Cough Syrups : ഡോക്ടറുടെ കുറുപ്പില്ലാത്തെ ഇനി കഫ് സിറപ്പ് കിട്ടില്ല; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

Prescription mandatory for Cough syrups : രാജ്യത്ത് ഇനിമുതല്‍ സിറപ്പുകള്‍ തോന്നും പടി വാങ്ങാന്‍ കഴിയില്ല. സിറപ്പുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമയ്ക്ക് ഉപയോഗിക്കുന്ന കഫ് സിറപ്പുകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.

Cough Syrups : ഡോക്ടറുടെ കുറുപ്പില്ലാത്തെ ഇനി കഫ് സിറപ്പ് കിട്ടില്ല; കര്‍ശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

പ്രതീകാത്മക ചിത്രം

Updated On: 

16 Jun 2026 | 03:37 PM

ന്യൂ ഡല്‍ഹി : രാജ്യത്ത് ഇനിമുതല്‍ സിറപ്പുകള്‍ തോന്നും പടി വാങ്ങാന്‍ കഴിയില്ല. സിറപ്പുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമയ്ക്ക് ഉപയോഗിക്കുന്ന കഫ് സിറപ്പുകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. 1940 ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട്, 1945 ലെ ഡ്രഗ്‌സ് ആക്ട് എന്നിവയില്‍ ഭേദഗിതി വരുത്തിയാണ് സിറപ്പുകളുടെ വില്‍പനയിലുള്ള ഇളവ് എടുത്ത് മാറ്റിയിരിക്കുന്നത്.

വ്യജ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ ഇരുപതില്‍ അധികം കുട്ടികള്‍ മരണപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ കര്‍ശന നിയന്ത്രണം വന്നിരിക്കുന്നത്. ഉത്തരവ് പ്രകാരം ഒരു കാരണവാശാലും ഡോക്ടറുടെ സാധുവായ കുറുപ്പടിയില്ലാതെ സിറപ്പുകള്‍ വില്‍ക്കാന്‍ കഴിയില്ല. സാധാരണയായി സിറപ്പുകളുടെ പേര് പറഞ്ഞ് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മറ്റ് കൗണ്ടറുകളില്‍ നിന്നും വാങ്ങുന്ന രീതിയുണ്ട്. ഇതിനാണ് പുതിയ ഉത്തരിവിലൂടെ സര്‍ക്കാര്‍ കടിഞ്ഞാണിടുന്നത്.

Also Read : ദിവസവും എത്ര മുട്ട കഴിക്കാറുണ്ട്? അമിതമായാൽ ശരീരത്തിൽ സംഭവിക്കുന്നത്

മധ്യപ്രദേശിലും രാജസ്ഥാനിലും വ്യജ കഫ് സിറപ്പുകള്‍ കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെടല്‍ വേണമെന്ന നിര്‍ദേശം ആരോഗ്യമന്ത്രാലയത്തിന് മുന്നില്‍ എത്തിയിരുന്നു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ 22 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭത്തിലെ അന്വേഷണം തമിഴ് നാട്ടിലെ ഒരു കമ്പനിയിലാണ് ചെന്നെത്തിയത്. അവിടുത്തെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവരുടെ സിറപ്പില്‍ ഡി.ഇ.ജി ( diethylene glycol) എന്ന അസംസൃക്ത വസ്തു അനുവദനീയമായ അളവിനേക്കാള്‍ പതിന്മടങ്ങ് ഉപയോഗിച്ചതായി വെളിപ്പെട്ടു. അതായത് ഡി.ഇ.ജി 0.1 ശതമാനത്തിന് പകരം 48.9 ശതമാനണാണ് സിറപ്പില്‍ ഉണ്ടായിരുന്നത്. നേരത്തെ ജമ്മു കാശ്മീരില്‍ ഉണ്ടായ സമാന സംഭവത്തില്‍ 17 കുട്ടികള്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 34.97 ശതമാനം ഡി.ഇ.ജി ആണ് മരുന്നില്‍ കണ്ടെത്തിയത്.ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പുകള്‍ കഴിച്ച് ഗാംബിയയിലെയും ഉസ്ബക്കിസ്ഥാനിലെയും കുട്ടികള്‍ മരിച്ചെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാണിച്ചിരുന്നു.

ഇപ്പോള്‍ തന്നെ പല മരുന്നുകള്‍ക്കും ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമാണെങ്കിലും മെഡിക്കല്‍ ഷോപ്പിലെത്തി മരുന്നുകളുടെ പേര് പറഞ്ഞ് വാങ്ങുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. രോഗം വന്നാല്‍ സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി കഴിക്കാം എന്ന് കരുതുന്ന നല്ലൊരു ശതമാനം ആളുകളും രാജ്യത്തുണ്ട്. ആ സാഹചര്യത്തിലാണ് പുതിയൊരു നിയന്ത്രണം കൂടി വരുന്നത്.

English Summary

Syrups will no longer be available in the country. The Union Health Ministry has imposed strict restrictions on the sale of syrups. The restrictions apply to cough syrups used for coughs. The Union Health Ministry has issued a notification in this regard. Following the deaths of children in Madhya Pradesh and Rajasthan after consuming fake cough syrups, the Health Ministry was asked to intervene in the matter.

Follow Us
Related Stories
Monsoon Update: മഴയില്ല; രാജ്യത്ത് മൺസൂൺ മഴയിൽ വൻ കുറവ്, ആശങ്കയിൽ കാർഷിക മേഖല
Chennai Metro: ലൈറ്റ് ഹൗസിൽ നിന്നും ഹൈക്കോടതിയിലേക്ക് വേഗത്തിലെത്താം! ഡി.പി.ആർ നടപടികൾ അവസാന ഘട്ടത്തിൽ
നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA
Mumbai Metro: മുംബൈ മെട്രോ വിമാനത്താവളത്തിലേക്ക്; ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നീക്കം
എഴുപതോളം കവർച്ചാ കേസുകളിൽ പ്രതി; പൊലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട 25 കാരനായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
PM Narendra Modi Visits Slovakia: നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; ഇന്ത്യ-സ്ലൊവാക്യ ബന്ധത്തിൽ പുതിയ അധ്യായം
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം