചത്. ഈ മുന്നേറ്റം നാം നിലനിർത്തണം’ എന്ന് പ്രധാനമന്ത്രി പറഞ്ഞു. യുദ്ധങ്ങളും കോവിഡിന് ശേഷമുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങളും ആഗോള സാമ്പത്തിക മേഖലയെ അസ്ഥിരപ്പെടുത്തിയപ്പോഴും ഇന്ത്യ വേഗത്തിലുള്ള വളർച്ച നിലനിർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: റഷ്യ-യുക്രൈൻ സംഘർഷം: സമാധാനശ്രമങ്ങൾക്ക് പിന്തുണയറിയിച്ച് ഇന്ത്യ; ബിഷ്‌കെക്കിൽ നിർണായക കൂടിക്കാഴ്ച

എന്താണ് ‘ജൂഠ് കീ ഗൂഞ്ച്’?

രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രചാരണങ്ങളെയുമാണ് പ്രധാനമന്ത്രി ഈ പ്രയോഗത്തിലൂടെ ലക്ഷ്യമിട്ടത്.രാഹുൽ ഗാന്ധി രാജ്യത്തെ യുവാക്കളുമായും വിദ്യാർത്ഥികളുമായും സംവദിക്കുന്നതിനായി സംഘടിപ്പിച്ച പ്രചാരണ പരിപാടിയായിരുന്നു ‘ഛാത്രോം കീ ഗൂഞ്ച്’ (വിദ്യാർത്ഥികളുടെ ശബ്ദം). എന്നാൽ, കഴിഞ്ഞ ആഴ്ച ‘ജൂഠ് കീ ഗൂഞ്ച്’ എന്ന പേരിൽ ഉയർന്നുവന്ന ഒരു പുതിയ ഫാക്റ്റ്-ചെക്കിംഗ് വെബ്‌സൈറ്റ് രാഹുൽ ഗാന്ധിയുടെ ഈ പ്രചാരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഒരു പൊളിറ്റിക്കൽ സാറ്റയർ / ഫാക്റ്റ്-ചെക്കിംഗ് പോർട്ടൽ എന്ന നിലയിലാണ് ഇത് അവതരിക്കപ്പെട്ടത്. തുടർന്ന്, ഭരണകക്ഷിയായ ബിജെപിയും ‘ജൂഠ് കീ ഗൂഞ്ച്’ എന്ന ഇതേ വാക്ക് ഉപയോഗിച്ച് രാഹുൽ ഗാന്ധിക്ക് എതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. രാഹുൽ ഗാന്ധി തന്റെ ‘ഛാത്രോം കീ ഗൂഞ്ച്’ പരിപാടികളുടെ ഭാഗമായി നാല് വ്യത്യസ്ത വേദികളിൽ വച്ച് ആകെ 40 പ്രസ്താവനകൾ നടത്തിയിരുന്നു. ഈ 40 അവകാശവാദങ്ങളിൽ 29 എണ്ണം തെറ്റും, 11 എണ്ണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നാണ് ആരോപണം.

സോഷ്യൽ മീഡിയ പോസ്റ്റ്

 

Loading...
Unable to load recommendations.
Follow Us
പീസ് ലില്ലി വയ്ക്കേണ്ടത് മുറിയിലോ ഹാളിലോ?
വീട്ടില്‍ സ്വര്‍ണം വെക്കുന്നത് പണിയാകും; അറിയേണ്ടതെല്ലാം
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ